കുന്നിൻ ചെരുവിലെ കിളിവാതിൽ – ഭാഗം 01
ഈ കഥ ഒരു കുന്നിൻ ചെരുവിലെ കിളിവാതിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുന്നിൻ ചെരുവിലെ കിളിവാതിൽ

Kunnincheruvile Kilivaathil 01

ഗൂഗിളിൽ ഒരുപാട് പരതിയാണ് ദേവ് ആ സ്ഥലം കണ്ട് പിടിച്ചത്. നീലഗിരി മലനിരകളുടെ ഭാഗമായിട്ടുള്ള ഒരു കൊച്ചു കുന്ന്. കൊളുക്പെട്ടി. പൂക്കൾ കൃഷി ചെയ്യുന്ന കോടമഞ്ഞു പുൽകി കിടക്കുന്ന മനോഹരമായ കുന്നിൻ ചെരുവ്. ദേവ് ഒരു സുഹൃത്ത് വഴി സ്ഥലത്തെ പറ്റി മനസിലാക്കി. അധികം ടൂറിസ്റ്റുകൾ വരാത്തതിനാൽ താമസിക്കാൻ ഹോട്ടലുകൾ ഒന്നുമില്ല. ഹോം സ്റ്റേ കിട്ടും. അങ്ങനെ തപ്പി പിടിച്ചു ഒരു സ്ഥലം കണ്ടെത്തി.

“ദി നെസ്റ്റ്”

ലാൻഡ്‌ലൈൻ നമ്പറിലേക്കു ഫോൺ ചെയ്തു.

ഹലോ…

ഹലോ…

ഗാംഭീര്യം ഉള്ള സ്ത്രീ ശബ്ദം.

ദേവ് : ക്യാൻ ഐ സ്പീക്ക് ടു യു ഇൻ ഇംഗ്ലീഷ്?

എസ് യു ക്യാൻ ഇൻ ഇംഗ്ലീഷ് , ഹിന്ദി , കന്നഡ ഓർ മലയാളം.

ദേവ് : മലയാളം അറിയുമോ?

അറിയാം പറഞ്ഞോളൂ.

ദേവ് : ഞാൻ ഒരു ഫോട്ടോഗ്രാഫറാണ്. എനിക്ക് കുറച്ചു ദിവസം താമസിക്കാൻ ഒരു സ്ഥലം വേണ്ടിയിരുന്നു. അതിനായിട്ടാണ് ഞാൻ വിളിക്കുന്നത്.

നിങ്ങൾക്കു ഇവിടെ സ്റ്റാർ ഹോട്ടൽ ഫെസിലിറ്റീസ് ഒന്നും കിട്ടില്ല. പക്ഷെ ഇവിടുത്തെ ജീവിതം തൊട്ടു മനസിലാക്കി ഞങ്ങളിൽ ഒരാളായി ഇവിടെ കഴിയാം.

ദേവ് : എനിക്കും അതാണ് വേണ്ടത്. പിന്നെ കുറച്ചു നല്ല ഫോട്ടോസും അത്‌ പോലെ അവിടുത്തെ നാടൻ ഭക്ഷണവും.

അതൊക്കെ നിങ്ങൾക്ക് ലഭിക്കും. പിന്നെ ആദിവാസികളുടെ നാടൻ തിരുമ്മു ചികിത്സയും വേണെമെങ്കിൽ അറേഞ്ച് ചെയ്യാം. നാട്ടിൽ നിങ്ങൾക് ഇതു പോലെ ഇത്ര കുറഞ്ഞ റേറ്ററിൽ തിരുമിക്കാൻ കഴിയില്ല.

ദേവ് : തീർച്ചയായും അതൊക്കെ എനിക്ക് അനുഭവിച്ചറിയണം. ഞാൻ മറ്റെന്തെങ്കിലും കരുതണോ?

കട്ടിയുള്ള വസ്ത്രം. പൈസ. മരുന്നുകൾ. എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ അതും. ഇവിടെ അടുത്ത് കടകളോ വണ്ടി സൗകര്യങ്ങളോ ഇല്ല. അതുപോലെ മൊബൈലിന് റെയ്ഞ്ചും വളരെ കുറവാണ്.

ദേവ് : ഓക്കേ… ഞാൻ എങ്ങനെ അവിടെ എത്തും?

താഴെ യാനക്കോട്ട വരെ ഒരു ഗവണ്മെന്റ് ബസ് ഉണ്ട്. പൊള്ളാച്ചിയിൽ നിന്ന് രാവിലെ 6 മണിക്ക് കിട്ടും. അവിടേക്ക് ഞാൻ ജീപയാക്കാം.

മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ യാനക്കോട്ടയിൽ എത്തിയ ദേവിനെ കാത്തു ജീപ്പ് കിടക്കുന്നുണ്ടായിരുന്നു. ദേവ് ജീപ്പിനരികിലേക്ക് നടന്നു ചെന്നു. അടുത്ത് ആരെയും കാണുന്നില്ല. ഒരു ചെറിയ കട മാത്രം ബാക്കിയാക്കി ബസിൽ വന്നിറങ്ങിയവർ പല വഴിക്കായി പിരിഞ്ഞു. ദേവ് ജീപ്പിൻറെ ഹോൺ അടിച്ചു.

സാർ…

Leave a Reply

Your email address will not be published. Required fields are marked *