ജീവിതം ഇങ്ങനെയൊക്കെയാണ്
നിതി… പോടാ….
അവര് പോയപ്പോൾ അങ്കിൾ പറഞ്ഞു
ജിജോ നീ പോയി ഫ്രഷ് ആയിക്കോ…
രാവിലെ തുടങ്ങിയതല്ലെ , ക്ഷീണം കാണും…..
ഞാൻ അകത്തേക്ക് കയറി റൂമിലേക്ക് നടന്നു,,,
അതെ ഇനി അതാണ് റൂം ..
ടവ്വലും മറ്റും അവിടെ ഉണ്ട്….
ഞാൻ മടിച്ചു രജിഷയുടെ റൂമിൽ കയറി ആരും ഇല്ല…..
ഞാൻ കോട്ടും മറ്റും ഊരി വച്ച് കുളിക്കാൻ കയറി..
കുളിച്ചു ഇറങ്ങി ഇനി എന്ത് ഉടുക്കും…
അലമാര തുറന്നപ്പോൾ സൈഡിൽ രജിഷയുടെ ഡ്രസ്സുകൾ . ഒരു സൈഡിൽ എനിക്ക് വാങ്ങിച്ച പുതിയ ഡ്രസ്സുകൾ…..
ഞാൻ ഒരി ടീ ഷർട്ടും ട്രാക്ക് ഷൂട്ടു എടുത്ത് ധരിച്ചു…
പിന്നെ നേരെ റോജിൻ്റ റൂമിൽ പോയി…
ആരും കണ്ടില്ല… ഞാൻ എൻ്റ ബാഗ് എടുത്ത് ഞങ്ങളുടെ റൂമിലേക്ക് പോന്നു….
അല്പം കഴിഞ്ഞപ്പോൾ രജീഷ ഒരു ഗ്ലാസിൽ പാലും പാത്രത്തിൽ പഴങ്ങളും ആയി വന്നു….
ഞാൻ കസേരയിൽ നിന്നും എണീറ്റ്….
രജി ചെറിയ ടേബിളിൽ അത് വച്ച് വാതിൽ അടച്ചു…
ഇത് തരാൻ അമ്മ പറഞ്ഞു.
എനിക്ക് നേരെ പാൽ നീട്ടി അവള് പറഞ്ഞു
എനിക്കോ… എനിക്ക് ഇത് പതിവില്ല..
ജിജോ ഷീണം ഇല്ലെ,, ഇത് കുടിച്ചു കിടക്കു.
താൻ കുട്ടി ചേ, ,, ടെൻഷൻ മാറട്ടെ….
എന്നാൽ .. ആരും കുടിക്കണ്ട
ജിജോ ബെഡിൽ കിടന്നോ,,
ഞാൻ ഇവിടെ കിടക്കാം…
അത് വേണ്ട , എനിക്ക് ഇതൊക്കെ പരിചയം ആണ്,,
താൻ ബെഡിൽ കിടന്നോ…
വേണ്ട,, ബെഡിൽ കിടന്നോ…
രജി ,, ഇവിടെ നമ്മൾ മാത്രം ആണ്,, ആരും അറിയില്ല… (തുടരും)