ജീവിതം ഇങ്ങനെയൊക്കെയാണ്
ഞാൻ ക്യാഷ് കൗണ്ടറിൽ തന്നെ നിന്ന് സ്റ്റാഫിനോടു കല്യാണ കാര്യങ്ങൾ പറഞ്ഞു കല്യാണത്തിനും റിസപ്ഷനും ഉള്ള ബ്ലേസിയേർ കോട്ട് സ്റ്റിച്ച് ചെയ്തു തലേന്ന് വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞു….
അവന്മാർ വന്നു ഞാൻ രണ്ടുപേരെയും പുറത്തേക്ക് കൊണ്ട് പോയി നടന്ന കാര്യങ്ങൾ പറഞ്ഞു.
അവന്മാർ വാ പൊളിച്ചു നിന്ന്…
ഡാ മച്ചാൻ മാരെ എൻ്റ അളിയൻ മാര് രണ്ടും അകത്ത് ഡ്രസ് നോക്കുന്നുണ്ട്…
ഇതെല്ലാം സംഭവിച്ചു. ഇനി സമയം ഇല്ല.. അവളുടെ കല്യാണ സാരി ഗോൾഡൺ കളർ ആണ് അതിലേക്ക് എനിക്ക് ക്രീം കളർ കോട്ട്..
റിസെപ്ഷൻ എന്താണ് പെണ്ണിന് ഗൗൺ ആണോ നിതിൻ ചോതിച്ച്..
അല്ലടാ , അതും സാരിയാണ് റെഡ് ഗോൾഡൺ കളർ….
എടാ ജിജോ നമുക്ക് സ്റ്റഫിനോട് ചൊതിക്കാം നീ വാ ഷമീർ പറഞ്ഞു….
ഞങൾ അകത്തു കയറി..
കിരൺ ചേട്ടാ ,
ആ ,, നിതിൻ ബ്രോ ഷമീർ ബ്രോ…
ചേട്ടാ ഇത് ജിജോ ഞങൾടെ ചങ്ക്ക് ആണ്…
കല്യാണം പെട്ടന്ന് തീരുമാനിച്ചതാണ് .. …
സ്പീഡ് അപ്പ് ആക്കി കാര്യം സെറ്റ് ആക്കണം…
ചെയ്യാം നമുക്ക്..
നിങ്ങളുടെ കൂടെ അല്ലേ ആ രണ്ടു പേരും…
അതെ , അളിയൻ മാരാണ്…
അങ്ങിനെ ഷൂ ചെരുപ്പ് ബെൽറ്റ് ഗ്ലാസ് എല്ലാം സെറ്റ് ചെയ്തു…
നിതിനും ഷമീറിനും പിന്നെ അളിയൻ മാർക്ക് ഡ്രസ് ഷൂ എടുത്ത്….
കിരൺ കല്യാണ തലേന്ന് അഞ്ച് മണിക്ക് എല്ലാം കൂടെ എത്തിക്കാം എന്ന് പറഞ്ഞു…