കവിതയുടെ അമ്മ കൂടെയുണ്ട്, അമ്മയെ കവിതയ്ക്ക് ഭയങ്കര പേടിയുമാണ്.
ശ്യാം അന്ന് ആ വീട്ടിലെ കട്ടിലും, മേശയും മറ്റും – ആന്റിമാർ പറഞ്ഞ പ്രകാരം മാറ്റി മറിച്ച് ഇടുന്നതിനിടയിൽ കട്ടിലിനടിയിൽ വിരുന്നുകാരിൽ പലരും കൊണ്ടുവന്ന് വച്ച ബാഗുകൾ എടുത്ത് മാറ്റുമ്പോൾ ഒരു ബാഗ് തുറന്നിരിക്കുന്നതു കണ്ടു. അതിന്റെ സിപ്പ് ഇട്ട് മാറ്റിവയ്ക്കാൻ തുനിഞ്ഞപ്പോൾ തുറന്ന പടി ഒരു സാനിറ്ററി നാപ്കിന്റെ കൂട് ഇരിക്കുന്നു. അത് കാലിയായിരുന്നു.
( കാലിയാണെന്ന് പിന്നീടാണ് മനസിലായത്)
ശ്യാം അത് കണ്ടതിനാൽ സിപ്പ് ഇടാതെ തന്നെ അത് മറ്റൊരു കട്ടിലിനടിയിലേയ്ക്ക് തള്ളി വച്ചു.
ഈ സംഭവം വൈകിട്ട് ഒരു 6 മണിക്കാണ് നടക്കുന്നത്. ആ സമയത്ത് കുളിക്കാൻ കയറിയത് കവിതയാണെന്ന് ശ്യാമിന് തോന്നി, അവനത് ശ്രദ്ധിച്ചില്ലായിരുന്നു. ഈ കവർ കണ്ടതിനാൽ അവൻ ബാത്ത് റൂമിൽ നിന്നും ആളിറങ്ങുന്നത് മറ്റൊരിടത്തു നിന്ന് ശ്രദ്ധിച്ചു. അത് കവിത തന്നെയാണെന്ന് അവളിറങ്ങിയപ്പോൾ ഉറപ്പിച്ചു.
അപ്പോൾ കവിതയുടേത് ആണ് പാഡിന്റെ കൂട് എന്നവൻ കണക്കുകൂട്ടി.
പിന്നീട് എപ്പോഴോ എല്ലാവരും വി.സി.പി യിൽ ( അങ്ങിനൊരു സംഭവം ഉണ്ടായിരുന്നു പിള്ളേരെ!!! ) കാസറ്റിട്ട് സിനിമ കാണുകയാണ്.
എല്ലാവരും അന്തർജനംസ്. പെട്ടെന്നാണ് എല്ലാവരുടേയും നടുക്കായി ഈ കവർ പാറിവന്ന് ഫാനിന്റെ കാറ്റിൽ കറങ്ങാൻ തുടങ്ങിയത്.