ശ്യാം ഈസിയായി അവളുടെ വിരലുകൾക്കിടയിൽ നിന്നും പൈസാതുട്ടുകളും മറ്റും എടുക്കുമായിരുന്നു. എന്ത് സാധനം ആണെങ്കിലും ശ്യാമും, കവിതയും തമ്മിൽ ഒരു പിടിവലി പതിവായിരുന്നു.
ഈ സമയത്തെല്ലാം അന്ന്യോന്ന്യം ശരീരങ്ങൾ കൂട്ടിമുട്ടിയിരുന്നു. എന്നാൽ അത് അതിരു കടക്കുന്ന ഒന്നും ആയിരുന്നില്ല. അവൾക്ക് ഈ ഒരു വിഷയത്തിൽ എന്തിനോ ശ്യാമിനോട് മല്ല് പിടിക്കണം എന്നൊരു വാശി ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്!!
എന്തിനായിരുന്നു അത് എന്ന് ഇന്നും അറിയില്ല!!
ആ ഇൻസിഡെന്റുകളും കഴിഞ്ഞു.
നാലമത്തെ സംഭവം. :
ഇത്രയും പറഞ്ഞത് എല്ലാം ആമുഖമാണെങ്കിൽ ഇനി പറയുന്നതാണ് ശരിക്കുമുള്ള കഥ.
മേൽപ്പറഞ്ഞ സംഭവങ്ങളും, കവിതയുടെ ശ്യാമിനോടുള്ള മനോഭാവവും ഒരു കസിൻസിന് തമ്മിലുള്ളതല്ല എന്നത് രണ്ടുപേർക്കും മനസിലായി. അവർ പക്ഷേ അത് സംസാരിച്ചില്ല.
അങ്ങിനെ ഇരിക്കെ കവിതയുടെ വീട്ടിൽ ഒരു ദിവസം ശ്യാമിന് പോകേണ്ടിവന്നു. അതൊരു ഇരുനില ബംഗ്ലാവായിരുന്നു. ഒരു പഴയ തറവാടിനോട് പിന്നീട് പലപ്പോഴായി കെട്ടിപ്പൊക്കിയ ഏച്ചുകെട്ടുകൾ എല്ലാം ഉള്ള വീട്.
കവിതയുടെ വീടിനടുത്തുള്ള മറ്റൊരു ബന്ധുവീട്ടിലെ പരിപാടികൾക്ക് എല്ലാവരും ഒത്തു കൂടിയതിനാൽ കവിതയുടെ വീട്ടിൽ അമ്മയും കവിതയുമേ ഉണ്ടായിരുന്നുള്ളൂ. ബന്ധുവീട്ടിൽ വന്ന ശ്യാം ആദ്യം കവിതയുടെ വീട്ടിലാണ് വന്നത്.