കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ഞാൻ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
”ആ ഡാ നീ ഇല്ലാത്തത് കൊണ്ട് ഒരു രസവും ഇല്ല. പിന്നെ ആ പാവം പെണ്ണിന്റെ കാര്യം ആയതു
കൊണ്ടാണ് അല്ലേൽ എന്റെ പൊന്നിനെ ഞാൻ വിടില്ലാരുന്നു”.
എന്റെ കവിളിൽ
ഉമ്മവെച്ചുകൊണ്ടത് പറയുമ്പോൾ അമ്മയുടെ കണ്ണിൽ ഉറവ പൊടിഞ്ഞിരുന്നു.
”എന്നാപ്പിന്നെ അമ്മക്ക് അവിടെ വന്നു നിക്കരുതോ?.
“അതൊന്നും വേണ്ട അമ്മേടെ പൊന്ന് എന്നും നേരത്തെ ഇങ്ങു വന്നാ മതി. “.
“എന്റെ ലച്ചൂട്ടീടെ അടുത്തല്ലാതെ വേറെ എവിടെക്കാ ഞാൻ വരാ…
എനിക്കെന്റെ അമ്മ കഴിഞ്ഞേ വേറെ ആരും ഉള്ളൂ “
“അയ്യടാ സുഖിച്ചു. നീ വേഗം ഈ ചിക്കൻ കൊണ്ട് കൊടുത്തേ മതി സ്നേഹിച്ചത്”.
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ചിരിയോടെ അമ്മയുടെ പിടിവിടീച്ചു കുളിമുറിയിൽ കയറി ഷവർ ഓണാക്കി.
സത്യത്തിൽ എന്റെ അമ്മ കഴിഞ്ഞിട്ടേ ഒള്ളൂ എനിക്കാരും. അത് അനുവാണെങ്കിൽ പോലും.
അവൾ എങ്ങെനെ രണ്ടാം സ്ഥാനം കരസ്ഥമാക്കി എന്ന് എനിക്ക് എപ്പോഴും അത്ഭുതമാണ്.
എന്റെ അച്ഛന്റെ ഉള്ളിൽ, അമ്മ എന്നോട് കാണിക്കുന്നതിന്റെ പതിന്മടങ്ങ് സ്നേഹം ഉണ്ടെന്ന്
എനിക്കറിയാം. പക്ഷെ അച്ചന്മാർ അങ്ങനെ ആണല്ലോ!
ധൃതിയിൽ കുളി കഴിഞ്ഞു പുറത്തിറങ്ങി ഡ്രസ്സ് മാറ്റി പോകാനൊരുങ്ങുമ്പോൾ അമ്മ
വിളിച്ചു.
“ഡാ പട്ടി. എനിക്ക് തന്നിട്ട് പോടാ !
ഇതൊരു പതിവാണ്. എങ്ങോട്ടെങ്കിലും പോവുന്നതിനു മുന്നേ അമ്മയുടെ കവിളിൽ ഒരുമ്മ !! പണ്ട് അങ്കണവാടിയിൽ പോവുമ്പോൾ മുതലുള്ള ശീലമാണ്.