കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
‘ഇത്തിരി വെള്ളം കിട്ടോ?.
ഞാൻ അവളോട് ചോദിച്ചു.
അവൾ ഗ്ലാസിൽ വെള്ളവുമായി വരുമ്പോൾ ഒരു മെലിഞ്ഞു നീണ്ട തല പകുതി നരച്ച ഒരാൾ
മുറ്റത്തെക്ക് കടന്നു വന്നു.
മുൻപരിചയം കൊണ്ട് അത് അവളുടെ അച്ഛൻ ആണെന്ന് എനിക്ക് മനസ്സിലായി.
ആ സമയത്തെ വെയിലിന്റെ മുഴുവൻ ചൂടും അയാളുടെ മുഖത്തുനിന്ന് മനസ്സിലായി.
എന്നെ കണ്ടതും അയാൾ പല്ലു കാട്ടി നിഷ്കളങ്കമായി ചിരിച്ചു.
ഞാൻ കസേരയിൽ നിന്ന്
എഴുന്നേറ്റു അയാളെ ബഹുമാനിച്ചപ്പോൾ അയാൾ എന്നെ പിടിച്ചിരുത്തി.
അമ്മുവിനെ കണ്ടതും
അയാളുടെ കണ്ണുകൾ വിടർന്നത് ഞാൻ ശ്രദ്ധിച്ചു.
“ഉണ്ണ്യേട്ടന്റെ ഏട്ടൻ ല്ലേ ഗോപാലേട്ടൻ. മൂപ്പരെ മോനാണ് കണ്ണൻ ‘.
അമ്മു എന്നെ
പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
‘ഇക്കറിയാലോ. ഞാൻ കണ്ടിട്ട്ണ്ട്’. അതും പറഞ്ഞു അയാൾ അമ്മുവിനെ കെട്ടിപിടിച്ചു.
“സുഖല്ലേടി.?
“ആ അച്ഛാ അങ്ങനെ പോണു.”
മ്മ്…
അയാൾ മൂളിക്കൊണ്ട് കസേരയിൽ ഇരുന്ന് എന്റെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ.
അമ്മു അയാളെ
ചാരി നിന്ന് അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവൾ ഇന്ന് എത്ര സന്തോഷത്തിലാണ് എന്ന്
അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്.
‘ഇപ്പോ പണി കുറവാണ് ലേ ‘.
“കുറവാന്ന് പറയാൻ കൂടി പണീല്ല കുട്ട്യേ. ക്വാറി ഒക്കെ നിർത്തില്ലേ !.
അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
One Response
Super continue pls