കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – അതല്ല മോനെ, പ്രശ്നം.. അതൊരു ശരിയായ ബന്ധമായി എനിക്ക് തോന്നുന്നില്ല.
കാര്യം എന്തൊക്കെ പറഞ്ഞാലും ചില കാര്യങ്ങളിൽ അല്പം പഴഞ്ചൻ ചിന്താഗതിക്കാരാണല്ലോ നമ്മൾ !!
എന്താ കാര്യം.. എന്ന് പറയൂ?
അവനൊരു മുസ്ലിം പയ്യനാണ്. അങ്ങനെ മതം മാറി കല്യാണം നടത്തിയാൽ പിന്നെ ഇത്രനാൾ നാട്ടിൽ ഉണ്ടാക്കിയ കുടുംബത്തിന്റെ സൽപ്പേര്, മാത്രമല്ല മോന്റെ കുടുബത്തിനു തന്നെ അതൊരു ബ്ലാക്ക് മാർക്ക് ആയി കിടക്കുമല്ലോ !!
അതത്ര വലിയ കാര്യം ആണോആദ്യം ഞങ്ങളുടെ കല്യാണം നടത്തൂ എന്നിട്ട് അവരുടെ നടത്തൂ – ബിജോയ് സ്വന്തം കാര്യം സേഫ് ആക്കാൻ ഉള്ള ശ്രമത്തിലായി
അത് പറ്റില്ല ..മൂത്ത ആളുടെ കല്യാണം നടത്താതെ ഇളയ ആളെ എന്തിനു കെട്ടിച്ചു എന്ന ചോദ്യം വരും, എന്റെ ഭാര്യ ഇക്കാര്യം ഒരിക്കലും സമ്മതിക്കില്ല
അതിനിപ്പോ എന്ത് ചെയ്യും അങ്കിൾ
എന്ത് ചെയ്യാൻ ..ഞങ്ങൾ അവളെ എങ്ങനെ എങ്കിലും പറഞ്ഞു വേറൊരു കല്യാണത്തിന് ശ്രമിക്കാം പറ്റുമെങ്കിൽ ഇന്ത്യക്കു പുറത്തു നോക്കാം അപ്പൊ പിന്നെ ഈ ബന്ധം പതിയെ മറന്നോളും.. അത് വരെ നിങ്ങൾ കാത്തിരിക്കണം
അങ്കിൾ ഞാൻ ഒരു കാര്യം പറയട്ടെ
എന്താണ്
എന്റെ ചേട്ടനും കല്യാണം കഴിക്കാതെ നിൽക്കുകയാണല്ലോ എന്റെ കാര്യം പറഞ്ഞപ്പോ ഞാൻ കഴിച്ചോ പുള്ളിക്ക് ഉടനെ വേണ്ട എന്ന അഭിപ്രായം ആണ് പറഞ്ഞത്. നമുക്ക് പുള്ളിയെ ഗ്രീഷ്മ ചേച്ചിക്ക് ആലോചിച്ചാലോ
പുള്ളി വിദേശത്തു എവിടെയോ അല്ലേ
അതെ ആഫ്രിക്കയിൽ ആണ് കല്യാണം കഴിഞ്ഞു പോയാൽ പിന്നെ രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞേ തിരിച്ചു വരൂ അപ്പോഴേക്കും എല്ലാവരും എല്ലാം മറക്കും
എന്നാലും അത് നിന്റെ ചേട്ടൻ അല്ലേ ഇതൊക്കെ അറിഞ്ഞോണ്ട്
അതിനു ഇതൊക്കെ ആര് പറയാൻ പോകുന്നു, നമ്മുടെ ഈ സംസാരം നമ്മൾ മാത്രം അറിഞ്ഞാൽ മതി ..ഇന്നത്തെ കാലത്തു വിവാഹപൂർവ ബന്ധം ഒന്നും അത്ര വല്യ കാര്യം അല്ല ..ചേട്ടൻ ആള് പാവം ആണ് ഞാൻ പറഞ്ഞാൽ സമ്മതിക്കും അവിടത്തെ കാര്യം നിങ്ങൾ ശരിയാക്കിയത് മതി
എന്നാലും നാളെ ഞങ്ങൾ ചതിച്ചു എന്ന് വരുമോ
എവിടുന്ന് .. നമുക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു രക്ഷപെടാമല്ലോ ..അല്ലേലും നല്ല ഓഫറുകൾ വന്നാൽ ഇപ്പോഴുള്ള കാമുകനെ മറക്കാൻ മടിയില്ലാത്ത കാമുകിമാരാ ഈ ജെനെറെഷനിൽ ഉള്ളത് .. ഒരു പ്രശ്നവും ഉണ്ടാകില്ല ചേട്ടൻ കല്യാണം കഴിച്ചു ആഫ്രിക്കക്ക് ചേച്ചിയെ കൊണ്ടുപോയാൽ പിന്നെ നമുക്കെന്തു പേടിക്കാൻ
നീ കൊള്ളാമല്ലോ മോനെ .. പണി ആണേലും സ്വന്തം ചേട്ടനിട്ട് തന്നെ ആണല്ലോ
ജീവിക്കണ്ടേ അങ്കിൾ .മാത്രമല്ല ഞാൻ ഈ പറഞ്ഞ കാമുകിമാരിൽ അങ്കിളിന്റെ രണ്ടാമത്തെ മോളും ഉൾപ്പെടും വേറെ ആരെ എങ്കിലും കണ്ടു എന്നെ മറക്കുന്നതിനു മുൻപ്
ജീവിക്കാൻ പഠിച്ച മലയാളി തന്നെ..
