ഏതാനും മിനിറ്റ് ഇത് തുടർന്നു..
രണ്ടു പേരും നന്നായി വിയർത്തു.
കിതച്ചുകൊണ്ട് കവിത വീണ്ടും ശ്യാമിന്റെ പിടുത്തം വിടീച്ച് ഒറ്റ ഓട്ടം !!
ഓടിയത് രണ്ടാം നിലയിലേയ്ക്കാണ്!!
ശ്യാം പിന്നാലെ ചെന്നതും അവൾ ആ മുറിയിലെ കട്ടിലിൽ മടുത്തിട്ടെന്നപോലെ കിടക്കുന്നതാണ് കണ്ടത്.
അത് കവിതയുടെ മുറിയാണെന്ന് പഠിക്കുന്ന പുസ്തകങ്ങളിരിക്കുന്ന മേശയും, സ്റ്റാൻഡിൽ തൂങ്ങിക്കിടക്കുന്ന ഡ്രെസും സൂചിപ്പിച്ചു. ഒരു വലിയ മുറിയായിരുന്നു അത്.
ശ്യാം അവളുടെ അടുത്ത് കട്ടിലിന്റെ മറുവശത്തുകൂടി ചെന്നു.
അവൾ ആ വശത്തേക്ക് തിരിഞ്ഞു, പ്രതികരിക്കാനായി തയ്യാറെടുത്താണ് ഇരുപ്പ്. ഒരു പോമറേനിയൻ പട്ടിക്കുട്ടി മൂശേട്ട ആയാൽ എങ്ങിനിരിക്കും! അതുപോലായിരുന്നു നോട്ടം; എന്നാൽ ചിരി വരുന്നുമുണ്ട്.
സ്‌റ്റെപ്പ് ഓടിക്കയറുക കൂടി ചെയ്തതിനാൽ കിതയ്ക്കുന്നുമുണ്ട്. നെഞ്ച് ഉയർന്ന് താഴുന്നു.!! ഇനി ചിലപ്പോൾ ശ്യാമിനോട് മല്ലടിച്ചാൽ തോൽക്കും എന്ന് മുഖഭാവം പറയുന്നുമുണ്ട്.
ശ്യാം അവളുടെ കൈയ്യിൽ കടന്നു പിടിച്ചു. രണ്ടു പേരും വിയർത്തതിനാൽ പിടുത്തം കിട്ടുന്നില്ല. അവൾ പിടിക്കുന്നിടത്തെല്ലാം നഖം കൊണ്ട് നീറുന്നുമുണ്ട്. ഒരാവശ്യവുമില്ലാതെയാണ് ഈ കളിതമാശ് മുഴുവൻ !!
തോൽക്കും എന്ന് തോന്നിയ നിമിഷം അവൾ ശ്യാമിന്റെ കൈയ്യിൽ പല്ലമർത്തുന്നതുപോലെ കാണിച്ചു.