കാഴ്ചകൾ ആഗ്രഹമായപ്പോൾ
അത് കേട്ടതും അഞ്ജലി ചാടി എഴുന്നേറ്റു പുറത്തേക്കോടി.
വൈശാഖൻ അശ്വിന്റെ കൈയിൽ കിടന്നു പുളയുന്നത് കണ്ടു അഞ്ജലി ഓടിച്ചെന്ന് അശ്വിന്റെ കാലിൽ വീണു.
അശ്വിൻ വൈശാഖന്റെ കഴുത്തിൽനിന്ന് പിടിവിട്ട്, എന്നിട്ടയാളുടെ കൈ വിരൽ ചൂണ്ടി..
ഇത് അശ്വിന്റെന്റെ സാമ്രാജ്യമാണ്. പിന്നെ ഇനിയും കളിച്ചു തീരാത്ത ഈ കാലിചെക്കന്മാരുമായിട്ടുള്ള നിന്റെ കള്ളനും പോലീസും കളി.. അത് കക്കൂസ് ഇല്ലാത്തവന്മാർ വെളിയ്ക്ക് ഇറങ്ങുന്നിടത്ത് ആയിരിക്കണം.. അത് ഈ അശ്വിന്റെ മുറ്റത്ത് വേണ്ട.
നിന്റെ ഈ സുന്ദരിയായ ഭാര്യ പറഞ്ഞത് കൊണ്ട് ഇപ്പൊ നിന്നെ ജീവനോടെ വിട്ടേക്കുന്നു. ഇനിയും ചൊറിയാൻ വന്നാൽ ഇവൾടെ കുഞ്ഞിനെ ഉറക്കാൻ പുതിയ ഒരു തൊട്ടിൽ വാങ്ങിച്ചു വെച്ചോ.
വൈശാഖൻ ഒന്നും പറയാൻ കഴിയാതെ നാണംകെട്ട് അവിടെത്തന്നെ ഇരുന്നു.
അത് കേട്ട് അഞ്ജലി ലജ്ജിച്ചു തല താഴ്ത്തി. എന്നിട്ട് തന്റെ ഭർത്താവിനെ നോക്കി.
തന്റെ ഭർത്താവും തന്നെ പറയുന്നത് കേട്ടിട്ടും തല താഴ്ത്തി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്കു അയാളോട് പുച്ഛം തോന്നി.
അശ്വിൻ തന്റെ കാറിൽ കയറി എങ്ങോട്ടോ പാഞ്ഞുപോയി.
അടി കൊണ്ട് നിലത്ത് കിടന്നിരുന്ന പോലീസ്‌കാർ എല്ലാരും ചേർന്ന് വൈശാകനെ എടുത്തുയർത്തി ജീപ്പിൽ കയറ്റി വീട്ടിലേക്കു പോയി.