കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
സുന്ദരി – അവൾ ഫാൻ ഓഫാക്കാൻ അനുവാദം ചോദിക്കാൻ വിളിച്ചതായിരിക്കും എന്ന് ഞാൻ
ഊഹിച്ചു. അത് ശരി ആയിരുന്നു അടുത്ത് നിമിഷം ഫാൻ ഓഫായി.
ഇതിപ്പോ ലാഭായല്ലോ.. ഞാൻ മനസിൽ
ഓർത്തു.
ജനുവരി മാസം ആയതിനാൽ റൂമിൽ നല്ല തണുപ്പാണ്.
ഞാൻ ഓഫാക്കിയാൽ അനുവിന് എന്ത് തോന്നും എന്ന് വിചാരിച്ചാണ്, അല്ലെങ്കിൽ ഞാൻ എപ്പഴേ ഓഫാക്കിയേനെ.
അടുത്ത നിമിഷം അവൾ
എന്റെ അടുത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു. മാറിക്കിടന്ന എന്റെ പുതപ്പ് എടുത്ത് അവൾ
എന്നെ പുതപ്പിച്ചു.
എന്റെ കളരി പരമ്പര ദൈവങ്ങളെ, ഒറ്റ വലിക്ക് അവളെ എന്റെ
നെഞ്ചിലേക്ക് കിടത്തി ഉമ്മകൾ കൊണ്ട് മൂടാൻ പറഞ്ഞ എന്റെ മനസ്സിനെ കൺട്രോൾ ചെയ്യാൻ
ഞാൻ പെട്ടപാട്.
അവൾ എണീറ്റ് കട്ടിലിലേക്ക് വീണു, ഞാൻ പ്രണയം പൂത്തുലഞ്ഞ മനസ്സുമായി
ഉറക്കത്തിലേക്കും.
ഉറക്കമുണർന്നപ്പോൾ സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു.
നേരം വൈകി.. psc ക്ലാസിനു പോണം.
ഞാൻ മാറിക്കിടന്ന മുണ്ട് ഉടുത്തു കിടക്ക മടക്കി മൂലയിൽ വെച്ച് ഫോണും എടുത്ത്
പുറത്തിറങ്ങി.
ഉമ്മറത്തു അച്ഛമ്മ ആരോടോ നല്ല കത്തിയാണ്.
ഞാൻ നേരെ അടുക്കളയിലേക്ക്
നടന്നു. അനു പ്രാതലിനുള്ള തിടുക്കത്തിലുള്ള പണിയിൽ ആണ്. കുളി കഴിഞ്ഞിട്ടുണ്ട് എന്ന്
അവളുടെ നനഞ്ഞ മുടിയിഴകൾ വിളിച്ചു പറഞ്ഞു.
അവളും എണീക്കാൻ വൈകി എന്ന് ആ വെപ്രാളം കണ്ടപ്പോൾ മനസ്സിലായി. എന്നെ കണ്ടപ്പോൾ ആ തിടുക്കം കൂടി. എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ പറഞ്ഞു.