Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കളിപ്പൂരത്തിന്റെ നാളുകൾ !! ഭാഗം – 10


ഈ കഥ ഒരു കളിപ്പൂരത്തിന്റെ നാളുകൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 18 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കളിപ്പൂരത്തിന്റെ നാളുകൾ !!

– പപ്പയും മമ്മിയും നാട്ടിൽ ഇല്ലാത്തതിനാൽ നൈന ചെറുപ്പത്തിലേ സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുന്നവളാണ്. പപ്പ നാട്ടിലേക്ക് അയക്കുന്ന പോക്കറ്റ്മണി എങ്ങനെ ചിലവഴിക്കുന്നു എന്ന് നൈനയോടാരും ചോദിക്കാറുമില്ല. ആവശ്യത്തിലധികം പണമുണ്ടെങ്കിലും നൈനയെപ്പോലെ സ്വതന്ത്രമായി വിഹരിക്കാൻ ജെസ്സിയ്ക്ക് സാധിച്ചിരുന്നില്ല. ആ കാര്യത്തിൽ നൈനയോട് ജെസ്സിയ്ക്ക് അസൂയ ഉണ്ടായിരുന്നു.

ജെസ്സി നൈനയുടെ അരികിലേക്ക് നീങ്ങിക്കിടന്നു. അവൾ നൈനയുടെ മുലകളെ തൻ്റെ കൈകൾകൊണ്ട് പതിയെ പിടിച്ചമർത്തി. വിരലുകൾ കൊണ്ട് നൈനയുടെ മുലമൊട്ടിനെ ഞെരിച്ചമർത്തി. ആ സുഖം നൈനയെ ഉറക്കത്തിൽനിന്നുണർത്തി.

അവൾ കണ്ണുതുറന്നപ്പോൾ കണ്ടത് തൻ്റെ മുലഞെട്ടിൽ ചുണ്ടുകൾ അമർത്തി വലിച്ചുകുടിക്കുന്ന ജെസ്സിയെ ആണ്. പക്ഷേ അവൾ ഒന്നുമറിയാത്ത പോലെ കണ്ണുകളടച്ച് കിടന്നു.

ജെസ്സിയുടെ മുലകുടി അവൾക്ക് നന്നേ സുഖിച്ചു. അതിരാവിലെ തന്നെ ഇത്തരമൊരു സുഖം ആരാണ് ആഗ്രഹിക്കാത്തത്. നൈന അവളുടെ പൂർത്തടത്തിൽ വിരലുകൊണ്ട് തടവിക്കൊണ്ടിരുന്നു. അവളും പതിയെ നനഞ്ഞു തുടങ്ങിയിരുന്നു. മരിയ ഇതൊന്നും അറിയാതെ മയക്കത്തിലായിരുന്നു.

“നൈനേ, എനിക്ക് കഴച്ചിട്ടു വയ്യെടീ..നീയെനിക്കൊന്നു നക്കിത്താടീ..” ജെസ്സി അപേക്ഷിച്ചു.

നൈന എഴുനേറ്റ് ജെസ്സിയുടെ തുടകൾക്കിടയിലേക്ക് മുഖമമർത്തിയ ശേഷം ജെസ്സിയുടെ പൂർത്തടത്തിലെ കുറ്റിരോമങ്ങൾ വകഞ്ഞുമാറ്റി അവളുടെ കന്നിപ്പൂറിൻ്റെ മാദകഗന്ധം മൂക്കിലേക്ക് വലിച്ചുകയറ്റി. ജെസ്സിയുടെ കറുത്തുതടിച്ച കന്ത് നൈന ചുണ്ടുകൾക്കിടയിലാക്കി വലിച്ചീമ്പിയപ്പോൾ ജെസ്സി ഒന്നു പിടഞ്ഞു.

“ആഹ് നൈനാ.. കുറച്ചുകുടെ ആഞ്ഞു നക്ക്.”

ജെസ്സി പുലമ്പിക്കരഞ്ഞു. അക്കാര്യത്തിലെ നൈനയുടെ വൈധഗ്ദ്യം ജെസ്സി ശരിക്ക് മനസിലാക്കിയിരുന്നു.

