Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! ഭാഗം – 14

(Ende mohangal pootthulanjappol !! Part 14)


ഈ കഥ ഒരു എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!

മോഹങ്ങൾ – ‘അങ്ങനെ പിണങ്ങിയാൽ പറ്റില്ലല്ലോ,'

അവൾ എഴുന്നേറ്റു മെല്ലെ അടിവച്ചടിവച്ച് അവനു സമീപമെത്തി.

ഒരു പ്രത്യേകതാളത്തിലുള്ള ആ നടപ്പിനുപോലും ഒരു വശ്യഭംഗിയുണ്ടായിരുന്നു.

അവൾ അവൻ്റെ മുഖത്തിനു നേർക്കു കൈനീട്ടി. ദീപ്തമായ അവളുടെ മുഖത്ത് ഒരു പുഞ്ചിരി പൂത്തു നിന്നു.

‘വാ'

അവൾ വിളിച്ചു.

അപ്പു മുഖം വെട്ടിച്ചു നിന്നു.

‘ശ്ശൊ വാന്നേ….'

അവൾ വശ്യമധുരമായി വീണ്ടും വിളിച്ചു.

അവനിത്തവണയും മുഖം വെട്ടിച്ചിരിക്കുന്നത് തുടർന്നു.

അവൾ അവൻ്റെ സമീപമെത്തി. അവൻ്റെ മടിയിൽ ഇരുന്നു.

അവൻ പിടിച്ചുമാറ്റാനൊന്നും പോയില്ല. അവൾ അവൻ്റെ കഴുത്തിലൂടെ കൈയിട്ട് അവൻ്റെ മുഖത്തേക്കു തൻ്റെ ചുണ്ടുകൾ അടുപ്പിച്ചു.

അപ്പുവിൻ്റെ മുഖത്തു ചുംബനങ്ങൾ പെരുമഴ പോലെ വീണു.

ഓരോ ചുംബനത്തിലും അപ്പുവിൻ്റെ മുഖത്തു വൈദ്യുതി തരംഗങ്ങൾ പാഞ്ഞു നടന്നു

.'മതി നിർത്തിക്കോ, നാളെ തുലാഭാരമുള്ളതാ ഞാൻ വ്രതത്തിലാ'

അവൻ പറഞ്ഞു.

‘അയ്യടാ അച്ഛൻ്റെ കൈയീന്നു കള്ളുവാങ്ങിക്കുടിക്കുമ്പോൾ
ഈ വ്രതം എവിടെ പോയാരുന്നു.'?

അവൻ്റെ മുഖത്തു വിരൽകൊണ്ടു കുത്തിക്കൊണ്ട് അഞ്ജലി പറഞ്ഞു.

‘അതു പിന്നെ അങ്കിൾ തരുമ്പോൾ എങ്ങനെ വേണ്ടെന്നു പറയും'

അപ്പു തിരിച്ചു ചോദിച്ചു.

‘എങ്കിൽ പിന്നെ അങ്കിളിൻ്റെ മകൾ ഉമ്മ തരുമ്പോളും വേണ്ടെന്നു പറയണ്ടാ, കേട്ടല്ലോ..'

കൃത്രിമമായി താക്കീതു ചെയ്യും പോലെ ഒരു മുഖഭാവം സൃഷ്ടിച്ച് അഞ്ജലി അവനോടു പറഞ്ഞു.

അവൾ അവൻ്റെ ചുണ്ടുകളിൽ ഉമ്മ വച്ചു.

തൻ്റെ കൈകളാൽ അവൻ്റെ മുഖം അഞ്ജലി സ്വന്തം ശരീരത്തിലേക്ക് അടുപ്പിച്ചു. വിലകൂടിയ ഏതോ പെർഫ്യൂമിന്റെ ശക്തമായ സുഗന്ധം അവളെ പൊതിഞ്ഞുനിന്നിരുന്നു.

