കാമദേവനും രതീദേവിയും
ആഹാ…എന്നെ തൊട്ടാൽ ചോദിക്കാൻ എന്റെ കെട്ടിയോളുണ്ട്.. പറഞ്ഞേക്കാം. എന്ന് പറഞ്ഞു.
എന്നിട്ട് അവളെ നോക്കി പറഞ്ഞു.. പറഞ്ഞ്കൊടുക്കെന്റെ ചേച്ചി..
അവളുടെ തോളിൽ കൈവച്ചു അമ്മയുടെ അടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടയിൽ ഞാൻ പറഞ്ഞു.
അവൾ കേട്ടത് വിശ്വസിക്കാൻ കഴിയാത്തപോലെ എന്റെ മുഖത്തേക്ക് നോക്കി നിന്നു.!!
എല്ലാരും അത് കേട്ട് ചിരിച്ചു..
അപ്പോഴേക്കു ചിഞ്ചു വന്നു.
പെണ്ണ് കെട്ടിയെന്നൊന്നും നോക്കണ്ടമ്മേ.. കൊടുക്കു ചന്തിക്കിട്ട് തന്നെ.
ഞാനവളെ നോക്കിയിട്ട് “പോടി പുല്ലേ ” എന്ന് പറഞ്ഞു.
അത് കണ്ട് ഗൗരി ചിരിച്ചു.
ഇവൻ എപ്പോളും ഇങ്ങനാ, നിങ്ങള് വാ ചായ കുടിക്കാം..’എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
ഞാൻ ഗൗരിയിൽ നിന്ന് മാറി ചിഞ്ചൂന്റെ ചെവിക്കു പിടിച്ചു..
ആരുടെ ചന്തിക്കാടീ അടിക്കണ്ടേ.. ഹേ…
അമ്മേ.. ഇത്കണോ.. ആ..വിട്…വിട് ഏട്ടാ. ഏട്ടത്തീ ഒന്ന്.. പറ.
ഗൗരി വന്നു എന്റെ കൈയിൽ പിടിച്ചിട്ട് വിടാൻ പറഞ്ഞു.
ആ തണുത്ത കൈ എന്റെ കൈയിൽ തൊട്ടപ്പോ അത് വരെ ഇല്ലാത്ത ഒരു ഫീൽ…
ഞാൻ കൈ വിടുവിച്ചു…
എന്നെ തള്ളിമാറ്റികൊണ്ട് ചിഞ്ചു പറഞ്ഞു….
നാണമില്ലല്ലോ. ചേട്ടത്തിയുടെ വീട്ടിൽ വെച്ച് എന്ന് ഡയലോഗായിരുന്നു. എന്റെ പട്ടി വരും ഈ കല്യാണത്തിനെന്ന്.
എന്നിട്ട് ഏട്ടത്തിയെ കെട്ടിയിട്ട് വലിയ ഡയലോഗ് അടിക്കല്ലേ..