നൈനയുടെ സാവധാനത്തിലുള്ള നാക്കു പ്രയോഗത്തിൻ്റെ അനുഭൂതിയിൽ ജെസ്സി കണ്ണുകളടച്ച് ആസ്വദിച്ചു കിടന്നു. നൈനയുടെ നാവ് ജെസ്സിയുടെ പൂറിൻ്റെ ആഴങ്ങളിലേക്ക് പടർന്നു കയറുമ്പോൾ ജെസ്സിയുടെ ഞെരക്കം നിശബ്ദമായ ആ മുറിയുടെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു.

മയങ്ങിക്കിടന്ന മരിയയും അതു കേട്ട് ഉണർന്നുപോയി. ജെസ്സിയുടെ തുടകൾക്കിടയിൽ മുഖമമർത്തിക്കിടന്ന് നക്കിക്കൊടുക്കുന്ന നൈനയെ നോക്കി മരിയ ചോദിച്ചു..

“രണ്ടാളും കൂടെ രാവിലെ തന്നെ തുടങ്ങിയോ?”

അതിനു മറുപടി കിട്ടാത്തതിനാൽ മരിയ വീണ്ടും പുതപ്പെടുത്ത് തൻ്റെ നഗ്നത മറച്ചു.

രണ്ടു യുവ സുന്ദരിമാർ തൻ്റെ കൺമുന്നിൽ പരിപൂർണ നഗ്നരായി കാണിച്ചുകൂട്ടുന്ന കാമകേളികളെ അവൾ കണ്ണെടുക്കാതെ നോക്കിക്കിടന്നു.
അതു വരെ ജെസ്സിയെ നക്കി സുഖിപ്പിച്ചുകൊണ്ടിരുന്ന നൈന എഴുന്നേറ്റു.

കണ്ണടച്ച് കിടന്ന ജെസ്സിയുടെ ചുണ്ടുകൾക്ക് മുകളിൽ തൻ്റെ പൂർ വരും വിധം മുഖത്തേക്ക് ഇരുന്നു. ജെസ്സിയുടെ സൗകര്യത്തിനായി നൈന തൻ്റെ പൂർച്ചുണ്ടുകൾ കൈ വിരലുകൾകൊണ്ട് വിടർത്തിക്കൊടുത്തു. ഒട്ടും പ്രയാസപ്പെടാതെ തന്നെ ജെസ്സി നൈനയുടെ പൂറിലേക്ക് നാക്കു കടത്തി.

നൈന അരക്കെട്ടിളക്കിക്കൊണ്ട് ജെസ്സിയുടെ പൂർതീറ്റയെ പ്രോത്സാഹിപ്പിച്ചു. നൈനയുടെ പൂർ ജെസ്സിയുടെ ചുണ്ടുകൾക്കും നാവിനുമിടയിൽ കിടന്നു വീർപ്പുമുട്ടി. അരക്കെട്ടിൻ്റെ ചലനത്തോടൊപ്പം നൈന തൻ്റെ പൂർ ജെസ്സിയുടെ മുഖത്ത് ഉരസുകയും സ്വന്തം മുലകളെ തഴുകാനും തുടങ്ങി.

ഇരുവരും സുഖനിർവൃതിയുടെ ഉന്മാദ ലഹരിയിൽ നിൽക്കവേ രസച്ചരടു പൊട്ടിച്ചുകൊണ്ട് മരിയയുടെ മമ്മി വന്നു വാതിലിൽ മുട്ടി. പെട്ടെന്നു തന്നെ മൂന്നു പേരും കയ്യിൽ കിട്ടിയ ഡ്രസ് എടുത്തു ധരിച്ചു. നൈനയും ജെസ്സിയും ഒന്നു മറിയാത്തപോലെ ഉറക്കം നടിച്ചുകിടന്നു. മരിയ പോയി വാതിൽ തുറന്നു.

“എന്നാ ഉറക്കവാടീ പോത്തേ..നേരം എത്രയായെന്നറിയാമോ?” മരിയയോട് മമ്മി ആക്രോശിച്ചു.

