ജീവിതം ഇങ്ങനെയൊക്കെയാണ് – ഭാഗം – 6
ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 21 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്

ജീവിതം – അവിടന്ന് ഒരു ചാൻസ് കിട്ടിയപ്പോൾ ഞാൻ അച്ചനെ ഒറ്റക്ക് മാറ്റി നിർത്തി സംസാരിച്ചു..

മോനെ അവള് പാവം ആണ്. നിൻ്റെ ആഗ്രഹം കർത്താവ് നടത്തി തന്നിരിക്കുന്നു.

ഫംഗ്ഷൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി..

രജീഷയും റീജ ആൻ്റിയും എല്ലാം വീട്ടിലേക്ക് പോയി…

ആണുങ്ങൾ കുറച്ചു പേരുണ്ട്.
അച്ചൻ , കപ്യാരു, മത്യുസ് അങ്കിൾ അങ്കിളിൻ്റെ രണ്ടു അനിയന്മാർ രണ്ടു അളിയന്മാർ റോജിൻ റോബിൻ അയൽ പക്കത്തെ മൂന്ന് ചേട്ടൻമാർ പിന്നെ ഞാൻ..

ജിജോ നീയും റോബിനും റോജിൻനും കൂടെ ഇപ്പൊൾ തന്നെ ടൗണിൽ പോയി കല്യാണത്തിനും റിസപ്ഷനും മറ്റും വേണ്ടുന്ന ഡ്രസ്സുകൾ എടുക്കണം….

അച്ചോ,, മിന്ന് സ്വർണ്ണ കടയിൽ വിളിച്ചു പറയാം, ഇനി രജി മോൾക്ക് ഡിസൈൻ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചിട്ട് ഇന്ന് തന്നെ പോകണം……

ഫുഡ് ഇവര് തന്നെ ചെയ്യും…

ജിജോ നിൻ്റെ കൂട്ടുകാർ ആരെങ്കിലും ഉണ്ടെങ്കിൽ ഡ്രസ്സ് സെലക്ട് ചെയ്യാൻ വിളിച്ചോ വണ്ടിയിൽ സ്ഥലം കാണുമല്ലോ….

അപ്പൊൾ 7 & 8 ഓഗസ്റ്റ് കല്യാണം….

ഞാൻ ഷമീറിനെ വിളിച്ചു നിതിനെ കൂട്ടി ടൗണിൽ WE MEN’S ലേക്ക് വരാൻ പറഞ്ഞു…

ഞങൾ WE MEN’S ഷോപ്പിൽ കയറി റോജിനും റോബിനും ഷർട്ട് പാൻ്റ് ഷൂ എല്ലാം നോക്കട്ടെ എന്നു പറഞ്ഞു…

WE MENS പാലക്കാട് ജില്ലയിലെ അത്യാവശ്യം വലിയ ഒരു ജൻ്റ്സ് ഷോപ്പ് ആണ് , സ്റ്റിച്ചിംഗ് , റെഡിമെയ്ഡ് , പാദരക്ഷകൾ , കോസ്മെട്ടിക്സ് എല്ലാം ചേർന്ന ഒരു സംഭവം ആണ്…

ഞാൻ ക്യാഷ് കൗണ്ടറിൽ തന്നെ നിന്ന് സ്റ്റാഫിനോടു കല്യാണ കാര്യങ്ങൾ പറഞ്ഞു കല്യാണത്തിനും റിസപ്ഷനും ഉള്ള ബ്ലേസിയേർ കോട്ട് സ്റ്റിച്ച് ചെയ്തു തലേന്ന് വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞു….

അവന്മാർ വന്നു ഞാൻ രണ്ടുപേരെയും പുറത്തേക്ക് കൊണ്ട് പോയി നടന്ന കാര്യങ്ങൾ പറഞ്ഞു.

അവന്മാർ വാ പൊളിച്ചു നിന്ന്…

ഡാ മച്ചാൻ മാരെ എൻ്റ അളിയൻ മാര് രണ്ടും അകത്ത് ഡ്രസ് നോക്കുന്നുണ്ട്…

ഇതെല്ലാം സംഭവിച്ചു. ഇനി സമയം ഇല്ല.. അവളുടെ കല്യാണ സാരി ഗോൾഡൺ കളർ ആണ് അതിലേക്ക് എനിക്ക് ക്രീം കളർ കോട്ട്..

റിസെപ്ഷൻ എന്താണ് പെണ്ണിന് ഗൗൺ ആണോ നിതിൻ ചോതിച്ച്..

അല്ലടാ , അതും സാരിയാണ് റെഡ് ഗോൾഡൺ കളർ….

എടാ ജിജോ നമുക്ക് സ്റ്റഫിനോട് ചൊതിക്കാം നീ വാ ഷമീർ പറഞ്ഞു….

ഞങൾ അകത്തു കയറി..

കിരൺ ചേട്ടാ ,
ആ ,, നിതിൻ ബ്രോ ഷമീർ ബ്രോ…

ചേട്ടാ ഇത് ജിജോ ഞങൾടെ ചങ്ക്ക് ആണ്…

കല്യാണം പെട്ടന്ന് തീരുമാനിച്ചതാണ് .. …

സ്പീഡ് അപ്പ് ആക്കി കാര്യം സെറ്റ് ആക്കണം…

ചെയ്യാം നമുക്ക്..

നിങ്ങളുടെ കൂടെ അല്ലേ ആ രണ്ടു പേരും…

അതെ , അളിയൻ മാരാണ്…

അങ്ങിനെ ഷൂ ചെരുപ്പ് ബെൽറ്റ് ഗ്ലാസ് എല്ലാം സെറ്റ് ചെയ്തു…
നിതിനും ഷമീറിനും പിന്നെ അളിയൻ മാർക്ക് ഡ്രസ് ഷൂ എടുത്ത്….

Leave a Reply

Your email address will not be published. Required fields are marked *