കളിപ്പൂരത്തിന്റെ നാളുകൾ !!
കുറച്ചു ദൂരം മുന്നോട്ടു പോകവെ ആന്റോ പെട്ടെന്നു കാർ റബ്ബർ തോട്ടത്തിലേക്കു വെട്ടിച്ചു ഇടതു ഭാഗത്തെ ഒരു ഇടറോഡിലേക്ക് കയറ്റി തോട്ടത്തിനുള്ളിലേക്ക് കയറിപ്പോയി.
ഈ വഴി വന്നാ മതിയെന്നു മമ്മി പറയാനുണ്ടായ കാരണം അപ്പോഴാണ് ആന്റോയ്ക്ക് മനസിലായത്. ഇടമറ്റം മീനച്ചിൽ ഭാഗങ്ങളിൽ എല്ലാം അവർക്ക് റബ്ബർ എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു. അതിലൊന്നിലെ എസ്റ്റേറ്റിലേക്കാണ് ആന്റോ കാർ ഓടിച്ചുകയറ്റിയത്.
എസ്റ്റേറ്റിലെ ഫാം ഹൗസിൽ ജോലിക്കാർ ആരെങ്കിലും ഉണ്ടാവുമെന്ന് ആന്റോ കരുതിയത്. എന്നാൽ അവിടെ ആരും ഇല്ലായിരുന്നു. ഫാം ഹൗസ് പൂട്ടിയിരുന്നു. പക്ഷേ കാറിൻ്റെ ഡാഷ് ബോർഡ് തുറന്നപ്പോൾ ഫാം ഹൗസിൻ്റെ സ്പെയർ കീ കിട്ടി.
അവർ രണ്ടുപേരും ഫാം ഹൗസ് തുറന്നു അകത്തുകയറി. തൽകാലത്തേക്ക് ഈ രാത്രി ഇവിടെ കഴിച്ചുകൂട്ടാമെന്ന് അവർ തീരുമാനിച്ചു.
ഫാം ഹൗസിൽ അത്യാവിശ്യ സൗകര്യങ്ങൾ ഒഴികെ ഒന്നുമില്ലായിരുന്നു. തോട്ടത്തിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറൂമും പണിക്കാരുടെ വിശ്രമമുറിയും ഒരു ചെറിയ അടുക്കളയുമാണ് അവിടെ ഉണ്ടായിരുന്നത്.
ആന്റോ അടുക്കളയിൽ പോയി കട്ടൻ കാപ്പിയുണ്ടാക്കി നൈനയ്ക്കും കൊടുത്തു. നടന്ന സംഭവങ്ങൾ അപ്പോൾത്തന്നെ രണ്ടു വീട്ടിലേക്കും വിളിച്ച് പറഞ്ഞു. രണ്ടുപേരും ഇപ്പോൾ ഫാം ഹൗസിൽ സുരക്ഷിതരാണെന്നും നാളെരാവിലെ എത്തിക്കോളാമെന്നും അവരെ അറിയിച്ചു.