“എന്റെ ആഗ്രഹം രതിസുഖമാണ്, നീയുമൊത്തുള്ള വിവാഹജീവിതമല്ല”.
“അപ്പോള്‍ എന്നെ നീ ചതിക്കുകയായിരുന്നല്ലേടാ”.
“നോക്ക്.. ഞാനും നീയും മോഡേണാ, പുതിയ സംസ്കാരത്തിന്റെ രൂപങ്ങളും. നമ്മുക്ക് രസിച്ചുകൂടേ. പിന്നെ.. ഞാന്‍ ഉടമ്പടി പറഞ്ഞില്ലല്ലോ”.
“എടാ എന്നെ നീ”
അതാണവള്‍ അവസാനമായി ആ നിര്‍ഗുണ വേളയില്‍ എന്നോട് പറഞ്ഞത്.
വൈകിയില്ല, അവളുടെ ഏകന്തവാസ വീട് വിട്ട് ഞാൻ ഇറങ്ങി നടന്നു. അവളെന്നെ പലയാവര്‍ത്തി തടയാനും സമരസപ്പെടുത്താനും ആംഗ്യവിക്ഷേപം പുലര്‍ത്തി. പക്ഷേ എനിക്ക് അവളെ ഭാര്യയാക്കാന്‍ കഴിയില്ലായിരുന്നു. കാരണം ഞാന്‍ വിവാഹിതനാണ്,
ഒരു കുട്ടിയുടെ അഛനും.