ജീവിതം ഇങ്ങനെയൊക്കെയാണ്
അപ്പോഴേക്കും അച്ഛൻ കുറുബാന തുടങ്ങാൻ പോകുന്നു എന്ന് അറിയിച്ചു….
എല്ലാവരും കുറുബാനയിൽ പങ്കെടുത്തു.
കുറുബാനക്ക് ശേഷം ചിലർ സെമിത്തേരിയിലേക്ക് പോയി ചിലർ വീട്ടിലേക്കും….
ഞാൻ കപ്യാരെ സഹായിച്ചു , നമ്മുടെ പഴയ വറീത് ചേട്ടൻ തന്നെയാണ് ഇപ്പൊഴും കപ്യാര് ആയി ഉള്ളത്….
അതിനു ശേഷം ഞാൻ രണ്ട് മെഴുക് തിരിയുമായി സെമിത്തേരിയിലേക്ക് നടന്നു ….
പപ്പയുടെയും മമ്മിയുടെയും കല്ലറയിലെ ഗ്രാനൈറ്റിൽ വീണിരുന്നു ഇലകളും മറ്റും തുടച്ചു നീക്കി മെഴുക് തിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചു…..
പപ്പ മമ്മി നിങ്ങളുടെ ആഗ്രഹം പോലെ രജിഷ എൻ്റ ഭാര്യ ആകാൻ പോകുന്നു, നിങ്ങളുടെ മരുമകൾ ആകുന്നു..
എല്ലാം കർത്താവിൻ്റെ കാരുണ്യം….
കല്യാണം കഴിഞ്ഞ് അവളെയും കൊണ്ട് വരാം ഞാൻ പോകട്ടെ ഇനി…
.
ഞാൻ തിരിച്ചു നടക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു…
അയ്യോ , മാത്യുസ് അങ്കിൾ ആണ് …
ഹലോ എന്താ അങ്കിളെ…
എടാ , ഇവിടെ പന്തൽ കെട്ടാനും മറ്റും പണിക്കാർ വന്നിട്ടുണ്ട്, പിന്നെ കാരണവർമാര് ഓരോരുത്തരു വരുന്നു , എല്ലാവരും നിന്നെ ചോദിക്കുന്നൂ….
ആ,, ഞാൻ ഇപ്പൊൾ വരാം…
എടാ , അചനോട് കൂടെ വരാൻ പറയൂ, അല്ലെങ്കിൽ നീ ഇങ്ങോട്ട് കൂട്ടികൊണ്ട് വാ…
ആ,, ശരി ഞാൻ പറഞ്ഞു നോക്കാം….
ഞാൻ പള്ളിമേടയിൽ അചൻ്റെ റൂമിൽ ചെന്ന് കുശലം പറഞ്ഞു….