ശരി എന്നാൽ ..നമ്മൾ സംസാരിച്ചത് നമ്മൾ മാത്രം അറിഞ്ഞാൽ മതി
ഞാൻ അത് അങ്ങോട്ട് പറയാൻ തുടങ്ങുക ആയിരുന്നു അങ്കിൾ
ഓക്കേ എന്നാൽ ബൈ
ബൈ
രേഷ്മയുടെ പപ്പാ ഫോൺ വെച്ച ഉടനേ ബിജോയ് രേഷ്മയെ വിളിച്ചു
ഹലോ
ഹലോ പറയെടാ കുട്ടാ
നീ എവിടെയാ
ഞാൻ വീട്ടിൽ എന്താ
ചുമ്മാ വിളിച്ചതാ എന്റെ പൊന്നിന്റെ സ്വരം ഒന്ന് കേൾക്കാൻ
ആണോ ഞാനും ഇപ്പൊ ബിജോയെ പറ്റി ഓർത്തതേ ഉള്ളു
നീ എന്താ ഓർത്തത് നമ്മുടെ ആദ്യരാത്രി ആണോ
ഒന്ന് പോയേ അതൊന്നും അല്ല എന്റെ കുട്ടൻ ഇപ്പൊ എന്തെടുക്കുക ആകും എന്ന്
ഓഹോ അപ്പൊ എന്റെ പെണ്ണ് എന്നെ മാത്രം ഓർത്തിരിക്കുകയാണോ
പിന്നല്ലാതെ ഈ പഞ്ചായത്തിൽ ഉള്ള മറ്റു ചെറുക്കൻമാരെ ഓർക്കണോ
കൊല്ലും ഞാൻ ..എന്നെ മാത്രം ഓർത്താൽ മതി ..ഇനി വിളിച്ച കാര്യം പറയാം
പറ
നിന്റെ പപ്പാ എന്നെ വിളിച്ചിരുന്നു
എന്ത് പറഞ്ഞു
ചേച്ചിയുടെ കല്യാണം കഴിയാതെ നമ്മുടെ കല്യാണം നടത്താൻ പറ്റില്ല എന്ന്
അത് ഞാനും പ്രതീക്ഷിച്ചതാ .നമ്മൾ എന്ത് ചെയ്യും
നിന്റെ ചേച്ചിക്ക് വല്ല ചുറ്റിക്കളിയും ഉണ്ടോ – പപ്പാ പറഞ്ഞ ബന്ധത്തെക്കുറിച്ചു അവൾക്ക് അറിവുണ്ടോ എന്നറിയാൻ വേണ്ടി അവൻ ചോദിച്ചു
ഹേയ് അങ്ങനെ ഒന്നും ഇല്ല അമ്മയെ പേടി ഉള്ളതുകൊണ്ട് ചേച്ചി അങ്ങനെ പോകില്ല ബാംഗ്ലൂർ പഠിക്കാൻ പോകണം എന്ന് പറഞ്ഞതേ അമ്മ പറഞ്ഞതാ ഇക്കാര്യം ..അതുകൊണ്ട് അങ്ങനെ കുടുക്കിൽ പോയി ചാടില്ല ചേച്ചി
നിന്നോട് എങ്ങനെയാ ചേച്ചി
എനിക്ക് വേണ്ടി ചാകാൻ പറഞ്ഞാൽ ചാകുന്ന ചേച്ചിയാ ..എന്നെ അത്ര ഇഷ്ടം ആണ്
എന്നാൽ പിന്നെ അതിൽ തന്നെ പിടിച്ചു കയറൂ
എന്തോന്ന് ..മനസിലായില്ല
എടീ പൊട്ടീ നിനക്ക് വേണ്ടി ചാകാൻ നടക്കുന്ന ചേച്ചി ആണന്നല്ലേ പറഞ്ഞത് നീ കുറച്ചു സെന്റിമെന്റൽ ആയി കാര്യങ്ങൾ അവതരിപ്പിക്കു ..നമ്മുടെ കല്യാണം പെട്ടന്ന് നടന്നില്ല എങ്കിൽ ചത്തുകളയും എന്നൊക്കെ പറ.. ചേച്ചിയോട് ഒരു കല്യാണത്തിന് സമ്മതിപ്പിക്കാൻ അതൊക്കെ പറയുന്നത് കുഴപ്പമല്ല
