ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – ഞാൻ ബസിൽ കയറി സൈഡ് സീറ്റിൽ തന്നെ ഇരുന്നു…
ബസിൽ സീറ്റ് ഫുൾ ആയതും , വണ്ടി ചലിച്ചു തുടങ്ങി….
കണ്ടക്ടർ ടിക്കറ്റ് തന്നു പോയതിനു ശേഷം ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….
മലമ്പുഴ എത്തിയപ്പോൾ ആണ് പിന്നെ എണീറ്റത്..
മണി ആറര കഴിഞിരിക്കുന്ന്…
KSRTC സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു പള്ളിയിലേക്ക് പോയി…
അച്ചൻ ഓട്ടോയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്നിരുന്നു.
അച്ഛൻ എന്നെ വന്നു കെട്ടിപ്പിടിച്ചു…
നിനക്ക് നല്ല മാറ്റം ഉണ്ടല്ലോടാ, അവിടെ ജിമ്മിൽ പോയി ബോഡി ഒക്കെ ശെരിയാക്കി അല്ലേ…
അച്ചോ, ഇതൊക്കെ ട്രെയിനിംഗിൻ്റ ഭാഗമാണ്..
ദിവസം രാവിലെയും വൈകിട്ടും ഒന്നര മണിക്കൂർ….
വെൽ ഡൺ മോനെ..
ഇന്ന് നിൻ്റെ പപ്പയും മമ്മിയും സന്തോഷിക്കുന്ന ദിവസമാണ്..
നീ പോയി ഫ്രഷ് ആയി വാ..
നമുക്ക് വിശേഷണങ്ങൾ പപ്പയുടെയും മമ്മിയുടെയും അടുത്ത് പോയി പറയാം.
ഞാൻ അച്ഛൻ്റെ റൂമിൽ പോയി ബാഗിൽ നിന്നും ടവ്വൽ ബ്രഷ് എടുത്ത് ബാത്ത്റൂമിൽ കയറി..
കുളിയും പല്ല് തേപ്പും മറ്റും നടത്തി.
ബാത്ത്റൂം വൃത്തിയായി കഴുകി..
അച്ചൻ വൃത്തിയുടെ കാര്യത്തിൽ കണിശകാരൻ ആണ്.
ഞാൻ ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങി വന്നു , അച്ഛൻ റൂമിൽ കസേരയിൽ ഇരിക്കുന്നുണ്ട്..
എടാ മോനേ ജിജോ…
എന്താ ഫാദർ.
അച്ചോ എന്ന് വിളിയെടാ,. നീ അങ്ങിനെ വിളിക്കുന്നതിനു ഒരു സുഖം ഉണ്ട്..
നീ പെട്ടന്ന് ഡ്രസ്സ് ധരിച്ചു പള്ളിയിലേക്ക് വാ.. ഞാൻ പ്രാർത്ഥന നടത്താൻ സമയം ആയി .
ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം ഏഴര മണി ആയിട്ടുണ്ട്…
പ്രാർത്ഥന കഴിഞ്ഞാൽ അച്ഛൻ്റെ കൂടെ ഭക്ഷണം കഴിക്കാം , നല്ലോണം വിശക്കുന്നുണ്ട്.
റൂമിലെ ജഗ്ഗിൽ നിന്നും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു ഞാൻ പള്ളിയിലേക്ക് നടന്നു.
അച്ഛൻ പ്രാർത്ഥന തുടങ്ങാൻ പോകുന്നു…
ഞാൻ നാളുകൾക്ക് ശേഷം ഈശോയുടെ മുന്നിൽ മുട്ട് കുത്തി പ്രാർത്തിച്ചു…
പ്രാർഥന കഴിഞ്ഞ് വിശ്വാസികൾ പോയപ്പോൾ അച്ഛൻ പറഞ്ഞു, ജിജോ നമുക്ക് ഭക്ഷണം കഴിച്ചു സെമിത്തേരിയിലേക്ക് പോകാം…
അച്ഛൻ്റെ കൂടെ ഭക്ഷണം കഴിക്കാൻ പോയി…
പത്തിരി മുട്ടകറി ലൈറ്റ് ചായ..
ഞാൻ വിശപ്പ് മാറും വരെ കഴിച്ചു….
കൈ കഴുകി..
അച്ഛൻ്റെ കൂടെ സെമിത്തേരിയിലേക്ക് .
