ജീവിതം ഇങ്ങനെയൊക്കെയാണ്
ഓൺലൈൻ മീട്ടിങ്ങിന് ശേഷം രജിക്ക് വിളിച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞു…
പിന്നെ പരാതി പരിഹാര സെല്ലിൽ ആയിരുന്നു ബാക്കി സമയം….
ഇന്ന് നാലര മണി കഴിഞ്ഞു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഉച്ചക്ക് തന്നെ രജിയെ വിളിച്ചു പറഞ്ഞിരുന്നു ലേറ്റ് ആകുമെന്ന്…
പുള്ളികാരി ഹോസ്പിറ്റലിൽ ഏകദേശം രണ്ടു മണിക്കൂർ എക്സ്ട്രാ ഡ്യൂട്ടി എടുത്ത് നിന്ന്…
ഇച്ചായ എന്തായാലും വൈകി എന്നാ നമുക്ക് ഗസ്റ്റ് ഹൗസ് പോയിട്ട് വരാം…
എന്നാ അങ്ങനെ ആകട്ടെ ഞാൻ വണ്ടി ഗസ്റ്റ് ഹൗസിലേക്ക് വിട്ടു.
വണ്ടി അകത്തേക്ക് കയറ്റി നിർത്തി ഞങൾ ഇറങ്ങി, പണിക്കാര് ജോലി നിർത്തിയിട്ടില്ല.
ഞാൻ അവിടെ കണ്ട പണിക്കാരനോടു കോൺട്രാക്ടർ എവിടെ എന്ന് ചോദിച്ചു.
സാർ,,കോൺട്രാക്ടർ പുറത്ത് പോയതാണ് കുറച്ചു കഴിയുമ്പോൾ എത്തും….
ഓക്കേ ,, എന്നും പറഞ്ഞു ഞാൻ രജിയെ കൂട്ടി അകത്തേക്ക് നടന്നു…..
ഹാളിൽ ഉള്ള ഡൈനിങ് ടേബിൾ അവളെ കാണിച്ചു,,, …
ഇച്ചായ നല്ലൊരു ഷീറ്റ് മേടിച്ചു ഇടാം..
ടിവി മറ്റും എല്ലാം നോക്കി അവള്….
പിന്നെ ഓരോ റൂമുകൾ ,, മൂന്ന് റൂമിലും കട്ടിൽ ഉണ്ട്…
ഇച്ചായ നമുക്ക് ഈ റൂം മതി എന്ന് പറഞ്ഞു ഹാളിനോട് വലതു ഭാഗത്ത് ഉള്ള റൂം കാണിച്ചു….
അതെ അപ്പൊൾ മൂന്ന് ബെഡ് മേടിക്കണം…….
പിന്നെ കോമൺ ബാത്റൂം അറ്റാച്ച്ഡ് ബാത്റൂം എല്ലാം കണ്ടൂ…..