ജീവിതം ഇങ്ങനെയൊക്കെയാണ്
റോബിൻ ചേട്ടൻ പെയ്മെൻ്റ് എത്ര എന്ന് ചോതിച്ച്…
നമുക്ക് അപ്പൊൾ ചെയ്യാം…
ചേട്ടൻ വരുമ്പോൾ ഞങൾ തിരക്കിൽ ആയിരിക്കും….
പൈസ ഇപ്പൊൾ തന്നെ അടക്കാം..
രണ്ടു മിനിറ്റ്…
കിരൺ ബ്രോ ബിൽ പ്രിൻ്റ് ചെയ്തു…
37400 ₹ 37000 തന്നാൽ മതി…
നിതിനും ഷമീറിനും ഓരോ കവറിൽ ഡ്രെസ്സും ഷൂ നൽകി , അത് പോലെ അളിയൻ മാർക്കും …
എല്ലാവരും കൂടെ തിരിച്ചു…
അവന്മാർ വീട്ടിൽ പോയി..
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സാധാരണ പോലെ അങ്കിളും ആൻ്റിയും രജിഷയും പിന്നെ
ഞങ്ങളും തന്നെ ഒള്ളു…
ഇനി കല്യാണ തലേന്ന് എല്ലാവരും എത്തുക ഒള്ളു…..
റീജ ആൻ്റിക്ക് എന്നോട് ഉള്ള പെരുമാറ്റത്തിൽ ഒരു മാറ്റം വന്നിട്ടുണ്ട് എന്ന് മനസിലായി…
ആൻ്റിയും രജിഷയും ഞങൾക്ക് ഭക്ഷണം വിളംബി…
അവരും കൂടെ ഇരുന്ന് കഴിച്ചു…
ഉത്സവ പറമ്പിൽ കണ്ട പരിചയം പോലും കാണിക്കുന്നില്ല എൻ്റ ഭാര്യ ആകേണ്ടവൾ..
ഞാൻ കഴിച്ചു കഴിഞ്ഞു വീടിന് പുറത്ത് ഇറങ്ങി ചുമ്മാ നടന്നു..
കുറെ നേരം കഴിഞ്ഞപ്പോൾ ആൻ്റി വന്നു പറഞ്ഞു ജിജോ നല്ല മഞ്ഞ് ഉണ്ട് , അകത്തേക്ക് കയറി വാ , വല്ല അസുഖവും വരും. രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം ആണ്..
ആൻ്റി പൊക്കോ, ഞാൻ വരാം
ഞാൻ ഉടൻ നടത്തം അവസാനിപ്പിച്ചു , റോജിൻ്റ റൂമിലേക്ക് പോയി…
പിന്നെ സംസാരങ്ങൾ പ്രത്യേകിച്ച് ഒന്നും ഇല്ലാതെ അന്ന് കഴിഞ്ഞുപോയി..