ജീവിതം ഇങ്ങനെയൊക്കെയാണ്
പിന്നെ മോതിരം പരസ്പരം ഇട്ടു കൊടുത്തു…..
പിന്നെ പൂമാല പരസ്പരം ഇട്ടു കൊടുത്തു ബൊക്കയും കൈമാറി…
അച്ഛൻ മന്ത്രകോടി എൻ്റ കയ്യിൽ തന്നു
ഞാൻ മന്ത്രകോടി എന്നപേരിൽ ആ സാരി രജിഷക്ക് നൽകി ….
പള്ളിയിലെ പരിപാടികൾക്ക് ശേഷം ഞങ്ങളെ രണ്ടുപേരെയും മണ്ഡപത്തിൽ ഇരുത്തി മനസമ്മതത്തിന് ചെയ്തതുപോലെയുള്ള ചടങ്ങുകൾ നടത്തി.
പിന്നെ പള്ളി ഓഡിറ്റോറിയത്തിലേക്ക് എല്ലാവരും എത്തി ചേർന്ന് …
അവിടെ ഭക്ഷണം അറേഞ്ച് ചെയ്തിരുന്ന്…
ഞങ്ങൾക്ക് ഫോട്ടോ എടുക്കൽ ആയിരുന്നു ..
മതുരം നൽകൽ…
ഞങ്ങളുടെ ഫാമിലി ഫോട്ടോ മാത്യുസ് അങ്കിൾ റീജ ആൻ്റി റോബിൻ റോജിൻ ഞാനും രജിഷയും…
പിന്നെ ബന്ധുക്കൾ നാട്ടുകാർ കസിൻസ് ,എൻ്റ ചങ്ക് നിതിനും ഷമീറും…
പിന്നെ രജിഷ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ , അവളുടെ കൂട്ടുകാർ പത്താം ക്ലാസ്സ് , പ്ലസ്ടു , ബി ഫാം..
ചില ചടങ്ങുകൾ ഒഴിവാക്കിയിരുന്നു എനിക്ക് വീട്ടുകാർ ഇല്ലാത്ത കാരണം കൊണ്ട്….
പിന്നെ ഭക്ഷണം കഴിക്കാൻ ബാക്കി ഉളളവർ ചെറുക്കനും പെണ്ണും അടക്കം കഴിക്കാൻ പോയി…
ഭക്ഷണത്തിന് ശേഷം വീണ്ടും ചടങ്ങുകൾ…
ഇനി പെണ്ണിനെ ചെറുക്കനെ ഏൽപിക്കുന്ന ചടങ്ങാണ്,
എൻ്റ അമ്മയുടെ സ്ഥാനത്ത് മിൻവി തോമസ് എന്ന തോമസ് അങ്കിളിന്റെ ഭാര്യ നിന്നു…
റീജ ആൻ്റി രജിഷയുടെ കൈ പിടിച്ചു മിൻവി ആൻ്റിയുടെ കയ്യിൽ ഏല്പിച്ചു…