എന്നാലും ചേച്ചി മാനസീകമായി തയാറാകാതെ .. അവള് പഠിച്ചു ജോലി കിട്ടീട്ട് മതി എന്നൊക്കെ പറഞ്ഞു നിൽക്കുവാ
നമ്മുടെ കാര്യം നടക്കണം എങ്കിൽ കുറച്ചൊക്കെ കണ്ടില്ല എന്ന് നടിക്കണം ചേച്ചിക്ക് പഠിക്കണം എങ്കിൽ കല്യാണ ശേഷവും പഠിക്കാമല്ലോ
എന്നാലും
ഒരെന്നാലും ഇല്ല നീ ആഞ്ഞൊന്നു ശ്രമിക്ക് മുത്തേ സെന്റിമെന്റ്സ് നോക്കി ഇരുന്നാൽ നമ്മുടെ കാര്യം നടക്കില്ല, നീ ചേച്ചീടെ നമ്പർ ഒന്ന് വാട്സാപ്പ് ചെയ്തേ ഞാനും വിളിച്ചു സംസാരിക്കാം
അവൻ അവളുടെ കയ്യിൽ നിന്നും ഗ്രീഷ്മയുടെ നമ്പർ വാങ്ങി ഫോൺ വെച്ചു
രണ്ടു ദിവസം കഴിഞ്ഞു അവൻ ഗ്രീഷ്മയെ വിളിച്ചു
ഹലോ
ഹലോ who is this ?
ചേച്ചി ഞാൻ ബിജോയ് ആണ് രേഷ്മയുടെ
ഹായ് ബിജോയ് എന്തുണ്ട് വാർത്തകൾ നമ്പർ രേഷ്മ തന്നതാവും അല്ലേ
ചേച്ചി സുഖം ആയി ഇരിക്കുന്നു, അതെ രേഷ്മ തന്നതാണ്
കാര്യം മനസിലായി അവൾ എന്നെ രണ്ടു ദിവസം ആയി വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാ .. നിങ്ങൾ കല്യാണം കഴിച്ചോ എനിക്ക് കുഴപ്പം ഇല്ല എന്ന് ഞാൻ പറഞ്ഞതല്ലേ പിന്നെ എന്താ
അതല്ല ചേച്ചി ചേച്ചിയെ കെട്ടിക്കാതെ അനിയത്തിയെ കെട്ടിക്കില്ല എന്നാ അവര് വാശി പിടിക്കുന്നത്
ശെടാ ഇതുകൊള്ളാമല്ലോ എനിക്ക് പഠിക്കണം ജോലി നേടണം ആ ഒറ്റ ചിന്തയാണ് എനിക്ക് കല്യാണത്തെ കുറിച്ച് ആലോചിക്കാൻ സമയം ഇല്ല
ആ ഒറ്റ ചിന്ത മാത്രം അല്ല വേറെ ഉണ്ട് എന്നാണല്ലോ ഞാൻ അറിഞ്ഞത്
എന്ത് ചിന്ത – അവൾ ഒരു ഞെട്ടലോടെ ചോദിച്ചു
ചേച്ചി അവിടെ ഏതോ മുസ്ലിം ചെക്കനുമായി പ്രേമത്തിൽ ആണെന്നോ മറ്റോ
ഇതൊക്കെ ആര് പറഞ്ഞു
ആര് പറഞ്ഞു എന്നതല്ല കാര്യം സംഗതി സത്യം അല്ലേ രേഷ്മക്കു ഇതിനെപ്പറ്റി അറിയില്ല താനും
ബിജോയ് തല്ക്കാലം ഇതൊന്നും ആരും അറിയണ്ട എന്ന് കരുതി പറയാതിരുന്നതാ സംഗതി സത്യം ആണ് പക്ഷേ നടക്കാൻ ബുദ്ദിമുട്ടാണ് എന്ന് എനിക്കറിയാം
ചേച്ചി ഞാൻ സഹായിച്ചാലോ
എങ്ങനെ?
