കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
സ്വന്തം കാര്യം നടത്താൻ വേണ്ടി ഗ്രീഷ്മയെ കൊണ്ട് ബിനുവും ആയുള്ള കല്യാണത്തിന് സമ്മതിപ്പിച്ച ബിജോയി കല്യാണക്കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ അക്കാര്യമേ മറന്നു. രേഷ്മയുമായുള്ള ഭാവിജീവിതസ്വപ്നങ്ങളിൽ മുഴുകി ഇരുന്നു.
ബിജോയ് ബിനുവിനോട് എല്ലാം പറഞ്ഞു സെറ്റാക്കി എന്ന ധാരണയിൽ ഗ്രീഷ്മയും ഇരുന്നു.
പിന്നീട് കല്യാണം. അതിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ഇതൊക്കെ തനിക്കും ഗ്രീഷ്മയുടെ പപ്പക്കും അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു എന്നത് രണ്ടു പേരും മറച്ചു വെച്ചു..
ചുരുക്കി പറഞ്ഞാൽ തന്റെ സ്വാർത്ഥതയാണ് തന്നെ ജീവനെ പോലെ സ്നേഹിച്ച ചേട്ടന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്ന ചിന്ത ബിജോയുടെ മനസ്സിൽ കടന്നു വന്നു ..
പഴയകാര്യങ്ങളെ കുറിച്ച് ഓർത്തു ഒരു നെടുവീർപ്പിട്ട് ബിജോയി നന്നായി ഉറക്കം പിടിച്ച കുഞ്ഞിനെയും തോളിൽ ഇട്ടു ബിനുവും രേഷ്മയും വരുന്നതിനായി വെയിറ്റ് ചെയ്തു..
അവരുടെ വണ്ടിയുടെ വെളിച്ചം കണ്ടപ്പോ ബിജോയ് കുഞ്ഞിനെ കിടത്തി വാതിൽ തുറന്നു ..
മഴ അല്പം ശമിച്ചിരുന്നു.. കാർ നിർത്തിയതേ ഡോർ തുറന്നു രേഷ്മ ഇറങ്ങി ബാക് സീറ്റിൽ നിന്നും വെച്ച സാധനങ്ങൾ എടുത്തു.
ബിജോയ് സാധനങ്ങൾ വാങ്ങി കയ്യിൽ പിടിച്ചു. ബിനു കാർ ഷെഡിലേക്ക് പാർക്ക് ചെയ്തു ഇറങ്ങി വന്നു. രണ്ടു പേരുടെയും മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണാഞ്ഞപ്പോ രണ്ടു പേരും ഗ്രീഷ്മയുടെ വിഷയം സംസാരിച്ചില്ല എന്നോർത്തു ബിജോയ് ആശ്വസിച്ചു.