കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
“കണ്ടാലും പറയും”
“അത് നീ ഇന്നലെ രാത്രി എണീറ്റ് വരാഞ്ഞതിൻ്റെയായിരിക്കും”
“പിന്നേ, പോത്ത് പോലെ പകല് കിടന്നുറങ്ങിയതല്ലേ, എനിക്കിതൊന്നും ഇല്ലല്ലോ”
“ഞാൻ മൂഡൊന്ന് ലൈറ്റാക്കാൻ ഒരു തമാശ പറഞ്ഞതാ. നീയിപ്പോ എൻ്റെ തമാശയ്ക്കൊന്നും പഴയപോലെ ചിരിക്കുന്നില്ല കേട്ടോ”
“അതേ, അതുപോലെ ആണല്ലോ ആളുകൾ മാറുന്നത്”
“സൗമ്യാ !”
ഏതാണ്ട് ഒരു മണിക്കൂറത്തെ വാഗ്വാദം കഴിഞ്ഞപ്പോൾ അവൾ സീറ്റിൽ പുറത്തോട്ട് നോക്കി ഇരിക്കാൻ തുടങ്ങി.
ഞാൻ കാറിൽ നിന്നിറങ്ങി അല്പ ദൂരം നടന്നു. പിന്നെ തിരികെയും. പരീക്ഷ കഴിഞ്ഞ് മായ വിളിച്ചപ്പോൾ ഉച്ചയായിരുന്നു. ഞാൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവളോട് ചോദിച്ചു,
“സൗമ്യാ, നമ്മൾക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരേ?”
“മതി”
“അവൾക്ക് എന്തേലും വാങ്ങാൻ പോകുന്നുണ്ടോ?”
“പോകാം”
“എവിടെയാ പോകണ്ടത്?”
“എവിടെ കൊണ്ടോവാൻ പറ്റുമോ അവിടെ”
“ശരി, പിണങ്ങി ഇരിക്കാതെ.. അവള് എന്തേലും വിചാരിക്കും”
“ശരി. നിങ്ങടെ ഇഷ്ടം”
കണ്ണ് റോൾ ചെയ്തുകൊണ്ട് ഞാൻ വണ്ടി എടുത്തു. വഴിയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് മാർക്കറ്റ് സ്ട്രീറ്റിൽ പോയി. രണ്ടാളെയും ഷോപ്പിങ്ങിന് വിട്ടിട്ട് ഞാൻ വണ്ടി പാർക്ക് ചെയ്ത് വന്നു.
മായയ്ക്ക് അതൊരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു. ആളും തിരക്കും ബഹളവും.. അവൾ സൗമ്യയുടെ കയ്യും പിടിച്ച് വലിയ സന്തോഷത്തിൽ അവിടെയൊക്കെ നടന്നു. കടകളിൽ കയറി ഡ്രെസ്സ് ഒക്കെ നോക്കി. കുറേ എണ്ണം ട്രൈ ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് ഞങ്ങളോട് രണ്ടാളോടും ചോദിച്ചു. കുറച്ച് ഫോട്ടോസും എടുപ്പിച്ചു.