കുട്ടേട്ടത്തിയുടെ കുട്ടൻ
കുട്ടേട്ടത്തി – കുട്ടനെന്താ.. പകൽക്കിനാവ് കാണുകയാണോ?
ആ ചോദ്യം അവനെ ഒരു നിമിഷം സ്തംഭിപ്പിച്ചു.. താൻ സ്വപ്ന ലോകത്തായിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള ചോദ്യമല്ലേ അത്..
ഇല്ല.. അതൊന്നുമാവില്ല.. കുട്ടേട്ടത്തി വെറുതെ ചോദിച്ചതാവാം..
അവൻ തന്നെ ചോദ്യവും ഉത്തരവും കണ്ടെത്തി..
എന്താ കുട്ടാ.. നീ ഇപ്പോഴും പകൽക്കിനാവിലാണോ..
ദേ.. ചേച്ചി എന്നെ കളിയാക്കുകയാണല്ലോ.. ആ ചോദ്യം അവനിൽ ഒരു ചമ്മൽ ഉണ്ടാക്കിയെങ്കിലും മറുത്തൊന്നും പറയാതിരിക്കുന്നത് ശരിയല്ലല്ലോ എന്ന തോന്നലിൽ അവൻ പറഞ്ഞു..
പകൽക്കിനാവ് മാത്രം വിധിച്ചിട്ടുള്ളവർക്ക് ആ കിനാവ് ഒരാശ്വാസമല്ലേ ചേച്ചീ..
അവന്റെ മനസ്സാണവൻ ആ വാക്കുകളിലൂടെ തുറന്ന് വെച്ചത്.. ഒരു കൊരുത്ത്.. കുട്ടേടത്തി അതിൽ കൊരുത്താൽ സംസാരത്തിന് ഒരു മാനമൊരുക്കാം എന്നാണവൻ ആഗ്രഹിച്ചത്..
എന്നാൽ, കുട്ടനെന്താ അങ്ങനെ പറഞ്ഞത് എന്ന ചിന്ത പോലും അവളിൽ പ്രതിഫലിച്ചില്ല.. അവന്റെ വാക്കുകളുടെ പൊരുൾ തേടുവാൻ അവൾക്ക് തോന്നിയില്ല എന്നതാണ് വാസ്തവം.
നീ.. തട്ടിങ്ങ് താ..
അവൾ കൈ നീട്ടി.
നേരത്തെ ഒരുക്കി വെച്ച തട്ടവൾക്ക് നൽകുന്നതിനിടയിൽ അവളെ സൂക്ഷിച്ച് നോക്കിയ കുട്ടനിൽനിന്നും ഓർക്കാപ്പുറത്ത് ആ വാക്ക് പുറത്തേക്കൊഴുകി.
കുട്ടേടത്തി ഇന്ന് പതിവിലും സുന്ദരിയായിട്ടുണ്ടല്ലോ..