“നൈനക്ക് ഇന്നു ഗിറ്റാർ ക്ലാസിനു പോവണ്ടേ മറന്നുപോയോ?”

“അയ്യോ, ശരിയാണല്ലോ. ഇപ്പൊത്തന്നെ ലേറ്റായി.”

നൈന ക്ലോക്ക് നോക്കിയപ്പോൾ സമയം എട്ടര ആയിരുന്നു. പെട്ടെന്നു തന്നെ അവർ റെഡിയായി.

ജെസ്സിയുടെ വീടിനടുത്തായിരുന്നു നൈന ഗിറ്റാർ പഠിക്കുന്ന സ്ഥലം. അതിനാൽ ജെസ്സിയും നൈനയും ഒരുമിച്ചാണ് മരിയയുടെ വീട്ടിൽനിന്നിറങ്ങിയത്.
ശേഷം ജെസ്സി അവളുടെ വീട്ടിലേക്കും നൈന ഗിറ്റാർ ക്ലാസിലേക്കും പോയി.

ഉച്ചക്കുശേഷം ഗിറ്റാർ ക്ലാസും കഴിഞ്ഞ് നൈന ജെസ്സിയുടെ വീട്ടിലേക്കു പോയി. അന്നു പകൽ മുഴുവൻ നൈന ജെസ്സിയുടെ വീട്ടിൽ ചിലവഴിച്ചു. തിരിച്ചു പോകാനിരുന്ന ആന്റോ മടികാരണം വീട്ടിൽത്തന്നെ ഉണ്ടായിരുന്നു.

അന്നു വൈകീട്ട് ജെസ്സിയുടെ മമ്മി വന്നു പറഞ്ഞപ്പോഴാണ് അവർ ആ വാർത്ത അറിയുന്നത്.

“പാലാ ടൗണിൽ ഒരു രാഷ്ട്രീയ നേതാവിനെ ആരാണ്ട് വെട്ടിക്കൊന്നു.”

ജില്ലയാകെ പ്രശ്നമാണ്.

“ഇന്നിനി കൊച്ചു തിരിച്ചുപോവണ്ട.. പ്രശ്നമാവും, ബസ് ഓടത്തില്ല കൊച്ചേ.” നൈനയോട് ജെസ്സിയുടെ മമ്മി പറഞ്ഞു.

“അയ്യോ, എനിക്കു പോവാതെ പറ്റത്തില്ല. വീട്ടിലാണെങ്കിൽ വയസ്സ്യയ രണ്ടു പേരല്ലേ ഉള്ളത്..ഇന്നിപ്പൊ ഇവിടെ നിന്നാൽ ശരിയാവില്ല.”

“ഇന്നിനി എങ്ങനെ തിരിച്ചു പോവാനാ കൊച്ചേ നീ?”

“എങ്ങനെ ആയാലും പോയേ പറ്റത്തുള്ളൂ..”

“നിന്നെ ഏതായാലും ഒറ്റയ്ക്ക് വിടത്തില്ല. ഒരു കാര്യം ചെയ്യാം ആന്റോയെ വിടാം . അവൻ കാറിൽ നിന്നെ അവിടെ ആക്കിത്തരും. കൊച്ചു പേടിക്കണ്ട.. ” മമ്മി നൈനയെ സമാധാനിപ്പിച്ചു.

“ചേട്ടായിയോട് കൂടെ വരാൻ ഞാൻ പറയാം,”ജെസ്സിയും അവളെ സമാധാനിപ്പിച്ചു.

മനസ്സില്ലാമനസോടെ ആണെങ്കിലും ഈ അവസരത്തിൽ മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ ആന്റോ പോവാൻ സമ്മതിച്ചു.

ഭരണങ്ങാനം വഴി പോയാമതിയെന്നും മറ്റേ വഴി ഈ സമയത്ത് സേഫ് അല്ലെന്നും മമ്മി ആന്റോയെ ഓർമപ്പെടുത്തി.

