കുന്നിൻ ചെരുവിലെ കിളിവാതിൽ
ജിതിൻ : ചാക്കിൽ കെട്ടി കഴുത പുറത്തു കൊണ്ടു പോണം.
അവസാനം വെള്ള പെയിന്റടിച്ച ഒരു ഗേറ്റിനു മുൻപിൽ വണ്ടി നിന്നു. ജിതിൻ തന്നെ ഓടി പോയി ഗെയിറ്റ് തുറന്നു. മനോഹരമായി വെട്ടി ഒതുക്കി നിർത്തിയിരിക്കുന്ന അലങ്കാര ചെടികൾക്ക് നടുവിലൂടെ ജീപ്പ് നീങ്ങി.
ജിതിൻ : സാർ ആ കാണുന്നതാ വീട്.
ചെറിയ യൂക്കാലിപ്സ് മരങ്ങൾക്കിടയിലൂടെ കോട മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഒരു വീട് ചൂണ്ടിക്കൊണ്ട് ജിതിൻ പറഞ്ഞു.
പഴയ കൊളോണിയൽ മാതൃകയിൽ ഉള്ള വെള്ള പെയിന്റടിച്ച വീട്. ചുറ്റും വലിയ ജനാലകളും വീതിയുള്ള വരാന്തയും. ഒരു കുതിര വണ്ടി ഇടതു വശത്തായി കിടപ്പുണ്ട്. ഒരു കോഫി ടേബിളും കസേരയും പുറത്തുണ്ട്. പേരക്ക മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് കെട്ടിയിരിക്കുന്ന കയറു കട്ടിൽ. ഒരു സൈഡിലായി വലിയ പശു തൊഴുത്ത്.
പല നിറത്തിലുള്ള പ്രാവുകൾ. കൂട്ടിൽ ചിലച്ചു കൊണ്ട് കുറെ ലവ് ബേർഡ്‌സ്. സ്വർഗത്തിൽ എത്തിയ പോലെ തോന്നി. മഞ്ഞുത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന ഓരോ പുൽ നാമ്പുകൾക്കും ചെറു കല്ലുകൾക്കും മറ്റൊരിക്കലും തോന്നാത്ത സൗന്ദര്യം.
ജിതിൻ ജീപ്പ് നിറുത്തി ഹോൺ അടിച്ചു. ദേവ് വേഗം ക്യാമറ ബേഗിലാക്കി ജീപ്പിൽ നിന്ന് ഇറങ്ങി. ഹോൺ ശബ്ദം കേട്ട് ഒരു സ്ത്രീ പുറത്തു വന്നു. ചുവന്ന കവിളുകൾ. മൂക്കുത്തി കുത്തിയ അവരുടെ മൂക്ക്. നല്ല ഉയരം. നടത്തത്തിൽ തന്നെ ഉണ്ട് ഒരു ഗാംഭീര്യം. മുട്ടിനു താഴെ വരെ ഇറക്കമുള്ള ഒരു ഗൗണും അതിന് മുകളിൽ സ്വറ്ററുമാണ് വേഷം.