‘നാളെ മതി അഞ്ജലി, ഇപ്പോൾ വേണ്ട, വ്രതം മുടക്കേണ്ട.'

‘നിൻ്റെ സ്വപ്‌നം കേട്ടിട്ട് എനിക്കു പേടിയായി അപ്പൂ, നീ വല്ല ഉത്തരാഖണ്ഡിലും പ്രയാഗിലുമൊക്കെ വേണെങ്കിൽ പൊയ്ക്കളയും. അതുകൊണ്ട് പൊന്നുമോൻ്റെ ബ്രഹ്‌മചര്യം ഞാനിങ്ങെടുക്കാൻ പോവ്വാ കേട്ടോ…'

അഞ്ജലി കണ്ണുരുട്ടിക്കൊണ്ട് അവനോടു പറഞ്ഞു.

അവൾ അവനെ ഇറുക്കി പുണർന്നു.

കൂടുതൽ ബലത്തോടെ ഉമ്മ വെച്ചു..

അവളുടെ കൈകൾക്ക് ഏതോ ഒരു കരുതലിൻ്റെ ബലമുണ്ടായിരുന്നു.

തൻ്റെ പ്രാണനായ അപ്പു ഒരിക്കലും കൈവിട്ടുപോകാതിരിക്കാനുള്ള കരുതൽ.

ചുംബനങ്ങൾക്കിടയിൽ ഉയർന്നു കേട്ട അവളുടെ നിശ്വാസങ്ങൾ അപ്പുവിൻ്റെ കാതിൽ വന്നുവീണു.

ഈ ഭൂമിയിൽ തങ്ങൾ മാത്രമേയുള്ളെന്ന് അവനു തോന്നി.

അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവൾ തന്നെ അഴിച്ചു.

ഒടുവിൽ നിറനിലാവുപോലെ അവളും നഗ്നയായി.

‘അയ്യേ നാണമില്ലാത്തത്.'

അവളുടെ മുഖത്തേക്ക് തൻ്റെ മനോഹരമായ മിഴികളുറപ്പിച്ച് അപ്പു പറഞ്ഞു.

‘നാണത്തിൻ്റെ ആവശ്യമില്ല. പെൺകുട്ട്യോൾക്കു കെട്ട്യോൻ്റെ മുന്നിൽ ഇങ്ങനെ നിൽക്കാന്നു പ്രമാണണ്ട്.'

നുണക്കുഴികളുള്ള കവിൾ കാട്ടി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

നഗ്നമായ അവളുടെ വലിയ മാറിടം അവൻ്റെ നെഞ്ചിൽ തട്ടിനിന്നു.

അഞ്ജലിക്ക് അപ്പുവിനെ മാറോടണയ്ക്കണമായിരുന്നു. അവൻ്റെ മുഖം അവളുടെ മാറിൽ അമർന്നപ്പോൾ അവൾ നിർവൃതി പൂണ്ടു കണ്ണുകൾ ഇറുക്കിയടച്ചു.

അപ്പൂ…

തെറിച്ചുവീഴുന്ന മഴത്തുള്ളികൾ ഇലകളിൽ വീഴുന്നതുപോലെയുള്ള നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു.

‘നീയെന്നെ എന്തു ചെയ്യാൻ പോകുന്നു'

അപ്പു നേരിയ ചിരിയോടെ അവളോടു തിരക്കി.

‘നിന്നെ റേ്പ്പ് ചെയ്യാൻ പോകുന്നു.'

പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.

'ഇനി നിൻ്റെ സമ്മതം നോക്കി നിന്നിട്ടു കാര്യമില്ല.'

അപ്പുവിൻ്റെ കുർത്ത അവൾ അഴിച്ചുകളഞ്ഞു.

പാൽപോലെ വെളുത്ത അവൻ്റെ ഉടലിൽ അവളുടെ ചുണ്ടുകൾ ഓടി നടന്നു. അവൻ്റെ ശരീരത്തിൽ അവിടവിടെ ചുംബനങ്ങൾ, ചിലയിടങ്ങളിൽ വെണ്മുത്തു പോലെയുള്ള തൻ്റെ പല്ലുകൾ കൊണ്ടു പ്രേമപൂർവമുള്ള കടികൾ.