അപ്പോൾ സമയം രാത്രി ഏഴുമണി ആയിരുന്നു.

അവിടുന്നു പുറപ്പെടുമ്പോൾ ആ വഴിയിൽ അവരെ കാത്തിരുന്ന അപകടത്തെക്കുറിച്ച് അവർക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. അന്നുരാത്രി ഭരങ്ങാനം കാഞ്ഞിരപ്പള്ളി റോഡ് പതിവിലും വിജനമായിരുന്നു.

തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തിൻ്റെ ഭീതി ആ വഴിയിലൊക്കെ തളംകെട്ടി നിൽക്കുന്ന പോലെ. അവരുടെ കാർ ഭരണങ്ങാനം പിന്നിട്ട് കുറച്ചു ദൂരം പോകവെ വഴിയിൽ വച്ച് അവരെ ഒരു ബൈക്ക് യാത്രികൻ തടഞ്ഞു. ജംഗ്ഷനിൽ പോലീസും പ്രധിഷേധക്കാരും തമ്മിൽ സംഘർഷം നടക്കുകയാണെന്നും പൈക റോഡ് വഴി ഇപ്പോ പോവുന്നത് അപകടമാണെന്നും അയാൾ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.

അതു വകവെക്കാതെ അവർ മുന്നോട്ടുതന്നെ പോയി. അധികം മുന്നോട്ടു പോവുന്നതിനുമുന്നെ തന്നെ അവർക്ക് ബൈക്ക് റാലിയായി വന്ന പ്രധിഷേധക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. അവരെ കണ്ട ഉടനെ തന്നെ ആന്റോ കാർ റിവേർസ് എടുത്തു. കാർ തിരിക്കുമ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു.

“അടിക്കെടാ..കത്തിക്കെടാ” എന്ന് ആക്രോശിച്ചുകൊണ്ട് അക്രമികൾ കാറിനടുത്തേക്ക് പാഞ്ഞടുത്തത് കണ്ട് നൈന ഞെട്ടിവിറച്ചു. എന്നാൽ ആന്റോ മനോധൈര്യം കൈവിട്ടില്ല. റബ്ബർ തോട്ടത്തിൻ്റെ നടുവിലെ വിജനമായ റോഡിലൂടെ അവൻ കാർ അതിവേഗം മുന്നോട്ടു പായിച്ചു.

കുറച്ചു ദൂരം മുന്നോട്ടു പോകവെ ആന്റോ പെട്ടെന്നു കാർ റബ്ബർ തോട്ടത്തിലേക്കു വെട്ടിച്ചു ഇടതു ഭാഗത്തെ ഒരു ഇടറോഡിലേക്ക് കയറ്റി തോട്ടത്തിനുള്ളിലേക്ക് കയറിപ്പോയി.

ഈ വഴി വന്നാ മതിയെന്നു മമ്മി പറയാനുണ്ടായ കാരണം അപ്പോഴാണ് ആന്റോയ്ക്ക് മനസിലായത്. ഇടമറ്റം മീനച്ചിൽ ഭാഗങ്ങളിൽ എല്ലാം അവർക്ക് റബ്ബർ എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു. അതിലൊന്നിലെ എസ്റ്റേറ്റിലേക്കാണ് ആന്റോ കാർ ഓടിച്ചുകയറ്റിയത്.

എസ്റ്റേറ്റിലെ ഫാം ഹൗസിൽ ജോലിക്കാർ ആരെങ്കിലും ഉണ്ടാവുമെന്ന് ആന്റോ കരുതിയത്. എന്നാൽ അവിടെ ആരും ഇല്ലായിരുന്നു. ഫാം ഹൗസ് പൂട്ടിയിരുന്നു. പക്ഷേ കാറിൻ്റെ ഡാഷ് ബോർഡ് തുറന്നപ്പോൾ ഫാം ഹൗസിൻ്റെ സ്പെയർ കീ കിട്ടി.

അവർ രണ്ടുപേരും ഫാം ഹൗസ് തുറന്നു അകത്തുകയറി. തൽകാലത്തേക്ക് ഈ രാത്രി ഇവിടെ കഴിച്ചുകൂട്ടാമെന്ന് അവർ തീരുമാനിച്ചു.

