കാമവും മോഹവും
വെളുപ്പാൻ കാലമായപ്പോൾ യാത്രകാര് കൂടി വന്നു, ഏതോ വിരുതൻ തട്ടി ഉണര്ത്തി ഒതുക്കിയിരുത്തി, ക്രമേണ അവൻ ചരിഞ്ഞു കിടന്നുറങ്ങി. ഞാൻ പുറത്തുമായി.
വണ്ടി ഏതോ സ്റ്റേഷനിൽ നിറുത്തി, ഏതാ സ്ഥലമെന്നു എന്തിനു നോക്കണം ഇറങ്ങി നടന്നു, വെളിയിൽ വരുമ്പോൾ ബസ്സ് ജീവനക്കാരുടെ കലപില ശബ്ദം, ഒന്നും ശ്രദ്ധിക്കാതെ ആദ്യം വിടുന്ന ബസ്സിൽ കയറി, കുറെ പോയപ്പോൾ ടിക്കറ്റ്എടുക്കാൻ പോക്കറ്റിൽ കയ്യിട്ടു,. ഞെട്ടിപോയി, ഏതോ വിരുതൻ തന്റെ അടി നിക്കറിന്റെ പോക്കറ്റിൽ ബ്ലേഡ് വച്ചിരിക്കുന്നു. കാര്യം പറഞ്ഞപ്പോൾ ബസ്സില് ഉണ്ടായിരുന്നവര്ക്ക് സംഗതി പിടികിട്ടി. ബസ്സ്ക്കാരുടെ കാരുണ്യത്തിൽ ടൌണില് വരെ ഫ്രീ യാത്ര കിട്ടി.
ബസ്സ് ഇറങ്ങി ലക്ഷ്യമില്ലാതെ എത്രദൂരം നടന്നു വെന്നറിയില്ല, വിശപ്പും ക്ഷീണവും തളർത്തി. . കൈയിലാണേൽ പത്തു പൈസയുമില്ല, പൈപ്പ് വെള്ളത്തിൽ ദാഹം ഒതുക്കി അടഞ്ഞു കിടന്നിരുന്ന പീടിക തട്ടിൽ കിടന്നുറങ്ങി. ഉണരുമ്പോൾ നേരം വൈകിയിരുന്നു, ഞാൻ കിടന്നിരുന്ന സ്ഥലത്ത് ആകെ തിരക്കായി. തട്ടുകടക്കാരുടെ ബഹളം, പിന്നെ മനസില്ലായി അതിനടുത്തുള്ള തീയേറ്ററിൽ സിനിമയ്ക്ക് വന്നവരുടെ തള്ളായിരുന്നു.
മറ്റു വഴിയൊന്നും കാണാതെ ആകുലപെട്ടിരിക്കുമ്പോൾ തട്ടുകടക്കാരിൽ ഒരുവൻ അലറിവിളിച്ചു, ഇരുന്നു നാടകം കാണാതെ വന്നു സഹായിക്കെടാ കൊശവാ, വയറു നിറച്ചു വെട്ടി വിഴുങ്ങാൻ മാത്രമേ നിന്നെക്കെ കൊണ്ടാകൂ,
അയാള് പറഞ്ഞതാക്കെ ചെയ്തു, ആദ്യ ഷോ തുടങ്ങിയപ്പോൾ ഒരു ബ്രേക്ക് കിട്ടി, എടാ എന്തേലും വെട്ടി വിഴുങ്ങീട്ട് വെക്കംവാ ഇടവേളയ്ക്കു മുന്നേ എല്ലാം റെഡിയാക്കേണം.