കാഴ്ചകൾ ആഗ്രഹമായപ്പോൾ
സ്കൂളിൽ നിന്നും അവർ പോലീസ് സ്റ്റേഷനിലേക്ക് പോയി. തന്റെ സഹപ്രവർത്തകരെ ഒക്കെ ഭാര്യക്ക് പരിചയപ്പെടുത്തി.
ആ സമയത്ത് അശ്വിൻ രണ്ട് അനുചരന്മാരുമായി സ്റ്റേഷനിൽ എത്തി. അവന്റെ കൂട്ടുകാരനെ ഒരു തല്ലുകേസ്സിൽ തലേ രാത്രി വൈശാഖൻ അറസ്റ്റ് ചെയ്തിരുന്നു. അവനെ ഇറക്കിക്കൊണ്ട് പോകാനാണ് അശ്വിൻ വന്നത്..
വൈശാഖൻ അവനെ വിടാൻ തയാറായില്ല. അത് അശ്വിനുമായി ഒരു വാക്ക് തർക്കത്തിന് ഇടയാക്കി.. അപ്പോഴേക്കും ഹെഡ് കോൺസ്റ്റബിൾ എസ്.ഐ.യോട് അശ്വിനെക്കുറിച്ച് പറഞ്ഞു.. ഉടക്കാൻ നിൽക്കണ്ട.. അത് ബുദ്ധിമുട്ടുണ്ടാക്കും.. നമ്മളൊക്കെ ഡെമ്മികളാ.. പോലീസും പട്ടാളവുമൊക്കെ അവരാ..
വൈശാഖൻ ഗുണ്ടാരാജിനോട് നേരിട്ട് പല ദുരിതങ്ങളും അനുഭവിച്ചയാളാണ്. മകൾ വലുതായതോടെ അയാളും ഒന്നൊതുങ്ങി . താൻ വിചാരിച്ചത് കൊണ്ട് മാത്രം നാട് നന്നാവില്ല എന്നൊരു ചിന്തയാണിപ്പോ. അയാൾ കൂടുതൽ ബലം പിടിക്കാതെ അശ്വിൻ ആവശ്യപ്പെട്ട പ്രതിയെ വിട്ടു കൊടുത്തു.
അശ്വിൻ സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോഴാണ് വനിതാ പോലീസിനോട് സംസാരിച്ച് നിൽക്കുന്ന അഞ്ജലിയെ കണ്ടത്. അവൻ അവളെ ത്തന്നെ നോക്കിക്കൊണ്ടാണ് പുറത്തേക്ക് പോയത്.
അത് കണ്ട വനിതാ പോലീസിന്റ ഉള്ളിൽ ഒരു പിടച്ചിൽ . അശ്വിൻ ഒരു പെണ്ണിനെ കണ്ണെടുക്കാതെ നോക്കിയാൽ അവൻ അവളെ കളിച്ചിരിക്കും എന്നാണ് ആ നാട്ടിലുള്ളവർ വിശ്വസിക്കുന്നത്.. അത് അങ്ങനെ തന്നെയാണ് സംഭവിക്കാറും.