കൊതിമൂത്ത ചേച്ചിമാരും ഞാനും
മൂന്നുമണിക്ക് അയല്ക്കൂട്ടമുള്ളതിനാല് ലൗലി അന്ന് യോഗത്തില്‍ അവതരിപ്പിക്കണ്ട കണക്കും മറ്റുമെല്ലാം എഴുതിയ ബുക്കു പരിശോധിക്കാന്‍ മുറിയിലേക്കും കയറി.
അടുക്കളയില്‍ അവസാനത്തെ പാത്രവും കഴുകിയശേഷം കൈതുടച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു റാണി..
ശൗരി അടുക്കളവാതില്ക്കല് പ്രത്യക്ഷപ്പെട്ടു
റാണിയാന്റീ എന്താ പരിപാടി..
എന്ത് പരിപാടി.. ഒന്നുമില്ലടാ
വരുന്നോ നമുക്ക് കൊക്കോത്തോട്ടത്തില്‍ പോകാം..
ഓഹ്..ശരി..ശരി..
അവള് സമ്മതിച്ചു..
അടുക്കളയുടെ പിന്നിലായി അരയേക്കറോളമുണ്ട് കൊക്കോത്തോട്ടം.. ചെറിയ നടപ്പുവഴിയിലൂടെ അവന്റെയൊപ്പം റാണി നടന്നു..
തോട്ടത്തിനുള്ളില്‍ ചെറിയൊരു മോട്ടര്‍ പുരയുണ്ട്.. സമീപത്തുള്ള കിണറില്‍നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനു വേണ്ടി ഉണ്ടാക്കിയിട്ടിട്ടുള്ളതാണ്..
റാണി മോട്ടോര്‍പ്പുരയുടെ വീതിയുള്ള പടിക്കെട്ടിലിരുന്നു..
ഞാനിവിടിരിക്കാം നീ പോയി പറിച്ചോണ്ടു വാ..നല്ല പഞ്ചാര മധുരമുള്ളത് നോക്കിപ്പറിക്കണേ..
ശൗരി കൊക്കോത്തലപ്പിലേക്ക് നോക്കി.. ഒന്നു രണ്ടെണ്ണം കണ്ടു വെച്ചിട്ട് അവന് അടുത്തുള്ള കൊക്കോയില്‍ കയറി കാ പറിച്ച് താഴെയിട്ടു..
അവളോടൊട്ടിയിരുന്ന് ശൗരി കൊക്കോപ്പഴം പൊട്ടിച്ചു കൊടുത്തു..
ഹായ്.. നല്ല മധുരം
റാണി നുണഞ്ഞുകൊണ്ടു പറഞ്ഞു..