കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഇവരുടെ ദാമ്പത്യപ്രശ്‌നം തന്റെ ജീവിതത്തിലേക്ക് കൂടി കരിനിഴൽ വീഴ്ത്തുമോ എന്ന പേടിയായിരുന്നപ്പോൾ..
അവരുടെ പ്രശ്നങ്ങൾ എന്തുതന്നെ ആയാലും അതിലേക്ക് തലകടത്തി സ്വന്തം സ്വസ്ഥത കളയേണ്ടെന്ന തീരുമാനത്തിൽ ബിജോയും രേഷ്മയും എത്തിയത് അതിന്റെ ഭാഗമായിട്ടാണ്..
വിവാഹത്തിന്റെ നാലാം നാൾ സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് ചേച്ചിയെ ഫ്രീയായി അല്പസമയമെങ്കിലും കിട്ടിയത്..
ആകെ നിർവികാരമായ ഒരു മുഖഭാവം, ആദ്യദിവസം തന്നെ ഭർതൃഗൃഹം വിട്ടുപോന്ന മനോവിഷമൊന്നും മുഖത്ത് കണ്ടില്ല, എന്നത് പ്രത്യേകം ശ്രദ്ധിച്ചു.
എന്തുപറ്റി എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അയാൾക്ക് ആണുങ്ങളെയാണ് വേണ്ടത് എന്ന് പറഞ്ഞു കതക് വലിച്ചടച്ചപ്പോ ഞെട്ടിയത് താനും തന്റെ പിന്നിൽ നിന്ന അമ്മയുമായിരുന്നു എന്നത് ഇന്നലെ എന്നപോലെ ഓർക്കുന്നു..
ആ വെളിപ്പെടുത്തലോടു കൂടിയാണ് വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.. വേണ്ട പേപ്പറുകളിൽ ഒപ്പിട്ടുനൽകി ഒന്നും പറയാതെ ബിനുചേട്ടായി നാടുവിട്ടു പോകുകയും ചെയ്തപ്പോ എല്ലാവരും ആ വെളിപ്പെടുത്തൽ സത്യമാണ് എന്ന് കരുതുകയായിരുന്നു..
അതിനു ശേഷം ചേച്ചിയോട് അതിനെപ്പറ്റി സംസാരിച്ചപ്പോഴെല്ലാം ചേച്ചി അതിൽനിന്നും വഴുതിമാറി നിൽക്കുകയായിരുന്നു ..