ഞാൻ പറയുന്നത് ചേച്ചി ശ്രദ്ദിച്ചു കേൾക്കണം. നമുക്ക് രണ്ടിനും ഗുണം ഉള്ള കാര്യം ആണ് ..എന്റെ ചേട്ടൻ ആഫ്രിക്കയിൽ ആണ് പുള്ളിയും ചേച്ചിയെപ്പോലെ കല്യാണം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയാണ് ചേച്ചിയും പുള്ളിക്കാരനും ആയുള്ള കല്യാണ ആലോചന ഞാൻ നടത്താം പുള്ളിക്കാരനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം ആദ്യം ഞങ്ങളുടെ കല്യാണം അതുകഴിഞ്ഞു നിങ്ങളുടേത് എന്ന രീതിയിൽ സെറ്റ് ആക്കാം.. ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ ചേട്ടൻ എന്തേലും പറഞ്ഞു കല്യാണത്തിൽ നിന്നും മാറിക്കോളും അപ്പൊ ചേച്ചിക്ക് കാമുകന്റെ കൂടെ കല്യാണം കഴിക്കുകയും ചെയ്യാം
ഇതൊക്കെ നടക്കുന്ന കാര്യം ആണോ സിനിമ പോലെ . അല്ലേലും ബിജോയുടെ ചേട്ടൻ ഇതിനൊക്കെ സമ്മതിക്കുമോ
നല്ല കാര്യം അങ്ങേരു ഭൂലോക ഉടായിപ്പ് ആണ് അതാ പുള്ളി നാട്ടിൽ നിൽക്കാതെ ആഫ്രിക്കയിൽ പോയത് അവിടെ കുടുംബം വല്ലതും ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.. പിന്നെ ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ് അതുകൊണ്ട് ഞാൻ പറഞ്ഞാൽ സമ്മതിക്കാതെ ഇരിക്കില്ല – ബിജോയ് ചുമ്മാ തട്ടിവിട്ടു
രേഷ്മയുടെ കാര്യം ആയതുകൊണ്ട് ഞാൻ സമ്മതിക്കാം പക്ഷേ കല്യാണത്തിന് ഞാൻ സമ്മതിച്ചാലും അങ്ങേരുടെ കൂടെ ജീവിക്കാൻ പറ്റില്ല ഞാൻ നൗഫലിന്റെ കൂടെ പോകും
അതൊക്കെ ശരിയാക്കാം ചേച്ചി ഞാനും ചേട്ടനും കൂടി നൗഫലിന്റെ കാര്യം നടത്തിത്തരും ചേച്ചി ആദ്യം ചേട്ടനും ആയുള്ള കല്യാണം സമ്മതിക്കൂ
ഓക്കേ..
അപ്പൊ, ശരി ചേച്ചി ബൈ..
കാര്യങ്ങൾ എല്ലാം ഉദേശിച്ചത് പോലെ നടന്നു വരിക ആയിരുന്നു.
ആദ്യം രേഷ്മയുടെയും ബിജോയുടെയും കല്യാണം തുടർന്ന് ചേട്ടന്റെയും ഗ്രീഷ്മയുടെയും വിവാഹം എന്ന രീതിയിൽ വീടുകളിൽ ഒരുവിധം ഓക്കേ ആക്കി വന്നപ്പോഴാണ് രേഷ്മയുടെ അമ്മയുടെ മൂത്ത ആങ്ങള ഉടക്ക് ഇട്ടത്..
ആദ്യം മൂത്തവരുടെ കല്യാണം പിന്നെ ഇളയവരുടെ കല്യാണം എന്ന രീതി മതി എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു ..
ആരുടേയും മുമ്പിൽ മുട്ടുമടക്കാത്ത രേഷ്മയുടെ അമ്മ പോലും പേടിക്കുന്ന മൂത്ത ആങ്ങള അങ്ങനെ പറഞ്ഞപ്പോ ആർക്കും എതിർപ്പ് പറയാൻ പറ്റിയില്ല. മാത്രമല്ല, പറഞ്ഞതിൽ ലോജിക് ഉണ്ടായിരുന്നു താനും.
സ്വന്തം കാര്യം നടത്താൻ വേണ്ടി ഗ്രീഷ്മയെ കൊണ്ട് ബിനുവും ആയുള്ള കല്യാണത്തിന് സമ്മതിപ്പിച്ച ബിജോയി കല്യാണക്കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ അക്കാര്യമേ മറന്നു. രേഷ്മയുമായുള്ള ഭാവിജീവിതസ്വപ്നങ്ങളിൽ മുഴുകി ഇരുന്നു.
ബിജോയ് ബിനുവിനോട് എല്ലാം പറഞ്ഞു സെറ്റാക്കി എന്ന ധാരണയിൽ ഗ്രീഷ്മയും ഇരുന്നു.
പിന്നീട് കല്യാണം. അതിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ഇതൊക്കെ തനിക്കും ഗ്രീഷ്മയുടെ പപ്പക്കും അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു എന്നത് രണ്ടു പേരും മറച്ചു വെച്ചു..
ചുരുക്കി പറഞ്ഞാൽ തന്റെ സ്വാർത്ഥതയാണ് തന്നെ ജീവനെ പോലെ സ്നേഹിച്ച ചേട്ടന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്ന ചിന്ത ബിജോയുടെ മനസ്സിൽ കടന്നു വന്നു ..
പഴയകാര്യങ്ങളെ കുറിച്ച് ഓർത്തു ഒരു നെടുവീർപ്പിട്ട് ബിജോയി നന്നായി ഉറക്കം പിടിച്ച കുഞ്ഞിനെയും തോളിൽ ഇട്ടു ബിനുവും രേഷ്മയും വരുന്നതിനായി വെയിറ്റ് ചെയ്തു..
അവരുടെ വണ്ടിയുടെ വെളിച്ചം കണ്ടപ്പോ ബിജോയ് കുഞ്ഞിനെ കിടത്തി വാതിൽ തുറന്നു ..
മഴ അല്പം ശമിച്ചിരുന്നു.. കാർ നിർത്തിയതേ ഡോർ തുറന്നു രേഷ്മ ഇറങ്ങി ബാക് സീറ്റിൽ നിന്നും വെച്ച സാധനങ്ങൾ എടുത്തു.
ബിജോയ് സാധനങ്ങൾ വാങ്ങി കയ്യിൽ പിടിച്ചു. ബിനു കാർ ഷെഡിലേക്ക് പാർക്ക് ചെയ്തു ഇറങ്ങി വന്നു. രണ്ടു പേരുടെയും മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണാഞ്ഞപ്പോ രണ്ടു പേരും ഗ്രീഷ്മയുടെ വിഷയം സംസാരിച്ചില്ല എന്നോർത്തു ബിജോയ് ആശ്വസിച്ചു.
കുഞ്ഞു ഉറങ്ങിയോ – അവൾ ചോദിച്ചു
ഉറങ്ങി നീ വിളിച്ചപ്പോ ഉറങ്ങിയിരുന്നു പിന്നെ ഞാൻ വന്നാൽ കുഞ്ഞു ഉണർന്നെങ്കിലൊ എന്നോർത്ത് ചേട്ടനെ വിട്ടതാ
അതേതായാലും നന്നായി അത് കാരണം ചേട്ടന് പുതിയ വഴിയൊക്കെ കാണാൻ പറ്റിയല്ലോ – രേഷ്മ ചെറിയ ചിരിയോടെ അർഥം വെച്ച് പറഞ്ഞു
പുതിയ വഴിയോ നീ എന്താ ഈ പറയുന്നത് – ബിജോയിക്ക് മനസിലായില്ല
അതല്ലടാ ഞാൻ പോയപ്പോ ഈ വഴി നന്നാക്കിയിരുന്നില്ലല്ലോ ഇപ്പൊ പുതിയ വഴി ആക്കി എന്നാ അവൾ ഉദ്ദേശിച്ചത് – ബിനു ബിജോയ് കാണാതെ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു
അത് ശരിയാ വഴി പുതുക്കിയ കാര്യം ഞാൻ മറന്നു – ബിജോയ് പറഞ്ഞു
[ തുടരും ]