കാമദേവനും രതീദേവിയും
അതും കൂടി ആയതോടെ ചീഞ്ഞുനാറി ഞാൻ.
എല്ലാരും എന്നെ നോക്കി ആക്കി ചിരിക്കുന്നു.
ഗൗരിക്ക് മാത്രം യാതൊരു കുലുക്കവുമില്ല.
അമ്മേ.. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം…
മറുപടി കേൾക്കുന്നതിന് മുന്നേ ഞാൻ അവിടെനിന്നും ഇറങ്ങി..
വെറുതെ എന്തിനാ ചോദിച്ചു വാങ്ങുന്നെ… എന്നായിരുന്നു മനസ്സിൽ !
കുറച്ചു നേരം പുഴക്കരയിൽ പോയിരുന്നു.
ഇന്ന് നടന്നതിനെക്കുറിച്ച് ആലോചിച്ചു.
എനിക്കെന്താ അവളോട് ദേഷ്യം തോന്നാത്തത് ?
ഞാൻ കെട്ടിയോൾ എന്ന് പറഞ്ഞപ്പോ ആ കണ്ണുകളിൽ ഉണ്ടായ തിളക്കം !!
അവൾക്കും എന്നെ ഇഷ്ട്ടമാണോ..
എന്തായാലും കെട്ടിയിട്ട് ദ്രോഹിക്കാനൊന്നും ഞാനൊരു ക്രൂരനല്ല. വരുന്നിടത് വെച്ചു നോക്കാം.
“നന്ദു പോകുന്നത് കണ്ടപ്പോഴെ മനസിലായി എന്തോ പ്രശ്നമുണ്ടെന്ന്.
അല്ലെങ്കിലെ അവനെന്നെ ഇഷ്ടമല്ല. ഇപ്പോ ഇതും കൂടെ ആയപ്പോ പറയുകേം വേണ്ട.
അവൻ പറഞ്ഞ വാക്ക്..
എന്നെ തൊട്ടാൽ ചോദിക്കാൻ എന്റെ കെട്ടിയോൾ ഉണ്ട്.. പറഞ്ഞേക്കാം.
അത് കേട്ടപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം തോന്നി.
അവൻ അവളുടെ പുറകെ നടന്നത് കൊണ്ട് അല്ലെ ഞാൻ അച്ഛനോട് പറഞ്ഞെ..
ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം വേറെ ആരും അവനെ നോക്കുന്നത് പോലും എനിക്കിഷ്ടമല്ല.
അതാ ഞാൻ അങ്ങനെ പറഞ്ഞെ.!!
അവൾ അവനോട് പറയുന്ന പോലെ മനസ്സിൽ പറഞ്ഞു.