ഞാൻ പപ്പയുടെയും മമ്മിയുടെയും കല്ലറയിൽ അച്ഛൻ തന്ന മെഴുക് തിരി കത്തിച്ച് മുട്ടുകുത്തി പ്രാർത്ഥിച്ചു…
അച്ചോ, എനിക്ക് ഇനി രജിഷയെ കിട്ടില്ല. എൻ്റ മാതാപിതാക്കളുടെ ആഗ്രഹം ആയിരുന്നു എന്ന് അച്ഛൻ പറഞ്ഞാണ് ഞാൻ അറിയുന്നത്.
മോനെ ജിജോ നിനക്ക് വിധിച്ചത് കർത്താവ് തരും.
നിനക്ക് എന്നാണ് ജോയിൻ ചെയ്യേണ്ടത് ?
പതിനഞ്ചാം തിയ്യതിക്കുള്ളിൽ ആയിരിക്കും എന്നാണ് പറഞ്ഞത്, ദീപ്തി മാഡം ഞാൻ എയർപോർട്ടിൽ ഇരിക്കുമ്പോൾ വിളിച്ച് പറഞ്ഞു പെരിന്തൽമണ്ണ എന്ന സ്ഥലത്ത് സബ് കലക്ടർ ആയി നിയമിക്കാൻ റെകമെൻ്റ് ചെയ്തു എന്ന്..
പെരിന്തൽമണ്ണയൊ , കുഴപ്പം ഇല്ല ആഴ്ചയിൽ ഇങ്ങോട്ട് വരാമല്ലോ.
അച്ഛനെ കാണാൻ അല്ലാതെ ഇനി ആരെ കാണാൻ ആണ്…
എടാ ഇത് നിൻ്റെ മാതാപിതാക്കളുടെ ഓർമ ഉള്ള മണ്ണാണ് , അത് മറക്കരുത് ഇവിടെ വിട്ടുപോകരുത്.
അച്ചോ , ഞാൻ ഇവിടെ ഉണ്ടാകും.
പിന്നെ മാത്യുസ് നിനക്ക് ഒരു പത്ത് സെൻ്റ് സ്ഥലം അവരുടെ വീടിന് അടുത്ത് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് , ഞാൻ പറഞ്ഞു അവൻ വരട്ടെ എന്നിട്ട് മതി എന്ന്. എടാ അതിൻ്റ കൂടെ ഒരു പതിനഞ്ച് സെൻ്റ് കൂടെ നീ വാങ്ങിക്കണം…
അച്ചോ , പൈസ എവിടന്നാ.
സെൻ്റിന് എന്ത് വില കൊടുക്കണം അച്ചോ…
എൺപത്തിഅയ്യായിരം ആണ്. കൈ വിടണ്ട….നിൻ്റെ പേരിൽ ഉള്ള ഫീക്സ്ഡ് ഡിപ്പോസിറ്റ് ഒരു ഒൻപത് ലക്ഷത്തിന് മുകളിൽ കാണും എന്നു ബാങ്കിൽ നിന്നും പറഞ്ഞു..
അച്ചോ എൻ്റ അക്കൗണ്ടിൽ ഒരു മൂന്നര ലക്ഷം കാണും…
ബാക്കി വേണമെങ്കിൽ ഞാൻ കൂട്ടി കൊടുക്കാം. നീ ശമ്പളം കിട്ടിയിട്ട് തന്നാൽ മതി…
അച്ചോ,, എത്ര കൂട്ടേണ്ടി വരും..
അതൊക്കെ നമുക്ക് ശരിയാക്കാം…
അവിടുന്ന് മാത്യൂസ് അങ്കിളിന്റെ വീട്ടിലേക്ക് അച്ചൻ്റെ താർ ജീപ്പിൽ പോന്നു..
അവിടെ മനസമ്മതത്തിൻ്റ തിരക്കിൽ ആണ് എല്ലാവരും, ഇന്നേക്ക് മൂന്നാം നാൾ ആണ് മനസമ്മതം…
അച്ചൻ്റെ വണ്ടി കണ്ടതും മാത്യുസ് അങ്കിൾ ഇറങ്ങി വന്നു..
ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ .
ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ….
ഡാ, ജിജോ നീ ആകെ മാറിയല്ലോ…
അങ്കിള് സുഖം ആയിരിക്കുന്നോ….
ആടാ…
ചേട്ടായി,,, എന്നാ വിശേഷം ഓ ജിമ്മൻ ആയി
റോജിൻ വന്നു കെട്ടി പിടിച്ചു….
റോബിൻ വന്നു ഹായ് ടാ…
യാത്ര എല്ലാം സുഖമായിരുന്നോ…
Oh, കുഴപ്പം ഇല്ല ചേട്ടാ….