ഫാം ഹൗസിൽ അത്യാവിശ്യ സൗകര്യങ്ങൾ ഒഴികെ ഒന്നുമില്ലായിരുന്നു. തോട്ടത്തിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറൂമും പണിക്കാരുടെ വിശ്രമമുറിയും ഒരു ചെറിയ അടുക്കളയുമാണ് അവിടെ ഉണ്ടായിരുന്നത്.

ആന്റോ അടുക്കളയിൽ പോയി കട്ടൻ കാപ്പിയുണ്ടാക്കി നൈനയ്ക്കും കൊടുത്തു. നടന്ന സംഭവങ്ങൾ അപ്പോൾത്തന്നെ രണ്ടു വീട്ടിലേക്കും വിളിച്ച് പറഞ്ഞു. രണ്ടുപേരും ഇപ്പോൾ ഫാം ഹൗസിൽ സുരക്ഷിതരാണെന്നും നാളെരാവിലെ എത്തിക്കോളാമെന്നും അവരെ അറിയിച്ചു.

പതിയെ ആണെങ്കിലും മുന്നെ നടന്ന സംഭവത്തിൻ്റെ ഷോക്കിൽനിന്നും നൈന വിമുക്തയായി. അവിടെ കിടക്കാനായി ആകെ ഉണ്ടായിരുന്ന കട്ടിൽ നൈനയ്ക്ക് കൊടുത്ത് ആന്റോ താഴെയൊരു പഴയ തുണിവിരിച്ചു കിടന്നു.

സുന്ദരിയായ ഒരു പെൺകുട്ടിയോപ്പം ഒരു മുറിയിൽ ഒറ്റയ്ക്ക് കിടക്കുകയാണെന്ന വിചാരമൊന്നും ആ സമയത്ത് ആന്റോയ്ക്ക് മനസിൽ ഉണ്ടായിരുന്നില്ല. ഈ സമയത്ത് നൈനയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതാണ് തൻ്റെ കടമയെന്ന് ആന്റോയ്ക്ക് പൂർണ ബോധ്യമുണ്ടായിരുന്നു.

അന്നു രാത്രി അവർ എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേ ദിവസം പുലർച്ചെ ആന്റോ ഉറക്കം തെളിയുമ്പോൾ സിമന്റുതറയിലെ തണുപ്പ് അവൻ്റെ ദേഹത്തേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. ഉറക്കം അത്ര ശരിയായിട്ടില്ല.

സമയം ആറുമണി ആവുന്നേയുള്ളൂ. ജനൽപാളിയിലൂടെ അകത്തെത്തിയ പുറത്തെ ബൾബിൻ്റെ മങ്ങിയ വെളിച്ചത്തിൽ അവൻ ഉറങ്ങിക്കിടക്കുന്ന നൈനയെ കണ്ടു.

അപ്പൊഴാണ് താൻ എവിടെയാണെന്നുള്ള ബോധം ഉണ്ടായത്. ഒരു സുന്ദരിയുടെകൂടെ ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്ന കാര്യം അവൻ ഓർത്തു. അതും താൻ അത്രയേറെ ആഗ്രഹിച്ച ഒരു പെണ്ണിനെ. പക്ഷേ ഇങ്ങനെ ഒരവസ്ഥ അല്ലായിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചുപോയി.

അവൻ നൈനയെ തട്ടി എഴുന്നേൽപിച്ചു. പെട്ടന്നുതന്നെ അവർ ഫാം ഹൗസ് പൂട്ടി അവിടെ നിന്നിറങ്ങി. മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ അവർ നൈനയുടെ വീട്ടിലെത്തി.

അവിടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് കുറച്ചുനേരം അവിടെ വിശ്രമിക്കാമെന്നു ആന്റോ തീരുമാനിച്ചു.

