കിട്ടാക്കനി കിട്ടിയപ്പോൾ
എങ്കിൽ ഇനി ഇന്നൊന്നും ഉണ്ടാക്കാൻ നിക്കണ്ട..ഞാൻ പോയി വാങ്ങിയിട്ട് വരാം..കഴിച്ചിട്ട് ഒന്ന് റെസ്റ്റ് എടുക്ക്..
അയ്യോ അത് വേണ്ട അരുൺ..
അതൊക്കെ ബുദ്ദിമുട്ടാവും..
അതോന്നുമില്ല..ഞാൻ ദാ പോയി വാങ്ങിയിട്ട് വരാം..മാഡം ഇവിടെ ഇരിക്ക്..
എന്നു പറഞ്ഞു ഞാൻ പോയി അടുത്തുള്ള കടയിൽ നിന്ന് കഴിക്കാനായി വാങ്ങുമ്പോഴാണ് മാഡത്തിന്റെ taste എന്താന്നറിയില്ലല്ലോ എന്നോർത്തത്.. എന്നാൽ ദോശയും ചട്നിയുമാവാം.. ഒപ്പം സാമ്പാറും.. എന്ന് തോന്നി.. അത് വാങ്ങി..
തിരിച്ചെത്തി, ഒരു ചായയും ഇട്ടു
ദോശ ഡൈനിംങ്ങ് ടേബിളിലേക്ക് വെച്ചു…
കഴിക്ക് മാഡം.
അവിടെ ഇരിക്കട്ടെ.. ഞാൻ ഫ്രക്ഷായിട്ട് കഴിച്ചോളാം..
ഹേയ് അത് പറ്റില്ല.. കഴിച്ചിട്ട് മതി ബാക്കിയൊക്കെ.. അല്ലെങ്കി ശരിയാവില്ല..
എന്റെ നിർബന്ധം കാരണം കഴിക്കാനിരുന്ന മാഡം ദോശ കണ്ടിട്ട്..
ഞാൻ അരുണിനോട് ദോശ മതിയെന്ന് പറഞ്ഞോ?
ഇല്ല.. എന്താ ദോശ ഇഷ്ടമല്ലേ?
അതല്ല.. ഞാൻ പറയാതെ തന്നെ അരുൺ എന്റെ ഫേവറേറ്റാ വാങ്ങി വന്നത്.. താങ്ക്സ് ..
വാ.. അരുൺ നമുക്ക് ഷെയർ ചെയ്യാം..
അയ്യോ.. വേണ്ട മാഡം.. ഞാൻ ബ്രേക്ഫാസ്റ്റ് കുക്ക് ചെയ്ത് വെച്ചിട്ടാ പോന്നത്.
എന്താ രാവിലെ?
Same pinch..
ഓഹോ.. അപ്പോ നമ്മൾ തമ്മിൽ അങ്ങനെയും ഒരു പൊരുത്തമുണ്ടല്ലേ.. Fine ….