ലാളന (Laalana)
അപ്പൊ തന്നെ ഞങ്ങള്‍ എൻറെ വീട്ടിലേക്കു പോയി. അവിടെ ചെന്നപോഴാ മനസ്സിലായത് അല്‍പം സീരിയസ് ആണ്. അമ്മ നന്നായി വീണു എന്നു തോന്നുന്നു. എഴുനെല്കാന്‍ വയ്യാതെ കിടപ്പാണ്. ആശുപത്രിയില്‍ നിന്നും വന്നു എന്തോ ആയുര്‍വേദം നോക്കുകയാണ്.
കുഞ്ഞയുടെ പരിചയത്തിലുള്ള ഒരു വല്യമ്മ ഉണ്ട്, തിരുമ്മലും ആയുര്‍വേദവും മരുന്നിടലും ഒക്കെ നന്നായി ചെയ്യും എന്ന് കുഞ്ഞ മുന്‍പും പറഞ്ഞിട്ടുണ്ട്. അവരാണ് ചികിത്സ. കുഞ്ഞ പറഞ്ഞെല്പിച്ചതാവും.
എനിക്കു അമ്മയുടെ കൂടെ നില്‍ക്കണോ കുഞ്ഞെടെ കൂടെ പോണോ ആകെ ഒരു കണ്‍ഫ്യൂഷന്‍.
“അവന്‍ ഇവിടെ നിക്കണ്ട. അവളെ നോക്കാന്‍ ശാരദ (വൈദ്യം ചെയ്യുന്ന ആ വല്യമ്മ) ഉണ്ടല്ലോ.. പരീക്ഷക്ക് പഠിക്കാന്‍ ഉള്ളതല്ലേ, അവന്‍ നിൻറെ കൂടെ അവിടെ തന്നെ നിന്നാ മതി” അച്ഛനാണ് പറഞ്ഞത്.
എൻറെ കുഞ്ഞയുടെ കൂടെ നിക്കുന്നതില്‍ സന്തോഷേ ഉള്ളൂ, എങ്കിലും അമ്മയെ കണ്ടു ഒരു ചെറിയ വിഷമം.
കുഞ്ഞക്കു എൻറെ കണ്ണില്‍ നിന്നും അത് വായിച്ചെടുക്കാനും പറ്റി.
“സാരോല്ല കണ്ണാ. അമ്മക്ക് വേഗം സുഖാവും. ഇവിടെ നിന്നാല്‍ എൻറെ കുട്ടന് പഠിക്കാനൊന്നും പറ്റില്ല. നമുക്ക് എപ്പോഴും കാര്യങ്ങള്‍ ഒക്കെ വിളിച്ചു ചോദിക്കാം.” അതും പറഞ്ഞു കുഞ്ഞ എന്നെയും കൂട്ടി തിരികെ വീട്ടിലെത്തി.
കുഞ്ഞയുടെ മായിക വലയം ഉണ്ടായിരുന്നെങ്കിലും അമ്മയുടെ തളര്നുള്ള കിടപ്പ് എന്നില്‍ എന്തോ ഒരു എഫ്ഫക്റ്റ് ഉണ്ടാക്കിയ പോലെ. ആകെ ഒരു മ്ലാനത.
One Response