കളിപ്പൂരത്തിന്റെ നാളുകൾ !!
പതിയെ ആണെങ്കിലും മുന്നെ നടന്ന സംഭവത്തിൻ്റെ ഷോക്കിൽനിന്നും നൈന വിമുക്തയായി. അവിടെ കിടക്കാനായി ആകെ ഉണ്ടായിരുന്ന കട്ടിൽ നൈനയ്ക്ക് കൊടുത്ത് ആന്റോ താഴെയൊരു പഴയ തുണിവിരിച്ചു കിടന്നു.
സുന്ദരിയായ ഒരു പെൺകുട്ടിയോപ്പം ഒരു മുറിയിൽ ഒറ്റയ്ക്ക് കിടക്കുകയാണെന്ന വിചാരമൊന്നും ആ സമയത്ത് ആന്റോയ്ക്ക് മനസിൽ ഉണ്ടായിരുന്നില്ല. ഈ സമയത്ത് നൈനയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതാണ് തൻ്റെ കടമയെന്ന് ആന്റോയ്ക്ക് പൂർണ ബോധ്യമുണ്ടായിരുന്നു.
അന്നു രാത്രി അവർ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം പുലർച്ചെ ആന്റോ ഉറക്കം തെളിയുമ്പോൾ സിമന്റുതറയിലെ തണുപ്പ് അവൻ്റെ ദേഹത്തേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. ഉറക്കം അത്ര ശരിയായിട്ടില്ല.
സമയം ആറുമണി ആവുന്നേയുള്ളൂ. ജനൽപാളിയിലൂടെ അകത്തെത്തിയ പുറത്തെ ബൾബിൻ്റെ മങ്ങിയ വെളിച്ചത്തിൽ അവൻ ഉറങ്ങിക്കിടക്കുന്ന നൈനയെ കണ്ടു.
അപ്പൊഴാണ് താൻ എവിടെയാണെന്നുള്ള ബോധം ഉണ്ടായത്. ഒരു സുന്ദരിയുടെകൂടെ ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്ന കാര്യം അവൻ ഓർത്തു. അതും താൻ അത്രയേറെ ആഗ്രഹിച്ച ഒരു പെണ്ണിനെ. പക്ഷേ ഇങ്ങനെ ഒരവസ്ഥ അല്ലായിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചുപോയി.
അവൻ നൈനയെ തട്ടി എഴുന്നേൽപിച്ചു. പെട്ടന്നുതന്നെ അവർ ഫാം ഹൗസ് പൂട്ടി അവിടെ നിന്നിറങ്ങി. മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ അവർ നൈനയുടെ വീട്ടിലെത്തി.