ദന്തക്ഷതങ്ങൾ ചുവന്നു തിണർത്തു കിടന്നു.

‘ആഹ് എന്തായിത്.'

അവൾ അവൻ്റെ കഴുത്തിൽ കടിച്ചപ്പോൾ അവനു നൊന്തു.

അവൾ മുഖം മേലേക്കുയർത്തി അവൻ്റെ ചെവിയിൽ കടിച്ചു.

പിന്നെ ആപ്പിൾപോലെ തുടുത്ത അവൻ്റെ കവിളിലും.

‘ശ്ശൊ അഞ്ജലി എന്തിനാ എന്നെ ഇങ്ങനെ കടിച്ചു പറിക്കണേ…'

അവൻ അവളോടു നിഷ്‌കളങ്ക സ്വരത്തിൽ ചോദിച്ചു.

‘അതോ , ടെറിട്ടറി മാർക്കിങ് എന്നു നീ കേട്ടിട്ടുണ്ടോ..ഇതെല്ലാം നിൻ്റെ ശരീരത്തിലിടുന്ന എൻ്റെ അടയാളങ്ങളാണ്. നീയെൻ്റേതാണെന്നുള്ളതിൻ്റെ ചിഹ്നങ്ങൾ'

അവൾ കിള്ളിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

‘അഹ് ബെസ്റ്റ് ‘

അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചുപോയി.

‘എന്താ ചിരിക്കണേ..നീ എന്ൻ്റേതല്ലേ, അല്ലാന്നുണ്ടോ?,'

കൃത്രിമമായി കുറച്ചു ദേഷ്യം കാട്ടി അവൾ ചോദിച്ചു.

‘ഇല്ലെൻ്റ പൊന്നേ, നിൻ്റെ ത് മാത്രമാണ് നിൻ്റേത് മാത്രം.'

അവളുടെ പിന്നിലൂടെ കൈയിട്ടു അഞ്ജലിയെ തൻ്റെ ശരീരത്തോടു കൂടുതൽ അടുപ്പിച്ചുകൊണ്ടു അപ്പു പറഞ്ഞു.

കട്ടിലിൽ കാലുകൾ നീട്ടി ഇരിക്കുകയായിരുന്നു അപ്പു.

അശോകമരത്തിൽ പിണർന്നു കിടക്കുന്ന ബോഗൺവില്ലപോലെ അഞ്ജലി അവനു മേലെയും.

‘ദാറ്റ്‌സ് മൈ ബോയ്.'

അവൻ്റെ മുഖത്ത് ഒരു ചുംബനം കൂടി നൽകി അവൾ.

‘എന്നാലും നീ എന്നെ ഡിവോഴ്‌സ് ചെയ്യണമെന്നു പറഞ്ഞില്ലേ, വിചാരിച്ചില്ലേ…'

അപ്പു നേരിയ ശാഠ്യത്തോടെ പറഞ്ഞു.

അഞ്ജലി ഉത്തരം പറഞ്ഞില്ല, പകരം അവൻ്റെ കഴുത്തിൽ അവൾ ഉമ്മ വച്ചു.

‘ആ രേഷ്മയെ വച്ച് എന്നെ ട്രാപ്പു ചെയ്യാൻ നോക്കിയില്ലേ…?

അപ്പോളും കിട്ടി ഒരു മുത്തം, കവിളിൽ.

‘എന്നെ വെറുത്തിരുന്നില്ലേ, നന്നായി വെറുത്തിരുന്നില്ലേ…'

അപ്പു വിടാൻ ഭാവമില്ല.

തൻ്റെ മാറിടത്തിൻ്റെ തുമ്പ് അപ്പുവിൻ്റെ വായിലേക്കു വച്ചുകൊടുത്തഞ്ജലി.

