കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
“ലീവ് ഡേ ഞാൻ കുളമാക്കിയോ?”,
മായ ചോദിച്ചു.
“ഹേയ്യ്, എനിക്കൊരു പ്ലാനും ഇല്ലായിരുന്നു”
പിറ്റേന്ന് എല്ലാവരും കൂടി ആണ് എക്സാം എഴുതാൻ പോയത്. ഞാൻ ഒരു കാബ് വിളിച്ചോളാം എന്ന് വൈഫ് പറഞ്ഞെങ്കിലും ഒന്ന് കൊണ്ടോവാമോ എന്നുള്ള ചോദ്യം അവളുടെ കണ്ണിൽ വലിയക്ഷരത്തിൽ തന്നെ എഴുതി വച്ചിരുന്നത് കൊണ്ട് ഞാൻ അവരെയും കൊണ്ട് എക്സാമിന് പോയി.
സെൻ്ററിൽ നിന്ന് അല്പം ദൂരെ ആണ് പാർക്കിങ്ങ് കിട്ടിയത്. ഞാൻ അവരെ സെൻ്ററിനു മുന്നിൽ ഇറക്കിയിട്ട് പാർക്ക് ചെയ്ത് ലൊക്കേഷൻ സൗമ്യയ്ക്ക് അയച്ചു കൊടുത്തു. സീറ്റ് പിന്നോട്ട് നിവർത്തിവച്ച് കിടന്നു. ഫോണിൽ ഒരു പുസ്തകം വായിക്കാൻ തുടങ്ങി.
അരമണിക്കൂർ കഴിഞ്ഞാണ് സൗമ്യ എത്തിയത്. അവൾ എക്സാമിന് കയറി. അവൾ കാറിൽ കയറി ഇരുന്ന് സംസാരിക്കാൻ തുടങ്ങി.
“സംയക്..”,
ഓ ഓ, ഇത് സീരിയസ്സ് ആണെന്ന് തോന്നുന്നു. ഫുൾ പേര് പൊതുവേ അവളുടെ വായിൽ വരാറില്ല.
“എന്താ?”
“എന്തിനാ ഇങ്ങനെ മസിലുപിടിച്ചിരിക്കുന്നത്?”
“ഞാനോ! എപ്പോ?”
“വീക്കെൻഡ് പോയതിൻ്റെ വിഷമമാണോ?”
“ഞാനൊന്നും പറഞ്ഞില്ലല്ലോ അതിന്!”
“അത് തന്നെയാണ് പ്രശ്നവും”
“സൗമ്യാ, നീ ചുമ്മാ..”
“എനിക്കായി കുറ്റം. എൻ്റെ ആകെയുള്ള ഒരു ക്ലോസ് ഫ്രണ്ടാ അവൾ..”
“എടീ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ നിങ്ങളേം കൂട്ടി വന്നില്ലേ? എനിക്കൊരു കുഴപ്പവും ഇല്ല”