കുന്നിൻ ചെരുവിലെ കിളിവാതിൽ
വിക്ടർ സാറിൻറെ അപ്പൻറെ തോട്ടമാണ് ഇത്. വിക്ടർ സാർ സുനിതാമ്മയെ കല്യാണം കഴിച്ചു ഇവിടെ താമസമായി. അവർക്ക് രണ്ട് പെൺമക്കളും ഉണ്ടായി. ജിയാ ചേച്ചിയും ശ്രിയ ചേച്ചിയും. കോളേജ് അടച്ചത് കൊണ്ട് ഇപ്പൊ അവരുമുണ്ട് വീട്ടിൽ.
സുനിതാമ്മ പിന്നെ നാട്ടിൽ വരുന്നത് അവരുടെ അമ്മ മരിച്ചപ്പോളാണ് അന്ന് തിരിച്ചു പോരുമ്പോൾ എന്നെയും കൂട്ടി. എനിക്ക് ഒരു പതിമൂന്ന് വയസുള്ളപ്പോൾ ഞാൻ ഇവിടെ വന്നതാ. പിന്നെ തിരിച്ചു നാട്ടിൽ പോയിട്ടില്ല. എന്നെ ആരും അന്വേഷിച്ചു വന്നിട്ടുമില്ല.
ദേവ് : ഇപ്പൊ വിക്ടർ സാർ ഇവിടെ ഉണ്ടോ?
ജിതിൻ : ഞാൻ ഇവിടെ വരുന്നതിന് മുൻപേ വേട്ടക്ക് പോയപ്പോൾ പാമ്പ് കടിയേറ്റു അദ്ദേഹം മരണപെട്ടു.
പിന്നെ അല്പ സമയം ഞങ്ങൾക്കിടയിൽ നിശ്ശബ്ദതയായിരുന്നു. ഒരു പാറയുടെ മുകളിൽ നിന്നും മറ്റൊരു പാറയുടെ മുകളിലേക്ക് ജീപ്പ് മുരൾച്ചയോടെ കയറി. ഒരു വഴിയെന്ന് പറയാൻ കഴിയില്ല. ചുറ്റും വൻ വൃക്ഷങ്ങൾ പന്തലിച്ചു നില്കുന്നു. അവസാനം കയറ്റയിറക്കങ്ങൾ കഴിഞ്ഞു സമതലമായ ചെമ്മൺ പാതയിലേക്ക് ജീപ്പ് കടന്നു. പല നിറത്തിലുള്ള ജമന്തി പൂ പാടങ്ങൾ. പൂക്കളുടെ മണം പേറി വീശിയടിക്കുന്ന തണുത്ത കാറ്റ്.
ജിതിൻ : ഇ പാടങ്ങൾ തൊട്ടു നമ്മുടെ സ്ഥലമാണ് സാർ.
ദേവ് : ഇ പൂക്കൾ എങ്ങനെ മാർക്കറ്റിൽ എത്തിക്കും വഴി ഇല്ലാതെ?