മുകളിലത്തെ നിലയിലെ ഒരു മുറി നൈന അവനു കാണിച്ചുകൊടുത്തു. അപ്പൂപ്പൻ്റെ ഒരു കൈലിമുണ്ട് ഉടുത്തു മാറാനും കൊടുത്തു. ഹർത്താൽ ദിവസമായതുകൊണ്ട് വൈകുന്നേരമാവാതെ അവിടെ നിന്നു പോവാനാവില്ലെന്നു അവനുറപ്പായിരുന്നു. നൈനയോട് ഫോൺ ചാർജർ കൊണ്ടുവരാൻ ആവശ്യപെട്ടു. ശേഷം പാന്റ് മാറ്റി കൈലിയുടുത്ത് അവൻ കിടന്നു.

നൈന ചാർജർ കൊണ്ടു വന്നപ്പോഴേക്കും അവൻ ഉറങ്ങിപ്പോയിരുന്നു. അവനെ ശല്യപ്പെടുത്താതെ ഫോൺ ചാർജിൽ ഇട്ടശേഷം വാതിൽ ചാരി നൈന തൻ്റെ റൂമിലേക്കുപോയി. അവൾ ഫോണെടുത്ത് മരിയക്ക് ഒരു ടെക്റ്റ് മെസേജ് അയച്ചു.

“ഇന്നലെ രാത്രി ജെസ്സിയുടെ ചേട്ടായീടെ കൂടെ ആയിരുന്നു. ഒരുമിച്ച്, ഒരു മുറിയിൽ.”

ആ മെസേജ് ഡെലിവർ ആയതും മരിയ തിരിച്ച് വിളിച്ചു.

നൈന ഫോൺ എടുത്തതും മരിയക്ക് ഒറ്റക്കാര്യമേ ചോദിക്കാൻ ഉണ്ടായിരുന്നൂള്ളൂ.

“വല്ലതും സംഭവിച്ചോ?”

“ഇല്ല.”

“ഹാവൂ, ഞാനങ്ങ് പേടിച്ചുപോയി. അതെന്നാ ഒന്നും സംഭവിക്കാഞ്ഞേ?” മരിയ ചോദിച്ചു.

നൈന അവൾക്ക് തലേദിവസം നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു

“എന്നാലും പുള്ളിക്കാരൻ ഇത്ര ഡീസന്റ് ആയിരുന്നോ? ഇങ്ങെന ഒരു അവസരം കിട്ടിയിട്ടും?”

“അതുപിന്നെ ഇന്നലെ വേറൊന്നും ചിന്തിക്കാനുള്ള അവസ്ഥ ആയിരുന്നില്ലോ.”

“ഓ പിന്നേ.. നിൻ്റെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നേൽ കർത്താവേ…” മരിയ നെടുവീർപ്പിട്ടു.

“ഒന്നു ഫോൺ വെച്ചു പോയേടി നീ. ഞാൻ കുളിക്കാൻ പോവാ. പുള്ളി എഴുന്നേൽക്കുന്നേനു മുന്നേ ചായ ഉണ്ടാക്കി വെക്കട്ടെ..”

“അപ്പോ ആൾ അവിടെ ഉണ്ടല്ലേ.. ഈശോയേ..പുള്ളിക്കാരനെ കാത്തോളണേ..” മരിയ നൈനയെ കളിയാക്കി.

“ഉം, ഇവിടെ ഒണ്ട്. ഉറക്കവാ. എഴുന്നേൽക്കട്ടെ.”

“എന്നാ ഞാനിപ്പൊ അങ്ങു വരാം…”

“അയ്യടാ. ഇപ്പൊ ഞങ്ങളെ ശല്യപ്പെടാത്താനായിട്ട് ഇങ്ങട്ടു വരണ്ട.”

“ഉം, ഇതൊന്നും ജെസ്സി അറിയാതെ നോക്കിക്കോ…”

“അതൊക്കെ ഞാൻ നോക്കിക്കോളാം, നീയിപ്പോ പോയേ…”

നൈന ഫോൺ കട്ട് ചെയ്ത് കുളിക്കാൻ പോയി. അവളുടെ മനസിൽ ചില പദ്ധതികൾ ഉണ്ടായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)