കുന്നിൻ ചെരുവിലെ കിളിവാതിൽ
ദേവ് തലയാട്ടി. ദേവൻ അല്ല ദേവ് എന്ന് തിരുത്താൻ മെനക്കെട്ടില്ല.
ജീപ്പ് പതിയെ നീങ്ങി തുടങ്ങി. ചെങ്കുത്തായ ഒരു ഇറക്കം ഇറങ്ങി ചെന്നു അവസാനിച്ചത് ഒരു ചോലയിലായിരുന്നു.
വണ്ടി നിർത്തിക്കെ.
ദേവ് തൻറെ കാമറ എടുത്തു. വൗ… ഉരുളൻ കല്ലുകളിൽ തട്ടി നിറഞ്ഞൊഴുകുന്ന അരുവി.
ജിതിൻ : സാർ ഫോട്ടോ പിടിക്കാൻ വന്നതാണോ?
ദേവ് : അതേ. നമുക്ക് ഇവിടെ വീണ്ടും വരണം. എനിക്ക് ഒരുപാട് ഫോട്ടോ എടുക്കണം.
ജിതിൻ : സാർ ഇ ഫോട്ടോ എടുത്തിട്ട് എന്തു ചെയ്യാനാ?
ദേവ് : ഞാൻ ഇതു വിൽക്കും.
ജിതിൻ : നല്ല പൈസ കിട്ടുമോ ഫോട്ടോ വിറ്റാൽ?
ജിതിന് ലോക പരിജയം കുറവാണെന്ന് അവർ തമ്മിലുള്ള സംഭാഷണത്തിൽ നിന്നു ദേവിന് മനസിലായി. പോകുന്ന വഴിയിലുടനീളം വാതോരാതെ ജിതിൻ സംസാരിച്ചു കൊണ്ടിരുന്നു.
ജിതിൻ : സുനിതാമ്മ എൻറെ അമ്മയുടെ ബന്ധുവാണ്.
ദേവ് : എനിക്ക് മനസിലായില്ല. അപ്പൊ ജിതിൻറെ വീട് ഇവിടെ അല്ലേ?
ജിതിൻ : ഇപ്പൊ സുനിതാമ്മയുടെ വീടാണ് എൻറെയും വീട്. ശെരിക്കും ഞാൻ ജനിച്ചത് കേരളത്തിലാണ്.
ദേവ് : പിന്നെ എങ്ങനെ ഇവിടെ എത്തി?
ജിതിൻ : വലിയ കഥയാണ് സാർ. എൻറെ അപ്പനും അമ്മയും സുനിതാമ്മയുടെ വീടിൻറെ അടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. വലിയ തറവാടാണ് സുനിതാമ്മയുടെ. അഞ്ചു ആങ്ങളമാരുടെ ഒരേ ഒരു പെങ്ങളാണ് സുനിതാമ്മ. ഡോക്ടർ പഠിക്കാനായി ബാംഗ്ലൂരിൽ വന്നു അവിടെ വച്ചു വിക്ടർ സാറുമായി സ്നേഹത്തിലായി. അവസാനം മൂപ്പർ സുനിതാമ്മയെ ഗർഭിണിയാക്കി. അതോടെ അവരെ വീട്ടിൽ നിന്ന് അവരെ പുറത്താക്കി.