കാഴ്ചകൾ ആഗ്രഹമായപ്പോൾ
അഞ്ജലി പെട്ടെന്ന് ക്ലാസ്സിലേക്ക് പോയി.
ദിവ്യ :ഇതെന്തു പറ്റി, ഒന്നും മിണ്ടാതെ പോയത്.
മാലതി :ആർക്കറിയാം. അത് പോട്ടെ ടീച്ചർ ഏതു ക്ലാസ്സിലാണ് ഫസ്റ്റ് പീരിയഡ്.
ദിവ്യ :7A.
മാലതി :ആ.. ബെസ്റ്റ് വെറും വായിനോക്കി പിള്ളേരാ ഒന്നും പഠിക്കാൻ വരുന്നതല്ല.
ദിവ്യ :അതെ, പക്ഷേ നമുക്ക് നമ്മുടെ ജോലി ചെയ്തല്ലേ പറ്റൂ.
അത് പറഞ്ഞു ദിവ്യ ടീച്ചറും പുറത്തേക്കു പോയി.
ഉച്ച കഴിഞ്ഞു ദിവ്യടീച്ചർ അഞ്ജലിയെ തപ്പിനടക്കുവായിരുന്നു. പെട്ടെന്ന് സ്റ്റാഫ്‌റൂമിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ട് അങ്ങോട്ട് ചെന്നു.
ദിവ്യ :അല്ല ടീച്ചർ.. എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുന്നത്.
അഞ്ജലി പെട്ടന്ന് ഞെട്ടി, അവൾ ദിവ്യ ടീച്ചർ വരുന്നത് കണ്ടില്ലായിരുന്നു:
അത് ഒന്നുമില്ല, എനിക്ക് എന്തോ തല കറങ്ങുന്ന പോലെ.
ദിവ്യ :എന്താണ് ടീച്ചർ.. വെറുതെ കള്ളം പറയുന്നത്.
അഞ്ജലി :എന്നാൽ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ?
ദിവ്യ :എന്താ എന്റെ ടീച്ചറെ ഇത്ര മുഖവുര.
അഞ്ജലി :അത് പറയാൻ കുറച്ചു പ്രൈവസി വേണം.
മാറി നിന്ന് സംസാരിച്ചാലോ.
ദിവ്യ :അത്രയ്ക്കും സീക്രെട് ആണോ.
അഞ്ജലി :ഉം.. അവൾ ഒന്നു മൂളി .
ദിവ്യ :എന്നാൽ വാ, കെമിസ്ട്രി ലാബിൽ പോകാം.. അവിടെ ആരും കാണില്ല, അതിൽ കൂടുതൽ പ്രൈവസി ഇവിടെ വേറെ ഒരു റൂമിനും കിട്ടില്ല.