‘നീയിനി കൂടുതലൊന്നും മിണ്ടണ്ട, ദേ അതു നുണഞ്ഞിരുന്നോ.'

അവൾ ചിരിയോടെ പറഞ്ഞു.

അവൻ്റെ തല അവൾ തടവിക്കൊടുത്തു.

മുടിയിഴകളിൽ അവളുടെ ലോല കരാംഗുലികൾ ഓടി നടന്നു.

അപ്പു അതു നിർവൃതിയോടെ നുണയുകയായിരുന്നു.,

ആഹ്..സ്ത്രീത്വം തുറക്കപ്പെടുന്ന ഒരു പെണ്ണിൻ്റെ തനതായ ശബ്ദം അഞ്ജലി പുറപ്പെടുവിച്ചു.

അപ്പു ധരിച്ചിരുന്ന വേഷ്ടിയിലേക്ക് അവൾ കൈകൾ പായിച്ചു.

കുറച്ചുനേരത്തിനുള്ളിൽ ആ വേഷ്ടി ഊരി തറയിലേക്കു വീണു.

ആദ്യാനുഭവം…

ഒരായുസ്സിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അനുഭവിക്കുകയായിരുന്നു അപ്പുവും അഞ്ജലിയും.

‘അപ്പൂ,'

അവനിലേക്കു കൂടുതൽ പറ്റിച്ചേർന്ന് അഞ്ജലി വിളിച്ചു.

ഊം ഒരു മൂളലായിരുന്നു അവൻ്റെ മറുപടി.

തന്നിലേക്ക് അവനെ ഊളിയിട്ടിറക്കാൻ, ഒന്നാവാനായിരുന്നു അവളുടെ ശ്രമം.

'ആഹ്'

വേദനയിൽ അഞ്ജലി നിലവിളിച്ചു.

‘എന്താ അഞ്ജലീ'

അവൻ ചോദിച്ചു.

‘വേദനിക്കുന്നു'

അവൾ പറഞ്ഞു.

കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നു.

അനിവാര്യമായ വേദന അവൾ അനുഭവിച്ച നിമിഷങ്ങൾ,

അവനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല,

ആദ്യാനുഭവത്തിൻ്റെ കോട്ടകളും പ്രതിബദ്ധങ്ങളും.

പക്ഷേ അപ്പുവിനെ നേടിയിട്ടേ അടങ്ങൂ എന്ന തീവ്രമായ അഭിലാഷത്തിലായിരുന്നു അഞ്ജലി.

ഒരു വേദനയും അതിനു മുന്നിൽ അവൾക്കു വിലങ്ങുതടിയായില്ല.

ഒടുവിൽ അവൾക്കതു കിട്ടി, ക്ഷണനേരത്തേക്കു ഉയർന്നുപൊങ്ങിയ വേദനയ്‌ക്കൊപ്പം അവളുടെ ഉള്ളിൽ രക്തം പൊടിച്ചു.

ആദ്യരക്തത്തിൻ്റെ തുള്ളികൾ.

താനിത്രനാൾ സൂക്ഷിച്ച തൻ്റെ ജീവിതത്തിൻ്റെ ഏറ്റവും വലിയ കരുതൽ അവൾക്ക് നഷ്ടമായി.

എല്ലാ സന്തോഷത്തോടെയും ഒരു നഷ്ടപ്പെടൽ.!!

അപ്പുവിനെ അവൾ ഇറുകെപ്പിടിച്ചു.

തൻ്റെ ഉള്ളിൽ എന്തോ സംഭവിക്കുന്നത് അഞ്ജലി അറിഞ്ഞു.

ശരീരത്തിലും മനസ്സിലും അപ്പുവിൻ്റെതല്ലാത്ത എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അവിടെല്ലാം ഇപ്പോൾ അപ്പു നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.

താൻ പൂർണമായും അപ്പുവിൻ്റേതായിരിക്കുന്നു.

