കാഴ്ചകൾ ആഗ്രഹമായപ്പോൾ
വീടിന്റെ മുറ്റത്ത് വണ്ടി നിർത്തി കോൺസ്റ്റബിൾ അബ്‌ദുല്ല ചോദിച്ചു :
സാർ, നാളെ ഡ്യൂട്ടിക്ക് വരുമോ..?
വൈശാഖൻ ഒന്ന് തിരിഞ്ഞു നോക്കി.
സാറിന്റെ ഈ അവസ്ഥയിൽ ചോദിച്ചതാ. സാർ വരുമെങ്കിൽ വിളിച്ചാൽ മതി.. ജീപ്പ് അയക്കാം. സാറിനോട് ഞാൻ പറഞ്ഞതല്ലെ അവൻ നമ്മുടെ കൈകളിൽ ഒതുങ്ങില്ലെന്ന്.
വൈശാഖൻ :ഞാൻ അവന്റെ പെട്ടെന്നുള്ള ആക്രമണം പ്രതീക്ഷിച്ചില്ല.
സാർ. ഞാൻ പറയുന്നത് കൊണ്ട് സാറിന് ഒന്നും തോന്നരുത്, ഇനി ഇങ്ങനെയുള്ള പണിയ്ക്ക് ഞങ്ങളെ വിളിക്കല്ലേ.. ഞങ്ങൾക്ക് ഒരു കുടുംബമുണ്ട്. സാറിനു വേറെ എവിടെ വേണേലും പോകാം ഞങ്ങൾക്ക് വേറെ വഴിയില്ല.. ദയവു ചെയ്തു ക്ഷമിക്കു.
അവർ ജീപ്പിൽ കയറി പോയതിന് തൊട്ട് പുറകെ മൃദുല അങ്ങോട്ട് കയറിവന്നു. വൈശാഖന്റെ കോലം കണ്ടു മൃദുല അടുത്തേക്ക് ഓടിവന്നു..
എന്ത് പറ്റി അച്ഛാ, മുഖത്ത് പാട് ഒക്കെ..?
വൈശാഖൻ :അത് മോളെ അച്ഛനൊന്ന് മറിഞ്ഞു വീണു.
മൃദുല :എവിടെ? എപ്പോൾ?
അഞ്ജലി :എന്തിനാ കള്ളം പറയുന്നത്. എടി നിന്റെ അച്ഛനെ ഇവിടുത്തെ ഒരു ഗുണ്ട എടുത്തിട്ട് നന്നായിട്ട് പെരുമാറി.
മൃദുല :അമ്മേ… ഒരു മയത്തിൽ ഒക്കെ പറ. അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടില്ലേ.
അഞ്ജലി :അവൻ അവിടെ കിടന്നു നാട്ടുകാർ കേൾക്കെ ചിലത് പറഞ്ഞപ്പോളും നിന്റെ അച്ഛൻ ഇങ്ങനെയാണ് ഇരുന്നത്.