കാമവും മോഹവും
ചെറിയമ്മയുടെ ഇത്രമാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ, അച്ഛൻ സ്ഥലത്തുണ്ടായിരുന്നെങ്കിൽ പോലീസ് മുറയിൽതന്നെ കാരിയങ്ങൾ നീങ്ങുമായിരുന്നു, നിസ്സാര കര്യങ്ങള്ക്ക് പോലും നഖത്തില് മൊട്ടുസൂചി കേറ്റാൻ തുനിയുന്നയാള് തോറ്റു തൊപ്പിയിട്ടിരിക്കുന്ന മോനെ വെറുതെ വിടുമോ.? അതും ചെറിയമ്മയുടെ ഒത്താശ കൂടിയുള്ളപ്പോൾ പറയുകയും വേണ്ടാ.
അന്നേ ദിവസം വെള്ളംപോലും തന്നി .ല്ല മുറിയിൽ അടച്ചിട്ടിരുന്നു, രാത്രി ഏറെ ഇരുട്ടിയപ്പോൾ വിശപ്പും ദാഹവും സഹിക്കാതെ വന്നു, എല്ലാവരും ഉറങ്ങിയെന്നു റപ്പാക്കി, ലൈറ്റ് ഇടാതെ ഇരുട്ടത്ത് തപ്പിത്തടഞ്ഞു ഇടനാഴിയിലൂടെ നേരെ അടുക്കളയിൽ ചെന്ന് പരതിയത് എന്നും മുടങ്ങാതെ രാവിലെ തൈരും പച്ചമുളകും ഞരടി ചേർത്ത് ചെറിയമ്മക്ക് കഴിക്കുവാൻ സൂക്ഷിക്കുന്ന വെള്ളക്കഞ്ഞി തന്നെയായിരുന്നു, കണക്കു തെറ്റിയില്ല വിശപ്പ് മാറുംവരെ അകത്താക്കി, ശേഷിച്ചത് തട്ടി മറിച്ചിട്ട്, അടുക്കളയിൽ ചില്ലറ സൂക്ഷിക്കാറുള്ള ടിന്നില് തപ്പി കിട്ടിയത് അടിവസ്ത്രത്തിന്റെ പോക്കറ്റിലാക്കി,
രണ്ടു മൂന്ന് ഷര്ട്ടും മുണ്ടും ഒരു തുണി സഞ്ചിയിലാക്കി ആ നട്ടുപ്പാതിരാക്ക് സ്വന്തം വീടിനോട് യാത്രപറഞ്ഞിറങ്ങി ലക്ഷ്യമില്ലാതെ ഇരുട്ടത്ത് റോഡിലൂടെ നടന്നു. റെയിൽവേ സ്റ്റേഷനിൽ എത്തി, പുറപ്പെട്ടാൽ തയ്യാറായി കിടന്ന ട്രയിനിലെ ഏറ്റവും ഒടുവിലെ ബോഗിയിൽ കയറി, മുകളിലെ ഒരു ബെര്ത്തിൽ സഞ്ചി തലയിണയാക്കി കിടന്നുറങ്ങി.