ആൻ്റിയും രജിഷയും വന്നു കാഷ്വൽ ആയി സംസാരിച്ചു…
രജിഷക്ക് മാറ്റം വന്നിട്ടുണ്ട്
യോഗ പരിശീലനം അല്ലെങ്കിൽ സൂമ്പ പരിശീലനം കാണും, ഇപ്പൊൾ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുക അല്ലേ…
വീട് എല്ലാം പൈൻ്റ് ചെയ്തു വൃത്തി ആക്കിയിട്ടുണ്ട്..
റോജിൻ, നീ ജിജോ യുടെ ബാഗും മറ്റും നിൻ്റെ റൂമിൽ വക്കാൻ കൂടെ ചെല്ല്….
അവിടെ റിലേറ്റീവ് കുറെ ഉണ്ട് . പരിചയം ഉള്ളവരോട് കുശലം പറഞ്ഞു.
ഞാൻ റോജിൻ്റ റൂമിൽ റെസ്റ്റ് എടുത്ത്…..
മുകേഷ് സാറിനെ വിളിക്കാൻ മറന്നു പോയിരുന്നു…
ഉടൻ ഫോൺ എടുത്ത് വിളിച്ചു…
സാർ മൂന്ന് റിങ്ങിൽ ഫോൺ എടുത്ത്….
മോനെ യാത്ര സുഖം ആയിരുന്നില്ലേ…
പിന്നെ എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചു….
ഫോൺ വെക്കുന്നതിന് മുൻപ് സാറ് പറഞ്ഞു പെരിന്തൽമണ്ണ കൺഫേം കിട്ടി…
August 10 ന് ജോയിൻ ചെയ്യണം , സ്വതന്ത്രദിന പരേഡും മറ്റും പ്ലാൻ ചെയ്യേണ്ടത് ഉണ്ട്…
Mail കിട്ടും , ഡയറക്ട് മലപ്പുറം കളക്ട്രേറ്റിൽ പോയി ജോയിൻ ചെയ്യണം…
വേണുഗോപാൽ ഐഎഎസ് ആണ് മലപ്പുറം കളക്ടർ . എൻ്റ ജൂനിയർ ബാച്ച് ആണ് , ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട് , വേണ്ട രീതിയിൽ സപ്പോർട്ട് തരും….
താങ്ക്സ് സാർ…
എടാ ഞങൾ ഓണത്തിന് നാട്ടിൽ വരുന്നുണ്ട്.
പാലക്കാട് അല്ലെങ്കിൽ പെരിന്തൽമണ്ണ വരാം കോഴിക്കോട് നിന്ന് അത്ര ദൂരം ഇല്ലല്ലോ….
സാറ് , വിളിച്ചാൽ മതി…
എന്നാല് ശരി…
ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു….
ആദ്യമായിട്ടാണ് ഞാൻ ഈ വീട്ടിൽ ഒരുമിച്ച് ഇരുന്നു കഴിക്കുന്നത്…
എപ്പോഴും എൻ്റ സ്ഥാനം അടുക്കള ഭാഗത്ത് ആയിരുന്നു…
വൈകുന്നേരം ആയപ്പോൾ അച്ചൻ പോയി…
ആ ദിവസം അങ്ങിനെ കഴിഞ്ഞ് , പിറ്റേന്ന് രാവിലെ മുതൽ എല്ലാവരും തിരക്കിൽ ആണ് .
എനിക്കും ജോലികൾ കിട്ടി….
പള്ളിയിലെ കാര്യങ്ങൾ, പിന്നെ പള്ളി ഓഡിറ്റോറിയത്തിലെ ഭക്ഷണ കാര്യങ്ങൾ….
ഒരു ദിവസം പെട്ടെന്ന് കടന്നു പോയി. വന്നത് മുതൽ റോജിനും ഞാനും അവൻ്റെ റൂമിൽ ആണ് കിടക്കുന്നത്..
റോജിൻ സിവിൽ എൻജിനീയറിങ് ഫൈനൽ ഇയർ ആണ് ഇപ്പൊൾ , റോബിൻ ചേട്ടൻ എൻജിനീയറിങ് കഴിഞ്ഞ് എം ബി എ കഴിഞ്ഞ് ബാങ്കിൽ അസി്റ്റൻ്റ് മാനേജർ ആണ്…
മനസമ്മതത്തിന് റോബിൻ റോജിൻ ഒരേ കളർ ഡ്രസ് ആയിരുന്നു അവർ പ്ലാൻ ചെയ്തത് തലേന്ന് എനിക്കും അതെ കളർ പാൻ്റ് ഷർട്ട് തൈപ്പിച്ച്…. (തുടരും )