കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
പുള്ളി വിദേശത്തു എവിടെയോ അല്ലേ
അതെ ആഫ്രിക്കയിൽ ആണ് കല്യാണം കഴിഞ്ഞു പോയാൽ പിന്നെ രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞേ തിരിച്ചു വരൂ അപ്പോഴേക്കും എല്ലാവരും എല്ലാം മറക്കും
എന്നാലും അത് നിന്റെ ചേട്ടൻ അല്ലേ ഇതൊക്കെ അറിഞ്ഞോണ്ട്
അതിനു ഇതൊക്കെ ആര് പറയാൻ പോകുന്നു, നമ്മുടെ ഈ സംസാരം നമ്മൾ മാത്രം അറിഞ്ഞാൽ മതി ..ഇന്നത്തെ കാലത്തു വിവാഹപൂർവ ബന്ധം ഒന്നും അത്ര വല്യ കാര്യം അല്ല ..ചേട്ടൻ ആള് പാവം ആണ് ഞാൻ പറഞ്ഞാൽ സമ്മതിക്കും അവിടത്തെ കാര്യം നിങ്ങൾ ശരിയാക്കിയത് മതി
എന്നാലും നാളെ ഞങ്ങൾ ചതിച്ചു എന്ന് വരുമോ
എവിടുന്ന് .. നമുക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു രക്ഷപെടാമല്ലോ ..അല്ലേലും നല്ല ഓഫറുകൾ വന്നാൽ ഇപ്പോഴുള്ള കാമുകനെ മറക്കാൻ മടിയില്ലാത്ത കാമുകിമാരാ ഈ ജെനെറെഷനിൽ ഉള്ളത് .. ഒരു പ്രശ്നവും ഉണ്ടാകില്ല ചേട്ടൻ കല്യാണം കഴിച്ചു ആഫ്രിക്കക്ക് ചേച്ചിയെ കൊണ്ടുപോയാൽ പിന്നെ നമുക്കെന്തു പേടിക്കാൻ
നീ കൊള്ളാമല്ലോ മോനെ .. പണി ആണേലും സ്വന്തം ചേട്ടനിട്ട് തന്നെ ആണല്ലോ
ജീവിക്കണ്ടേ അങ്കിൾ .മാത്രമല്ല ഞാൻ ഈ പറഞ്ഞ കാമുകിമാരിൽ അങ്കിളിന്റെ രണ്ടാമത്തെ മോളും ഉൾപ്പെടും വേറെ ആരെ എങ്കിലും കണ്ടു എന്നെ മറക്കുന്നതിനു മുൻപ്
ജീവിക്കാൻ പഠിച്ച മലയാളി തന്നെ..
ശരി എന്നാൽ ..നമ്മൾ സംസാരിച്ചത് നമ്മൾ മാത്രം അറിഞ്ഞാൽ മതി