ഉള്ളു നിറയെ സ്‌നേഹവുമായി അപ്പു അഞ്ജലിയെ ഉമ്മ വച്ചു.

അവളുടെ ചുവന്ന ചുണ്ടുകളിൽ അവൻ്റെ ചുണ്ടുകൾ പറ്റിച്ചേർന്നു.

സ്‌നേഹത്തിൻ്റെ ആഴങ്ങളിലേക്കു കൂടുതൽ കൂടുതൽ പോയപ്പോൾ അഞ്ജലിയുടെ ശരീരം വിറച്ചു.

വികാരങ്ങൾ മൂർച്ഛയോടെ അവളിൽ ഒരഗ്നിപർവതം കണക്കെ പൊട്ടിത്തെറിച്ചു.

ആദ്യാനുഭവം.

ശരിക്കുമുള്ള ആദ്യാനുഭവം.

വികാരത്തിൻ്റെ പാരമ്യതയിൽ അഞ്ജലിയുടെ കൈവിരൽ നഖങ്ങൾ അപ്പുവിൻ്റെ വെളുത്ത മുതുകിലെ മാംസത്തിലേക്കു ആഴ്ന്നിറങ്ങി.

എന്നേക്കും ശേഷിക്കുന്ന പാടുകളോടൊപ്പം രക്തത്തുള്ളികളും അവിടെ പൊടിഞ്ഞു.

അവൾ അപ്പുവിനെ ഒരു ദയയുമില്ലാതെ കടിച്ചു.

അവന് ആ വേദന സുഖമായാണ് അനുഭവപ്പെട്ടത്.

ഒടുവിൽ അവരോഹണമായി..

അഞ്ജലി ഇന്നലെ വരെ ഒരു പെൺകുട്ടിയായിരുന്നു. എന്നാൽ ആ നിമിഷം മുതൽ അവൾ ഒരു സ്ത്രീയായി മാറി.

പ്രൗഢയായ സുമംഗലി.

അവളുടെ ഭർത്താവിൻ്റെ നെഞ്ചിൽ തലചായ്ച്ച് സംതൃപ്തിയുടെ പുഞ്ചിരിയുമായി അവൾ മയങ്ങിയപ്പോൾ അവളുടെ സീമന്തരേഖയിലെ സിന്ദൂരം തിളങ്ങുന്നുണ്ടായിരുന്നു.

ശുഭ പര്യവസായിയായ ഒരു പ്രേമകഥയുടെ അവസാന രംഗമെന്നപോലെ.!!

രാത്രിയുടെ ഏതോ യാമത്തിൽ അഞ്ജലി കിടക്കയിൽ എഴുന്നേറ്റിരുന്നു.

അരികെ അപ്പു ഉണ്ടായിരുന്നില്ല.

അപ്പൂ, അവൾ ഒന്നു രണ്ടു തവണ വിളിച്ചു.

വസ്ത്രം വാരിച്ചുറ്റി അഴിഞ്ഞ മുടി വശങ്ങളിലേക്കൊതുക്കി അവൾ ബാൽക്കണിയിലേക്കിറങ്ങി.

പ്രതീക്ഷ തെറ്റിയില്ല,

അപ്പു അവിടെയുണ്ടായിരുന്നു…
ആകാശത്തേക്കു കണ്ണും നട്ട്…

അവൾ അവനരികിലേക്കു വന്നു.

അവൻ്റെ പിൻഭാഗത്ത് ഒരടി കൊടുത്തപ്പോൾ അവൻ തിരിഞ്ഞു നോക്കി.

‘ഇവിടെ വന്നു നിക്യാ….'

അവൾ ചോദിച്ചു.

ഒരു ചിരിയായിരുന്നു അവൻ്റെ മറുപടി.

‘ചിരിക്കുന്നോ ഭൂതത്താനേ..'

അവൾ കളിയോടെ പറഞ്ഞു.

