ജീവിതം ഇങ്ങനെയൊക്കെയാണ്
യാത്രയിൽ രജി പതിവിലും സുന്ദരിയായി തോന്നി…
മാത്രമല്ല ഒരുപാട് സംസാരിക്കാനും തുടങ്ങി അവള്….
ഹോസ്പിറ്റലിൻ്റെ മുൻപിൽ അവളെ ഇറക്കി വിട്ടു ഞാൻ ഓഫീസിലേക്ക് തിരിച്ചു…
ഡ്രൈവർ ബിനോയ് ചേട്ടൻ ഓഫീസിൻ്റെ മുൻ വശത്ത് തന്നെ ഉണ്ടായിരുന്നു…
കീ പുള്ളിയെ ഏല്പിച്ചു അകത്തേക്ക് നടന്നു.
ഓരോരുത്തരും കാണുമ്പോൾ ഗുഡ് മോണിംഗ് പറഞ്ഞു…
ഇന്ന് തിരക്ക് പിടിച്ച ദിവസം ആണ് ഡി എം ഒ യുടെ ഓഫ്‌ലൈൻ മീറ്റിങ്ങ് , മലപ്പുറം കലക്ട്രേറ്റിൽ വച്ച് പതിനൊന്നരക്ക് ഉണ്ട്.
ഓഫീസില് കുറച്ചു പ്രധാന ഫയൽ നോക്കി സാംഗ്ഷൻ ചെയ്തു..
പിന്നെ ഒരു പതിനൊന്നോടെ ഞാനും ഡ്രൈവർ ബിനോയ് ചേട്ടനും മലപ്പുറത്തേക്ക് തിരിച്ചു.
മീറ്റിങ്ങ് തുടങ്ങി ജില്ലാ കളക്ടർ സബ് കലക്ടർമാര്. ജില്ലാ പോലീസ് മേധാവി ഡിഎം ഒ , മെഡിക്കൽ ഓഫീസർമാര് …
അജണ്ട ഓണത്തിന് covid പ്രതിരോധം തീർത്തു കൊണ്ടുള്ള ആഘോഷം…
പിന്നെ പോലീസിൻ്റെ വീഴ്ചകൾ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉള്ള ആക്രമണം…
നിർദ്ദേശങ്ങൾ എല്ലാം പരസ്പരം ചർച്ച ചെയ്തു തീരുമാനം ആക്കി .
ഇതെല്ലാം ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെയും പോലീസിൻ്റെയും ഓൺലൈൻ മീറ്റിംഗ് വിളിച്ചു ഇൻസ്ട്രക്ഷൻ നൽകാൻ തീരുമാനിച്ച്..
ഉച്ചയോടെ ഓഫീസിൽ തിരിച്ചെത്തി…
ഭക്ഷണശേഷം ജില്ലയിലെ ഓൺലൈൻ ഹെൽത്ത് മീറ്റിംഗ്…..