ജീവിതം ഇങ്ങനെയൊക്കെയാണ്
നീ പെട്ടന്ന് ഡ്രസ്സ് ധരിച്ചു പള്ളിയിലേക്ക് വാ.. ഞാൻ പ്രാർത്ഥന നടത്താൻ സമയം ആയി .
ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം ഏഴര മണി ആയിട്ടുണ്ട്…
പ്രാർത്ഥന കഴിഞ്ഞാൽ അച്ഛൻ്റെ കൂടെ ഭക്ഷണം കഴിക്കാം , നല്ലോണം വിശക്കുന്നുണ്ട്.
റൂമിലെ ജഗ്ഗിൽ നിന്നും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു ഞാൻ പള്ളിയിലേക്ക് നടന്നു.
അച്ഛൻ പ്രാർത്ഥന തുടങ്ങാൻ പോകുന്നു…
ഞാൻ നാളുകൾക്ക് ശേഷം ഈശോയുടെ മുന്നിൽ മുട്ട് കുത്തി പ്രാർത്തിച്ചു…
പ്രാർഥന കഴിഞ്ഞ് വിശ്വാസികൾ പോയപ്പോൾ അച്ഛൻ പറഞ്ഞു, ജിജോ നമുക്ക് ഭക്ഷണം കഴിച്ചു സെമിത്തേരിയിലേക്ക് പോകാം…
അച്ഛൻ്റെ കൂടെ ഭക്ഷണം കഴിക്കാൻ പോയി…
പത്തിരി മുട്ടകറി ലൈറ്റ് ചായ..
ഞാൻ വിശപ്പ് മാറും വരെ കഴിച്ചു….
കൈ കഴുകി..
അച്ഛൻ്റെ കൂടെ സെമിത്തേരിയിലേക്ക് .
ഞാൻ പപ്പയുടെയും മമ്മിയുടെയും കല്ലറയിൽ അച്ഛൻ തന്ന മെഴുക് തിരി കത്തിച്ച് മുട്ടുകുത്തി പ്രാർത്ഥിച്ചു…
അച്ചോ, എനിക്ക് ഇനി രജിഷയെ കിട്ടില്ല. എൻ്റ മാതാപിതാക്കളുടെ ആഗ്രഹം ആയിരുന്നു എന്ന് അച്ഛൻ പറഞ്ഞാണ് ഞാൻ അറിയുന്നത്.
മോനെ ജിജോ നിനക്ക് വിധിച്ചത് കർത്താവ് തരും.
നിനക്ക് എന്നാണ് ജോയിൻ ചെയ്യേണ്ടത് ?
പതിനഞ്ചാം തിയ്യതിക്കുള്ളിൽ ആയിരിക്കും എന്നാണ് പറഞ്ഞത്, ദീപ്തി മാഡം ഞാൻ എയർപോർട്ടിൽ ഇരിക്കുമ്പോൾ വിളിച്ച് പറഞ്ഞു പെരിന്തൽമണ്ണ എന്ന സ്ഥലത്ത് സബ് കലക്ടർ ആയി നിയമിക്കാൻ റെകമെൻ്റ് ചെയ്തു എന്ന്..