കുന്നിൻ ചെരുവിലെ കിളിവാതിൽ
ദേവ് : തീർച്ചയായും അതൊക്കെ എനിക്ക് അനുഭവിച്ചറിയണം. ഞാൻ മറ്റെന്തെങ്കിലും കരുതണോ?
കട്ടിയുള്ള വസ്ത്രം. പൈസ. മരുന്നുകൾ. എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ അതും. ഇവിടെ അടുത്ത് കടകളോ വണ്ടി സൗകര്യങ്ങളോ ഇല്ല. അതുപോലെ മൊബൈലിന് റെയ്ഞ്ചും വളരെ കുറവാണ്.
ദേവ് : ഓക്കേ… ഞാൻ എങ്ങനെ അവിടെ എത്തും?
താഴെ യാനക്കോട്ട വരെ ഒരു ഗവണ്മെന്റ് ബസ് ഉണ്ട്. പൊള്ളാച്ചിയിൽ നിന്ന് രാവിലെ 6 മണിക്ക് കിട്ടും. അവിടേക്ക് ഞാൻ ജീപയാക്കാം.
മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ യാനക്കോട്ടയിൽ എത്തിയ ദേവിനെ കാത്തു ജീപ്പ് കിടക്കുന്നുണ്ടായിരുന്നു. ദേവ് ജീപ്പിനരികിലേക്ക് നടന്നു ചെന്നു. അടുത്ത് ആരെയും കാണുന്നില്ല. ഒരു ചെറിയ കട മാത്രം ബാക്കിയാക്കി ബസിൽ വന്നിറങ്ങിയവർ പല വഴിക്കായി പിരിഞ്ഞു. ദേവ് ജീപ്പിൻറെ ഹോൺ അടിച്ചു.
സാർ…
ആ കൊച്ചു കടക്കുളിൽ നിന്ന് വിളി കേട്ട് ദേവ് അങ്ങോട്ട് നോക്കി. മൊട്ടയടിച്ച ഒരു 20 വയസ് പ്രായം തോന്നുന്ന ഒരു പയ്യൻ ഓടി വരുന്നു.
പയ്യൻ : ഞാൻ കടയിൽ ഇരുന്നു ഉറങ്ങി പോയി. ബസ് വന്നതറിഞ്ഞില്ല. വാ സാർ. ബാഗ് താ.
അവൻ എൻറെ കൈയിൽ നിന്ന് ബാഗ് വാങ്ങി ജീപ്പിൽ വച്ചു.
ദേവ് : എന്താ തൻറെ പേര്?
പയ്യൻ : ഇവിടെ എല്ലാവരും എന്നെ മണി എന്നാണ് വിളിക്കുന്നത്. എൻറെ ശെരിക്കും പേര് ജിതിൻ. സാറിൻറെ പേര് ദേവൻ എന്നല്ലേ?