‘ആകാശത്തു നക്ഷത്രപ്പൂ നോക്കി നിക്ക്വാരിക്കും അല്ലേ'

അവൾ ചുണ്ടിലൊളിപ്പിച്ച ചിരിയോടെ വീണ്ടും ചോദിച്ചു.

‘ഞാൻ കണ്ടല്ലോ നക്ഷത്രപ്പൂക്കൾ അഞ്ജലിക്കു കാണണോ'

അപ്പു അവളോടു ചോദിച്ചു.

അവളവൻ്റെ ശരീരത്തോട് ഒട്ടി നിന്നു.

അപ്പു ആകാശത്തേക്കു കൈ നീട്ടി.

'ദേ ശരിക്കു നോക്കൂ, നക്ഷത്രപ്പൂക്കൾ..'

അവൾ അങ്ങോട്ടു ശ്രദ്ധയോടു നോക്കുന്നതു
പോലെ അഭിനയിച്ചു.

‘എവിടെ ഞാനൊന്നും കണ്ടില്ലല്ലോ'

അവൾ പറഞ്ഞു.

‘ശ്രദ്ധിച്ചു നോക്കൂ എനിക്കു കാണാമല്ലോ'

അവൻ മറുപടി പറഞ്ഞു.

‘ങൂം ഒന്നു പോയേ..ദേ അപ്പൂ, നല്ല മഞ്ഞ്ണ്ട് വെളിയിൽ നിന്നു പനിയാക്കാതെ വന്നേ, വന്നു കിടന്നേ…'

അവൾ അവൻ്റെ പിന്നിൽ നിന്നു തള്ളിക്കൊണ്ട് പറഞ്ഞു.

അവൻ ചിരിയോടെ അവൾക്കൊപ്പം കിടപ്പുമുറിയിലേക്കു പോയി.

അഞ്ജലി അപ്പുവിനെ കിടക്കയിലേക്കു തള്ളിയിട്ടു. എന്നിട്ടവനെ ഇരുകൈകൊണ്ടും ചേർത്തു മുറുക്കിപ്പിടിച്ചു കിടന്നു.

ഒരു കുട്ടി ടെഡിബിയറിനെ കെട്ടിപ്പിടിച്ചുറങ്ങുന്നതുപോലെ

‘നക്ഷത്രപ്പൂക്കളൊന്നും ഇല്ല അപ്പൂ,വെളിയിലൊന്നും പോകണ്ടാട്ടോ….'

ഉറക്കച്ചടവിൽ ഇടറുന്ന വാക്കുകളിൽ അവൾ അപ്പുവിൻ്റെ കാതിൽ പറഞ്ഞു.

എന്നാൽ അവളത് പറഞ്ഞത് തെറ്റായിരുന്നു കേട്ടോ.. വലിയതെറ്റ്.!!!

അന്നേ രാത്രി ആലത്തൂരിലെ മാനത്തു നക്ഷത്രപ്പൂക്കൾ വിരിഞ്ഞു നിറഞ്ഞു.

മേലേട്ടെ അപ്പുവിനും അഞ്ജലിയെയും നോക്കി അവർ ചിരിച്ചു.

ആ പ്രകാശത്തിൽ ഉറങ്ങിക്കിടന്ന അപ്പുവിൻ്റെയും അഞ്ജലിയുടെയും മുഖം തുടത്തു.

ശുഭപര്യവസായിയായ ആ പ്രണയകഥ ചൊല്ലി നക്ഷത്രപ്പൂക്കൾ ആകാശത്തു നൃത്തം ചെയ്തു.

നല്ല ഉറക്കത്തിലായതിനാൽ ആലത്തൂരുകാർ ആരും അതു കണ്ടില്ല.

കണ്ട ആരെങ്കിലുമുണ്ടെങ്കിൽ പെരും നുണയരെന്നു പേരു കിട്ടുമെന്നു കരുതി ആരും തമ്മിൽ പറഞ്ഞുമില്ല.

(അവസാനിച്ചു)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)