ജീവിതം ഇങ്ങനെയൊക്കെയാണ്
പിറ്റേന്ന്..രാവിലെ ഏഴു മണിക്ക് തന്നെ കുളിച്ചു ഒരുങ്ങി പള്ളിയിലേക്ക് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി..
കാൽ നടയായി തന്നെ ഞാൻ പള്ളിയിലേക്ക് പുറപെട്ടു….
ഞാൻ നടന്നു പള്ളിയിൽ എത്തിയപ്പോൾ പ്രാർത്ഥനക്ക് ഇടവകയിൽ നിന്നും കുറച്ചു ആളുകൾ ഉണ്ട്..
എല്ലാവരും എന്നെ കണ്ടപ്പോൾ അൽഭുതം പോലെ നോക്കുന്നു..
നാട്ടുകാർക്ക് ഇടവകക്കാർക്കും അറിയുന്ന ജിജോയിൽ നിന്നും എൻ്റ മാറ്റം കണ്ടിട്ടാണ്….
അതിൽ ഭൂരിഭാഗം പേരും കഴിഞ്ഞ ദിവസത്തെ ചടങ്ങിന് ഇല്ലാത്തവരാണ് , എന്നാൽ നാട്ടിൽ മുഴുവൻ സെക്കൻഡുകൾ കൊണ്ട് പാട്ടായിരുന്നു….
എന്നാൽ ആ കൂട്ടത്തിൽ നിന്ന് എന്നെ മോനേ ജിജോ എന്ന് ഒരു സ്ത്രീ സ്വരത്തിൽ വിളിച്ചു…
ഞാൻ നോക്കിയപ്പോൾ ബിന്ദു ടീച്ചർ ആണ് മുഴുവൻ പേര് ബിന്ദു ജോസഫ് , എന്നെ ചെറിയ ക്ലാസിൽ പഠിപ്പിച്ച ടീച്ചർ ആണ്…
ഞാൻ കുറുബാന തുടങ്ങും വരെ ടീച്ചറുമായി സംസാരിച്ചു , പെട്ടന്ന് ഉണ്ടായ കാര്യങ്ങൾ..
മോനെ ജിജോ കർത്താവ് അവളെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് , അത് നിൻ്റെ കൈകളിൽ തന്നെ എത്തിച്ചു കൊടുക്കുക എന്നത് മാത്രം ആയിരുന്നു കടമ്പ, അതിനും ജീസസ് വഴി കാണിച്ചു തന്നില്ലേ.
ഇനി ഒരു ജോലി നോക്കി വീട് വച്ച് അവളോട് ഒത്ത് സന്തോഷത്തോടെ ജീവിച്ച് കാണിച്ചു കൊടുക്കണം…
രണ്ടു പേരും കൂടി ജോലി ചെയ്തു ജീവിക്കണം…