ജീവിതം ഇങ്ങനെയൊക്കെയാണ്
പെരിന്തൽമണ്ണയൊ , കുഴപ്പം ഇല്ല ആഴ്ചയിൽ ഇങ്ങോട്ട് വരാമല്ലോ.
അച്ഛനെ കാണാൻ അല്ലാതെ ഇനി ആരെ കാണാൻ ആണ്…
എടാ ഇത് നിൻ്റെ മാതാപിതാക്കളുടെ ഓർമ ഉള്ള മണ്ണാണ് , അത് മറക്കരുത് ഇവിടെ വിട്ടുപോകരുത്.
അച്ചോ , ഞാൻ ഇവിടെ ഉണ്ടാകും.
പിന്നെ മാത്യുസ് നിനക്ക് ഒരു പത്ത് സെൻ്റ് സ്ഥലം അവരുടെ വീടിന് അടുത്ത് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് , ഞാൻ പറഞ്ഞു അവൻ വരട്ടെ എന്നിട്ട് മതി എന്ന്. എടാ അതിൻ്റ കൂടെ ഒരു പതിനഞ്ച് സെൻ്റ് കൂടെ നീ വാങ്ങിക്കണം…
അച്ചോ , പൈസ എവിടന്നാ.
സെൻ്റിന് എന്ത് വില കൊടുക്കണം അച്ചോ…
എൺപത്തിഅയ്യായിരം ആണ്. കൈ വിടണ്ട….നിൻ്റെ പേരിൽ ഉള്ള ഫീക്സ്ഡ് ഡിപ്പോസിറ്റ് ഒരു ഒൻപത് ലക്ഷത്തിന് മുകളിൽ കാണും എന്നു ബാങ്കിൽ നിന്നും പറഞ്ഞു..
അച്ചോ എൻ്റ അക്കൗണ്ടിൽ ഒരു മൂന്നര ലക്ഷം കാണും…
ബാക്കി വേണമെങ്കിൽ ഞാൻ കൂട്ടി കൊടുക്കാം. നീ ശമ്പളം കിട്ടിയിട്ട് തന്നാൽ മതി…
അച്ചോ,, എത്ര കൂട്ടേണ്ടി വരും..
അതൊക്കെ നമുക്ക് ശരിയാക്കാം…
അവിടുന്ന് മാത്യൂസ് അങ്കിളിന്റെ വീട്ടിലേക്ക് അച്ചൻ്റെ താർ ജീപ്പിൽ പോന്നു..
അവിടെ മനസമ്മതത്തിൻ്റ തിരക്കിൽ ആണ് എല്ലാവരും, ഇന്നേക്ക് മൂന്നാം നാൾ ആണ് മനസമ്മതം…
അച്ചൻ്റെ വണ്ടി കണ്ടതും മാത്യുസ് അങ്കിൾ ഇറങ്ങി വന്നു..
ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ .