ജീവിതം ഇങ്ങനെയൊക്കെയാണ്
മിൻവി ആൻ്റി അപ്പോൾതന്നെ കൈ എന്നെ ഏൽപ്പിക്കുന്നു…
ഇനി മുതൽ ഇവളെ നീയാണ് പരിപാലിക്കേണ്ടത് എന്നു സൂചിപ്പിക്കുന്ന ചടങ്ങാണ് ഇത്…..
ഇനി വീട്ടിലേക്ക് ഉള്ള യാത്രയാണ് ..
ഇന്നോവയിൽ ആയിരുന്നു യാത്ര ഡ്രൈവിംഗ് സീറ്റിൽ റോബിൻ പുറകിൽ ഞാനും രജിഷയും രണ്ടു കുട്ടി കസിൻസും. ഏറ്റവും പുറകിൽ മറ്റു കസിൻസ്…
ഞങളുടെ വണ്ടിക്ക് പുറകിൽ ഓരോ വണ്ടിയിൽ ആളുകൾ പോന്നു…
ആൻ്റിയും അങ്കിളും മറ്റു മുതിർന്നവരും ഞങൾ കാറിൽ കയറിയ ഉടനെ വീട്ടിലേക്ക് തിരിച്ചിരുന്നു…
ഞങ്ങൾ ഗേറ്റിനു സമീപം വണ്ടി നിർത്തിയപ്പോൾ പടക്കം പൊട്ടിച്ചു തുടങ്ങി…
പിന്നെ ശിങ്കാരി മേളവും…
അതിനിടയിലൂടെ ഞങ്ങൾ പന്തലിൻ്റെ അകത്തേക്ക്….
നിലവിളക്കും. മറ്റും ആയി മുതിർന്നവർ സ്വീകരിക്കാൻ നിൽകുന്നു….
റീജ ആൻ്റി വധുവരന്മാരുടെ നെറ്റിയിൽ കുരിശ് വരച്ച് വീട്ടിലേക്ക് കയറ്റി..
ഹാളിൽ നിന്ന് പ്രാർത്ഥിച്ചു…
എന്നിട്ട് ഞങ്ങളെ റൂമിലേക്ക് നയിച്ചു ….
റൂമിൽ കയറി മാലയും ബോക്കയും ബെഡിൽ വച്ച് ഒന്ന് ഫ്രീ ആയി…
അപ്പോഴാണ് റൂമിൻ്റെ സൗന്ദര്യം കാണുന്നത്……
അപ്പോഴേക്കും മേക്ക് അപ്പ് ടീം ആയ കസിൻസ് വന്നു….
ചേട്ടായി പോയി കുളിച്ചു റെഡി ആകുവാൻ പറഞ്ഞു…
ഞങൾ ചേച്ചിയെ റെഡി ആക്കട്ടേ……
ഞാൻ റോജിൻ്റ റൂമിലേക്ക് നടന്നു..
അവിടെ നിതിനും ഷമീറും ഉണ്ട് എന്നെ ഒരുക്കാൻ…