കുട്ടേട്ടത്തിയുടെ കുട്ടൻ
അത് കേട്ടവൾ ചിരിച്ചു.. അവൾക്കത് സുഖിച്ചുവെന്ന് ആ ചിരിയിലുണ്ട്.. തട്ട് വാങ്ങിക്കൊണ്ടവൾ അവൻ പറഞ്ഞത് ഉറപ്പിക്കാനെന്നോണം ചോദിച്ചു..
ഉവ്വോ..!!
അവൻ തലയാട്ടി..
ഹേയ്.. അത് നിനക്ക് വെറുതെ തോന്നിയതാ കുട്ടാ..
എന്ന് പറഞ്ഞ ചിരിയോടെ അവൾ അമ്പലത്തിലേക്ക് നടന്നു..
ഞാനെന്നും കാണുന്നതല്ലേ ചേച്ചിയേ.. ഇന്ന് ചേച്ചിയെ കാണാൻ ഒരു പ്രത്യേകതയുണ്ട്..
അത് കേട്ടവൾ നിന്നു.. തിരിച്ച് കടയ്ക്കടുത്തേക്ക് വന്നിട്ട് പറഞ്ഞു..
ഇന്നെന്റെ പിറന്നാളാ.. അത് കൊണ്ട് പതിവ് വേഷം ഞാനൊന്നു മാറ്റിപ്പിടിച്ചു. അത് കൊണ്ടാ നിനക്കങ്ങനെ തോന്നിയത്…
അവൾ പറയുന്നതിലല്ല, അവളുടെ പിറന്നാളാണിന്ന് എന്നറിഞ്ഞതിലുള്ള നിരാശയിലായിരുന്നു അവന്റെ മറുപടി..
ആണോ.. എന്നിട്ടത്തേ ചേച്ചീ.. നേരത്തെ ഒന്ന് പറയാതിരുന്നത്.. ചേച്ചിക്കൊരു gift തരാനുള്ള ചാൻസല്ലേ നഷ്ടമായത്.. എന്ന് പറഞ്ഞിട്ട് അവൻ ചുറ്റും പരക്കിയപ്പോൾ ഒരു റോസാപൂ ചിലയോട്കൂടി ഇരിക്കുന്നത് എടുത്ത് നീട്ടിയിട്ടവൻ പറഞ്ഞു..
many happy returns of the day..
അവൾ ആ റോസ് സ്വീകരിച്ചിട്ട് താങ്ക്സ് പറഞ്ഞു..
തൽക്കാലം ഇതിവിടെത്തന്നെ ഇരിക്കട്ടെ.. ഭഗവാനെ കണ്ടു വന്നിട്ടെടുത്തോളാം എന്ന് പറഞ്ഞവൾ ആ റോസ് അവന് തിരിച്ച് നൽകിയിട്ട് അമ്പലത്തിലേക്ക് നടന്നു.