കാമം ആണിനാണിനോടും ആണിന് പെണ്ണിനോടും
കലങ്ങിയ കണ്ണുകളോടെ അവൾ അയാളുടെ മുന്നിൽ കേണപേക്ഷിച്ചു.
“എന്നെ ഒന്നും ചെയ്യല്ലേ, ഞാൻ ഒരു പാവം ആണ് “
അയാൾ കേൾക്കുന്ന ഭാവമില്ല.
അയാൾ പറയുകയാണ്:
“നിന്നെ കണ്ടപ്പോൾ മുതൽ ഞാൻ നോട്ടമിട്ടു വെച്ചിരിക്കുകയാണ്
ഒരു പ്രാവശ്യം മതി. നിനക്ക് സാലറി കൂട്ടിത്തരാം, പിന്നെ ബോണസും എല്ലാം. “
അവൾ ഒന്നും മിണ്ടുന്നില്ല, അയാൾ വിടുന്ന ലക്ഷണവുമില്ല,
ഒടുവിൽ അവൾ അവിടെ നിന്നും ഇറങ്ങി പോയി.
ഞാൻ പെട്ടെന്നു തന്നെ അവിടെ നിന്ന് മാറി നിന്നു,
ആരതി വളരെ ഡിസ്റ്റർബഡ് ആയാണ് ജോലി ചെയ്തത്, എല്ലാരുമായിട്ടു സംസാരിച്ചു, തമാശ ഒക്കെ പറഞ്ഞു നിൽക്കുന്ന പെണ്ണിന് എന്ത് പറ്റി എന്ന് എല്ലാരും ചോദിക്കുന്നുണ്ട്. അവൾ ഒന്നും തുറന്നു പറയുന്നില്ല.
വൈകുന്നേരമായി. എല്ലാവരും വർക്ക് തീർത്തു വീട്ടിലോട്ടു തിരിച്ചു,
അവളോട് സംസാരിക്കണം എന്ന് ഉറപ്പിച്ചു ഞാനവളുടെ അടുത്തോട്ടു ചെന്നു.,
“ഹായ് ആരതി.. എന്ത് പറ്റി.. ഇന്ന് അകെ മൂഡ് ഓഫ് ആണല്ലോ “
ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിലായിരുന്നു ഞാൻ
” ഹേ ഒന്നുമില്ല ദാസ്, “
“അങ്ങനെ അല്ലല്ലോ ,വളരെ മൂഡി ആയിട്ടാണല്ലോ ഇന്ന് കണ്ടത്.. എന്തായാലും തുറന്നു പറയു … നമുക്ക് പരിഹാരം ഉണ്ടാക്കാം”
“ഒന്നുമില്ലടോ.. ഞാൻ പോകുവാ”
ഞാനവളുടെ കൈയിൽ പിടിച്ചു അവിടെ നിർത്തി. അവളുടെ തോളിൽ കൈ വെച്ച് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു:
“എനിക്കെല്ലാം അറിയാം.. ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നു “
2 Responses