ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – പിന്നെ രോജിൻ റോബിൻ കൂടെ…
അവരുടെ തറവാട്ടിലെ ചെറിയ കുട്ടിയായ നിയ മോളെ ചുണ്ടിൽ ഉമ്മ വെക്കുന്ന ഫോട്ടോസ്..
ഇന്നോവയിൽ റോബിൻ ഡ്രൈവർ ആയി രജിയും അങ്കിളും ആൻ്റിയും പിന്നെ കസിൻസ് കയറി..
ഞാൻ നിതിൻ കൊണ്ട് വന്ന ബ്രീസയിലും , ഞാനും നിതിനും ഷമീർ റോജിൻ ..
എല്ലാവരും അവരവരുടെ വണ്ടിയിൽ പള്ളിയിലേക്ക്….
പള്ളിയിലേക്ക് കയറുമ്പോൾ തന്നെ ഞാൻ തോമസ് അങ്കിളിൻ്റെ ഒഫീഷ്യൽ ഇന്നോവ കാർ കണ്ടിരുന്നു…
തോമസ് അങ്കിൾ , പിന്നെ ഭാര്യ മിൻവി തോമസ് മകളും ഉണ്ട്….
എല്ലാവരും പള്ളിയിൽ കയറി വരനും വധുവും അവരുടെ രക്ഷിതാക്കളും അച്ചനും മുൻപിൽ തന്നെ സ്ഥാനം ഉറപ്പിച്ചു……
ചടങ്ങുകൾ തുടങ്ങി , ക്രിസ്തീയ കാഴ്ച്ചപ്പാടിൽ ദൈവിക സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയും പരസ്പരം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തു കൊണ്ട് തങ്കൾക്ക് ഉണ്ടാകുന്ന മക്കളെ പുണ്യമായ മാർഗ്ഗത്തിൽ വളർത്തി മരണം വരെ വേർപിരിയാൻ ആവാത്ത വിധം ബന്ധിപ്പിക്കുന്ന കൂദാശയാകുന്നു ക്രിസ്തീയ വിവാഹം.
അച്ഛൻ ആശീർവദിച്ച താലി എൻ്റ കയ്യിൽ തന്നു ഞാൻ അത് രജിഷയുടെ കഴുത്തിൽ അണിയിച്ചു..
ഞാൻ താലി അണിയിക്കുന്ന ചിത്രങ്ങൾ വീഡിയോ എല്ലാം പകർത്തിയിട്ടുണ്ട്..
ഫോട്ടോ ജനിക് ആണ് രജിഷ , അത് കൊണ്ട് പ്ലേസെൻ്റ് ആയി നിൽകുന്നു….